Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 1:45 PM IST Updated On
date_range 1 Aug 2017 1:45 PM ISTമുന്നറിയിപ്പില്ലാത്ത ഹർത്താലുകൾ തടയണം മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ പ്രഖ്യാപിക്കുന്ന ഹർത്താലുകൾ കർശനമായ നിയമവ്യവസ്ഥകളിലൂടെ തടയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഇതു സംബന്ധിച്ച് സ്വീകരിക്കാൻ കഴിയുന്ന നടപടി ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും മൂന്നാഴ്ചക്കകം രേഖാമൂലം അറിയിക്കണമെന്ന് കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചശേഷം കേസ് പരിഗണിക്കും. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹർത്താൽ കാരണം ഭക്ഷണം നിഷേധിക്കപ്പെട്ട സാഹചര്യമുണ്ടായതായി പരാതിയുണ്ടെന്ന് കമീഷൻ നിരീക്ഷിച്ചു. ആശങ്കാജനകമായ ആരോഗ്യസ്ഥിതിയുമായി ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ ദുരവസ്ഥ ഹർത്താൽ പ്രഖ്യാപിച്ചവർ മനസ്സിലാക്കണമായിരുന്നു. രോഗികൾക്ക് ഭക്ഷണം നിഷേധിക്കപ്പെടുമ്പോൾ സർക്കാർ കൈയുംകെട്ടി നോക്കിയിരിക്കരുത്. ഹർത്താൽ പ്രഖ്യാപിക്കുന്നവർക്ക് ന്യായമായ കാരണം പറയാനുണ്ടാവാം. അതിെൻറപേരിൽ ജനവിരുദ്ധ നടപടി ഉണ്ടാകരുത്. അത് മനുഷ്യാവകാശ ലംഘനമായി മാറും. ആശുപത്രികൾക്ക് 500 മീറ്റർ ചുറ്റളവിലുള്ള സ്ഥാപനങ്ങളെ ഹർത്താലിൽനിന്ന് ഒഴിവാക്കണമെന്ന നിബന്ധനപോലും പാലിച്ചില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജു സമർപ്പിച്ച പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story