Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 8:18 AM GMT Updated On
date_range 2 Aug 2017 8:18 AM GMTനടപ്പാതയിലെ സ്ലാബ് തകർന്നു
text_fieldsbookmark_border
തൃപ്രയാർ: തിരക്കേറിയ തൃപ്രയാർ ജങ്ഷനിലെ നടപ്പാത തകർന്നു. സ്ലാബ് തകർന്നത് കാൽനടക്കാർക്ക് അപകടഭീഷണിയായി. പൊതുമരാമത്ത് വക റോഡ് ദേശീയപാത 17ൽ ചേരുന്നിടത്തെ സ്ലാബാണ് തകർന്നത്. ദേശീയപാതയിൽനിന്ന് കിഴക്കോട്ട് തിരിയുന്ന ബസുകളടക്കമുള്ള വലിയ വാഹനങ്ങൾ ഈ സ്ലാബിലൂടെയാണ് കയറിയിറങ്ങുക. പലതവണ സ്ലാബ് തകർന്നെങ്കിലും ദേശീയപാത അധികൃതർ തിരിഞ്ഞുനോക്കാറില്ല. നാട്ടിക ഗ്രാമപഞ്ചായത്ത് അധികൃതരാണ് താൽക്കാലികമായി അറ്റകുറ്റപ്പണി നടത്തിയത്. നാലമ്പല തീർഥാടന കാലമായതിനാൽ യാത്രക്കാരുടെ തിരക്കും അപകടസാധ്യതയും വർധിച്ചു.
Next Story