Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനർമദ സമരത്തിന്​...

നർമദ സമരത്തിന്​ ഐക്യദാര്‍ഢ്യം

text_fields
bookmark_border
തൃശൂര്‍: ഭരണകൂട ഭീകരതക്കെതിരെ നര്‍മദ തീരത്ത്് ആറുദിവസമായി നിരാഹാര സമരം നടത്തുന്ന മേധാപട്കർക്കും കുടിയൊഴിപ്പിക്കപ്പെടുന്ന ദരിദ്ര ജനവിഭാഗങ്ങൾക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എന്‍.എ.പി.എം കേരള ഘടകം ഉപവാസം സംഘടിപ്പിച്ചു. സര്‍ദാര്‍ സരോവര്‍ അണക്കെട്ടി​െൻറ ഉയരം 139 മീറ്ററാക്കി ഉയര്‍ത്തിയാൽ 40,000 കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുമെന്നും ലക്ഷക്കണക്കിന് ജനങ്ങളുടെ കൃഷിയും ജീവനോപാധികളും വെള്ളത്തിലാകുമെന്നും സമരക്കാർ ചൂണ്ടിക്കാട്ടി. ഉപവാസം മുന്‍മേയര്‍ കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ നേതാവ് ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തി. എല്ലാവരുെടയും വികസനമല്ല, അംബാനി --അദാനിമാരുടെ വികസനമാണ് മോദിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. എന്‍.എ.പി.എം സംസ്ഥാന കോഒാഡിനേറ്റര്‍ പ്രഫ. കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു. ജോർജ് പുലിക്കുത്തിയില്‍, മെജു ഇസ്‌മായില്‍, അമ്മിണി, ജയപ്രകാശ്, ഗിരീശന്‍, ജിയോ ജോസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story