Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2017 3:39 PM GMT Updated On
date_range 18 April 2017 3:39 PM GMTമലപ്പുറത്തെ പരാജയം താൽക്കാലികം –കേന്ദ്രമന്ത്രി നദ്ദ
text_fieldsbookmark_border
തൃശൂർ: കേരളത്തിൽ ബി.ജെ.പിക്ക് വിജയം നേടാമെന്ന ശുഭാപ്തി വിശ്വാസക്കാരനാണ് താനെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലപ്പുറത്ത് നേരിട്ട പരാജയം താൽകാലികമാണ്. കാരണം പഠിച്ച് തിരുത്തേണ്ടവ തിരുത്തും. ബീഫ് നിരോധനം സംബന്ധിച്ച ചർച്ചകൾ പരാജയത്തിന് ആക്കം കൂട്ടിയോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. ഫലം പുറത്തുവന്ന ആദ്യഘട്ടത്തിൽ ഇത്തരം വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. വരുന്ന ലോക്സഭ തെരെഞ്ഞടുപ്പ് പരിപാടികൾ ആസൂത്രണം ചെയ്യാനുള്ള ബി.ജെ.പി തൃശൂര്‍ ലോക്സഭാ മണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാറിെൻറ വിവിധ വികസന, ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാെണന്ന് നേതൃസംഗമത്തിെൻറ ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി. പാവപ്പെട്ടവര്‍ക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കാനായി ഇൻഷുറൻസ് ഉൾപ്പെടെ ഒട്ടനവധി ആനുകൂല്യങ്ങള്‍ കേന്ദ്രസർക്കാർ നൽകുന്നുണ്ട്. യുവാക്കള്‍ക്ക് തൊഴിലവസരത്തിനായി മുദ്രായോജനയടക്കമുള്ള പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. ഇവയുടെ പ്രയോജനം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിൽ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്നും മുദ്രായോജന പദ്ധതിയനുസരിച്ച് സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തെ ബാങ്കുകൾ നിസ്സഹകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ രാഷ്ട്രീയ ആക്രമണങ്ങളെ ജനാധിപത്യപരമായി നേരിടും. ബി.ജെ.പി ജില്ല പ്രസിഡൻറ് എ.നാഗേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ൈവസ് പ്രസിഡൻറ് എം.എസ്. സമ്പൂര്‍ണ നേതാക്കളായ എം.എസ്.ശ്രീധരൻ, പി.എസ്.ശ്രീരാമന്‍, കെ.സുരേന്ദ്രൻ, ബി.ഡി.ജെ.എസ് േനതാവ് പ്രതിനിധി സംഗീതാ വിശ്വനാഥന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Next Story