Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2017 3:18 PM GMT Updated On
date_range 20 April 2017 3:18 PM GMTമുസ്രിസ് പദ്ധതി: നെൽപിണി േക്ഷത്രം ഉൾപ്പെടുത്തണം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: പൗരാണികമായ നെൽപിണി േക്ഷത്രം മുസ്രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പൈതൃക പദ്ധതി ഉപജ്ഞാതാവായ ധനകാര്യ മന്ത്രി ഡോ. തോമസ് െഎസക്കിന് നിവേദനം. നെൽപിണി െറസിഡൻറ്സ് അസോസിയേഷെൻറ നേതൃത്വത്തിലാണ് പ്രദേശവാസികളുടെ അഭിലാക്ഷം നിവേദനമായി മന്ത്രിക്ക് സമർപ്പിച്ചത്. മുസ്രിസ് പദ്ധതിയുടെ സംരക്ഷിത സ്മാരകങ്ങളിൽ ഒന്നായി നെൽപിണി ക്ഷേത്രത്തെ ആദ്യം ഉൾപ്പെടുത്തിയിരുന്നെങ്കിലും അനുബന്ധ പ്രവർത്തനങ്ങൾ ഒന്നുമുണ്ടായില്ലെന്ന് നിവേദനത്തിൽ പറയുന്നു. ക്ഷേത്രത്തിെൻറ പഴമയും ചരിത്രപ്രാധാന്യവും പൗരാണിക മുസ്രിസും തൃക്കണാമതിലകവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ആയിരത്തിലേറെ വർഷങ്ങൾക്ക് മുമ്പ് ശ്രീസുബ്രഹ്മണ്യ സ്വാമിയുടെ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം പടിഞ്ഞാറ് ഭാഗത്തേക്ക് ദർശനത്തിനായുള്ള അപൂർവം ക്ഷേത്രങ്ങളിലൊന്നാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. മലയാള ലിപിയുടെ ആദ്യരൂപവും ചരിത്രപ്രാധാന്യമുള്ളതുമായ വെട്ടഴുത്ത് ക്ഷേത്രസോപാനത്തിലെ കരിങ്കൽ ഭിത്തിയിൽ ഇപ്പോഴുമുണ്ട്. കയ്പമംഗലം നിയോജക മണ്ഡലത്തിൽ കൊടുങ്ങല്ലൂരിൽനിന്ന് ആറ് കിലോമീറ്റർ വടക്ക് മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മുസ്രിസ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെങ്കിലും നെൽപിണി ക്ഷേത്രം ഉൾപ്പെടുത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
Next Story