Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 8:02 AM GMT Updated On
date_range 2 Aug 2017 8:02 AM GMTകിള്ളിമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ
text_fieldsbookmark_border
ചെറുതുരുത്തി: കിള്ളിമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ വേണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷം പത്ത് കഴിഞ്ഞു. 2007ലാണ് കിടത്തിച്ചികിത്സക്ക് സർക്കാർ അനുമതി നൽകിയത്. 1988ൽ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരാണ് ആശുപത്രി ഉദ്ഘാടനം ചെയ്തത്. നിരന്തര ആവശ്യത്തെ തുടർന്ന് പത്ത് കിടക്കകളുമായി 2007ൽ കൊട്ടിഗ്ഘോഷിച്ച് കിടത്തിച്ചികിത്സ ഉദ്ഘാടനം നടത്തി. പേക്ഷ, ഒരു ദിവസംപോലും കിടത്തിച്ചികിത്സ നടന്നില്ല. ഭൗതിക സാഹചര്യങ്ങൾ വേണ്ടുവോളം ഉണ്ടെങ്കിലും ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവാണ് ആശുപത്രി പ്രവർത്തനം താളംതെറ്റിക്കുന്നത്. ആറ് ഡോക്ടർമാരുടെ തസ്തികയാണ് ആശുപത്രിയിലുള്ളത്. അതിൽ മൂന്ന് ഡോക്ടറേ ഇപ്പോഴുള്ളൂ. എട്ട് നഴ്സുമാർ വേണ്ടിടത്ത് ഉള്ളത് അഞ്ചുപേർ. കിടത്തിച്ചികിത്സ ലക്ഷ്യമിട്ട് വാങ്ങിയ പതിനായിരങ്ങൾ വിലവരുന്ന യന്ത്രസാമഗ്രികൾ നശിക്കുകയാണ്. പ്രതിദിനം മുന്നൂറോളം രോഗികളാണ് ചികിത്സക്കായി ഇവിടെ എത്തുന്നത്. കിടത്തിച്ചികിത്സ ആവശ്യപ്പെട്ട് ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ 2009ൽ ഹർത്താൽ വരെ നടത്തിയിട്ടുണ്ട്. ആവശ്യം സർക്കാർ കാണാതെ പോകരുതെന്നാണ് നാട്ടുകാർ പറയുന്നത്.
Next Story