Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസറൂഖിനെതിരായ കേസ്...

സറൂഖിനെതിരായ കേസ് പൊലീസ് കെട്ടിച്ചമച്ചതെന്ന് എ വിഭാഗം

text_fields
bookmark_border
ചാവക്കാട്: തിരുവത്ര പരപ്പില്‍താഴത്ത് നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെ.എസ്.യു ജില്ല സെക്രട്ടറി എ.എസ്. സറൂഖിനെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്ന് എ വിഭാഗത്തിലെ ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി. യതീന്ദ്രദാസ്, കെ.ഡി. വീരമണി എന്നിവര്‍ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പൊലീസി​െൻറ നടപടി നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്. സംഘട്ടനത്തില്‍ പരിക്കേറ്റവര്‍ കോണ്‍ഗ്രസി​െൻറയോ യൂത്ത്‌ കോണ്‍ഗ്രസി​െൻറയോ ഭാരവാഹിത്വം വഹിക്കുന്നവരല്ല. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് സംഘടനയില്‍ മണ്ഡലം പ്രസിഡൻറ് മാത്രമാണ് ഭാരവാഹിയായി നിലവിലുള്ളത്. യഥാര്‍ഥത്തില്‍ എ.സി. ഹനീഫ വധക്കേസിലെ പ്രതികളും ഡി.വൈ.എഫ്.ഐക്കാരും തമ്മിലാണ് സംഘട്ടനമുണ്ടായത്. തിരുവത്ര മേഖലയിലെ ഗുണ്ടാ പ്രവര്‍ത്തനങ്ങളിലോ കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനങ്ങളിലോ ഒരു നടപടിയുമെടുക്കാന്‍ ചാവക്കാട് പൊലീസ് തയാറായിട്ടില്ല. ഹനീഫ വധത്തിനുശേഷം ചാവക്കാട് പൊലീസ് പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന ഹൈകോടതി ഉത്തരവുള്ള ഒരു പ്രതിയുടെ നേതൃത്വത്തിലാണ് സംഘട്ടനം നടന്നതെന്നും നേതാക്കൾ ആരോപിച്ചു. ഈ പ്രതിയുടെ സാന്നിധ്യം അന്വേഷിക്കാനോ തടയാനോ ശ്രമിക്കാത്ത ചാവക്കാട് എസ്.ഐയുടെ നടപടി പ്രതിഷേധകരമാണ്. പൊലീസ് പിടികൂടിയ പ്രതികളിലൊരാള്‍ ഹനീഫ വധക്കേസിലെ സാക്ഷിയും നിലവില്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നയാളുമാണ്. കേസില്‍ പൊലീസ് പ്രതി ചേര്‍ത്ത അസ്ലം ഞായറാഴ്ച രാത്രി 9.40ന് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് ബംഗളൂരുവിലേക്കുള്ള ട്രെയിനിൽ യാത്ര പോയിരിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. സറൂഖിനെ കേസില്‍ കുടുക്കിയ ചാവക്കാട് എസ്.ഐക്കെതിരെ സറൂഖി​െൻറ കുടുംബം െപാലീസ് കംപ്ലെയിൻറ് അതോറിറ്റിക്കും മനുഷ്യാവകാശ കമീഷനും ഉന്നത െപാലീസ് അധികാരികള്‍ക്കും പരാതി നല്‍കുമെന്നും ഡി.സി.സി ഭാരവാഹികള്‍ പറഞ്ഞു. ഡി.സി.സി സെക്രട്ടറി എ.എം. അലാവുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമ്മര്‍ മുക്കണ്ടത്ത്, ചാവക്കാട് നഗരസഭ കൗൺസിലർ കെ.എസ്. ബാബുരാജ്, കെ.എസ്.യു. ജില്ല സെക്രട്ടറി മുഹമ്മദ് ഫായിസ് എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS
Next Story