Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 8:20 AM GMT Updated On
date_range 2 Aug 2017 8:20 AM GMTകൊടുങ്ങല്ലൂരിൽ വനിതാ വിശ്രമകേന്ദ്രം ഉടൻ തുറക്കും
text_fieldsbookmark_border
കൊടുങ്ങല്ലൂർ: നഗരത്തിലെത്തുന്ന സ്ത്രീകളുടെ സൗകര്യാർഥം കൊടുങ്ങല്ലൂർ നഗരസഭ പണിത വനിതാ വിശ്രമകേന്ദ്രം ഈ മാസം തുറക്കും. ഉദ്ഘാടനത്തിനായി മന്ത്രി കെ.കെ. ഷൈലജയെയാണ് നിശ്ചയിച്ചിരിക്കുന്നത്. തീയതി ലഭിക്കുന്ന മുറക്ക് കേന്ദ്രം ഈ മാസംതന്നെ തുറന്നുകൊടുക്കുമെന്ന് നഗരസഭാ അധ്യക്ഷൻ സി.സി. വിപിൻ ചന്ദ്രൻ അറിയിച്ചു. കിഴക്കേനടയിൽ നഗരസഭാ കാര്യാലയത്തിനോട് ചേർന്നാണ് വിശ്രമ കേന്ദ്രം. നഗരസഭയുടെ വാർഷിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 26 ലക്ഷം ചെലവിട്ടാണ് വിശ്രമകേന്ദ്രം പണിതത്. ഇരുനിലകളിലായി പണിത കെട്ടിടത്തിൽ നാല് ടോയ്െലറ്റുകളും മറ്റു സൗകര്യങ്ങളുമുണ്ട്. മൂന്ന് പതിറ്റാണ്ട് പിന്നിട്ട കൊടുങ്ങല്ലൂർ നഗരസഭയുടെ അധികാര പരിധിയിൽ യാത്രക്കാർക്കും മറ്റും വേണ്ടത്ര പ്രാഥമിക സൗകര്യങ്ങളില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. ഏക ആശ്രയമായ ചന്തപ്പുര മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ പലപ്പോഴും തകരാറിലാണ്.
Next Story