Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 1:47 PM IST Updated On
date_range 1 Aug 2017 1:47 PM ISTമത്സരിക്കാൻ രണ്ട് പാനൽ; പി.ടി.എ തെരഞ്ഞെടുപ്പ് മണിക്കൂറുകൾ നീണ്ടു
text_fieldsbookmark_border
മതിലകം: മത താൽപര്യം മുൻനിർത്തി ചില കേന്ദ്രങ്ങളിൽനിന്ന് നീക്കം നടക്കുന്നുവെന്ന് പ്രചരിച്ചതോടെ പി.ടി.എ തെരഞ്ഞെടുപ്പ് മണിക്കൂറുകൾ നീണ്ടു. മതിലകം സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് പി.ടി.എ ജനറൽ ബോഡി യോഗം പതിവില്ലാത്തവിധം നീണ്ടുപോയത്. 11 അംഗ കമ്മിറ്റിയിലേക്ക് മത്സര രംഗത്ത് വന്നത് 27 പേർ. രാവിലെ 10ന് തുടങ്ങിയ പി.ടി.എ യോഗം വൈകീട്ട് അഞ്ചിനാണ് തീർന്നത്. നിലവിെല പി.ടി.എ പ്രസിഡൻറ് അനിൽ കിള്ളികുളങ്ങര അവതരിപ്പിച്ച പാനൽ അംഗങ്ങൾ െതരഞ്ഞെടുക്കപ്പെട്ടു. പാനലിന് നേരെ സംഘടിതമായ എതിർപ്പ് ഉണ്ടായതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പ്രസിഡൻറായി വിദ്യാഭ്യാസ പ്രവർത്തകൻ എം.എസ്. ദിലീപും വൈസ് പ്രസിഡൻറായി മതിലകം പഞ്ചായത്ത് അംഗം കെ.വൈ. അസീസും തെരഞ്ഞെടുക്കപ്പെട്ടു. റഹിയാനത്ത് അൻസാരിയാണ് എം.പി.ടി.എ പ്രസിഡൻറ്. ജനറൽ ബോഡി കവിത ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. സ്കൂൾ മാനേജർ ഫാ. ആൻറണി ചില്ലിട്ടശ്ശേരി പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ലാലി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രധാനാധ്യാപകൻ മുജീബ് റഹ്മാൻ, വാർഡ് അംഗം ഹസീന, സതീദേവി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story