Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2017 8:48 PM IST Updated On
date_range 20 April 2017 8:48 PM ISTകുറുമ്പുകാട്ടി ലക്ഷ്മിക്കുട്ടിയും കുേട്ട്യാളും
text_fieldsbookmark_border
തൃശൂര്‍: അര മണിക്കൂറിലേറെ കാത്തുനിന്നതിെൻറ അക്ഷമ. മുന്നിൽ കുട്ടികൾ എത്തിയതോടെ ചെവിയാട്ടി സന്തോഷ പ്രകടനം. കുട്ടികളുടെ കലപില കൂടിയതോടെ ലക്ഷ്മിക്കുട്ടി തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്തു. ശരണ്യ നൽകിയ വെള്ളരി അകത്താക്കിയതോടെ ഒന്നുകൂടി ഉഷാറായി. കുട്ടികളോട് തലയും ചെവിയും കുലുക്കി ‘കുശലം പറഞ്ഞും’ ഇടക്കിടെ കിട്ടിയ വിഭവങ്ങൾ കഴിച്ചും കുട്ടിക്കളികളുമായി ലക്ഷ്മിക്കുട്ടി ബാലഭവനെ ഇളക്കിമറിച്ചു. ആനച്ചൂരും ആനക്കാര്യവുമൊക്കെയായി ബുധനാഴ്ച ബാലഭവെൻറ അങ്കണം സജീവമായിരുന്നു. ആനപാഠങ്ങളുമായി വെറ്ററിനറി സർജൻ ഡോ. പി.ബി. ഗിരിദാസ് എത്തി. ആറുവര്‍ഷമായി ലക്ഷ്മിക്കുട്ടിയാണ് ബാലഭവനിലെ വേനല്‍ക്കൂടാരത്തിലെ താരം. ഡോക്ടറുടെ ആന വിശദീകരണം കേട്ടതോടെ ക്യാമ്പ് അംഗങ്ങൾ കാതുകൂർപ്പിച്ചു. തുടർന്ന് കുട്ടികൾ അരികിലെത്തിയതോടെ ലക്ഷ്മി വിരുതുകള്‍ ഒാരോന്നും പുറത്തെടുത്തു. അതിനിടെ ഇൻറർനെറ്റിൽ തപ്പിയ വിവരങ്ങൾ ഡോക്ടറോട് ചോദിച്ച് ചില വിരുതന്മാരും കൈയടി നേടി. നേരേത്ത അറിയിച്ചതിനാല്‍ ആനക്കായി ഭക്ഷണവുമായാണ് കുട്ടികള്‍ എത്തിയത്. തണ്ണിമത്തന്‍, വെള്ളരി, പഴം തുടങ്ങിയവയെല്ലാം കുട്ടികള്‍ ആനവായില്‍ നല്‍കി. ഇവരില്‍ ചിലരെ തുമ്പിക്കൈകൊണ്ട് തൊട്ടുതലോടിയത് കുട്ടികളെ ആവേശത്തിലാക്കി. ഇത് കണ്ടതോടെ ആനക്ക് ഒന്നും കൊണ്ടുവരാത്തവര്‍ തങ്ങളുടെ ബിസ്ക്കറ്റാണ് നല്‍കിയത്. തുമ്പിക്കൈ നീട്ടി ലക്ഷ്മിക്കുട്ടി അതെല്ലാം വായിലാക്കിയതോടെ കുഞ്ഞുമുഖങ്ങളില്‍ ആഹ്ലാദവും അമ്പരപ്പും. ഇതൂകൂടിയായപ്പോള്‍ കുട്ടിക്കുറുമ്പുകള്‍ കൂടി. ഇതോടെ ആനയെ തൊട്ടുനോക്കാന്‍ മടിച്ചുനിന്നവരും അടുത്തെത്തി. ആനയെ കുറിച്ചും ചികിത്സയെ കുറിച്ചും ഡോക്ടര്‍ വിവരിച്ചതോടെ കുരുന്നുവിവരങ്ങളുമായി കുട്ടികളും കളം നിറഞ്ഞു. കുട്ടികളുടെ കലപിലയും കൗതുകവും ആസ്വദിച്ച് കുറുമ്പുകാട്ടാതെ ലക്ഷ്മിക്കുട്ടി അവരോടൊപ്പം ചേര്‍ന്നതോടെ രക്ഷിതാക്കള്‍ക്കും പരിശീലകര്‍ക്കും ആനപ്രേമം കൂടി. അതിനിടെ, ആനയുടെ വാലില്‍ തൂങ്ങാനുള്ള ശ്രമവും ചിലർ നടത്തി. ഒടുവിൽ ഒരു ആനസെല്‍ഫിയും. ശേഷം തുമ്പിക്കൈ ഉയര്‍ത്തി യാത്ര പറഞ്ഞതോടെ ലക്ഷ്മിക്കുട്ടി കുട്ടികള്‍ക്ക് സങ്കടമായി. ബാലഭവെൻറ പടി കടക്കുേമ്പാഴും ലക്ഷ്മിക്കുട്ടി തിരിഞ്ഞുനോക്കി തുമ്പിക്കൈ വീശുന്നുണ്ടായിരുന്നു. ബാലഭവൻ ഡയറക്ടർ എം.കെ. വർഗീസും ജീവനക്കാരും നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story