Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2017 3:39 PM GMT Updated On
date_range 18 April 2017 3:39 PM GMTദേശീയപാത നിർമാണം: മണ്ണെടുക്കുന്നത് അനുമതിയില്ലാതെ
text_fieldsbookmark_border
തൃശൂർ: ദേശീയപാത വികസനത്തിനായി മണ്ണെടുക്കാൻ കരാർ കമ്പനിക്ക് അനുമതിയില്ല. കമ്പനി ചൂണ്ടിക്കാട്ടിയ പത്ത് സ്ഥലങ്ങളിൽനിന്ന് മണ്ണെടുക്കാൻ രണ്ടുമാസം മുമ്പ് നൽകിയ അപേക്ഷയിൽ ജിയോളജി വകുപ്പ് ഇതുവരെ തീരുമാനം എടുത്തില്ല. കരാർ പ്രകാരമുള്ള അടിപ്പാതകളുടെ പണികൾ പൂർത്തിയാക്കണമെങ്കിൽ ഇനി രണ്ട് ലക്ഷം മീറ്റർ ക്യൂബ് മണ്ണെങ്കിലും വേണ്ടിവരുമെന്ന് കരാറുകാരായ കെ.എം.സി വ്യക്തമാക്കി. ദേശീയപാതയോടുചേർന്ന് വിവിധയിടങ്ങളിൽനിന്നാണ് ഇപ്പോൾ മണ്ണെടുക്കുന്നത്. ഇത് അനുമതിയില്ലാതെയാണ്. ചിലയിടത്ത് നാട്ടുകാർ ഇതിനെതിരെ പ്രതിഷേധമുയർത്തിയതോടെ മണ്ണെടുക്കൽ അനിശ്ചിതത്വത്തിലായി. കുതിരാനിലെ അപകടവളവിൽനിന്ന് കഴിഞ്ഞ രണ്ട് ദിവസമായി മണ്ണെടുത്തിരുന്നു. ഇത് പിന്നീട് നാട്ടുകാർ തടഞ്ഞു. റോഡ് നിർമാണത്തിനുള്ള മണ്ണുൾപ്പെടെ അസംസ്കൃത വസ്തുക്കളുടെ ക്ഷാമംമൂലം പണികൾ മന്ദഗതിയിലാണ്. റോഡ് നിർമാണം 60 ശതമാനമാണ് ഇതുവരെ പൂർത്തിയാക്കാനായത്. അടിപ്പാതകളുടെ നിർമാണം ചിലയിടത്ത് ഭാഗികമായി പൂർത്തിയാക്കി. അസംസ്കൃത വസ്തുക്കൾ ലഭിക്കാത്തതിനാൽ മിക്കയിടത്തും നിർമാണം നടക്കുന്നത് അശാസ്ത്രീയമായാണെന്ന് ആക്ഷേപമുണ്ട്. കരാർ പ്രകാരം മണ്ണുപയോഗിച്ച് നിറച്ചശേഷം മാത്രേമ മുകളിൽ കല്ല് വിരിക്കാനാകൂ. എന്നാൽ, ചിലയിടത്ത് കോറി വേസ്റ്റും മറ്റും തള്ളിയാണ് കുഴികൾ നികത്തുന്നത്. ഇത് റോഡിെൻറ ഗുണനിലവാരത്തെ ബാധിക്കും. നേരേത്ത, കരാറിൽ ഉൾപ്പെടാത്ത നിർമാണങ്ങൾ പലയിടത്തും വേണ്ടിവന്നതാണ് അസംസ്കൃത വസ്തുക്കൾക്ക് ക്ഷാമം വരാൻ കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം. പ്രധാന പാതയുടെ നിർമാണത്തോടൊപ്പംതന്നെ നടക്കേണ്ട സർവിസ് റോഡുകളുടെ നിർമാണവും പാതിവഴിയിലാണ്. മണ്ണുത്തി--ഇടപ്പള്ളി പാതയിൽ സർവിസ് റോഡ് പൂർത്തിയാക്കാൻ വൈകിയിരുന്നു. മണ്ണുത്തി--വടക്കഞ്ചേരി പാതയിലും ഇതേ സ്ഥിതിയാകും. അതേസമയം, ആറ് വരിയായി വികസിപ്പിക്കുന്ന പാതയിലെ ടോൾ പ്ലാസയുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നുണ്ട്. മാർച്ച് 31നകം നിർമാണം പൂർത്തിയാക്കണമെന്ന് ദേശീയപാത അതോറിറ്റി നിർദേശിച്ച നിർമാണം ഇതുവരെ പൂർത്തിയാക്കാനാകാത്തത് കരാർ കമ്പനിയുടെ വീഴ്ചയാണ്. അതേസമയം, നാലുവരി പാത നിർമിച്ചശേഷം ടോൾ പിരിക്കാനുള്ള നീക്കമാണ് ഇവിടെയും നടക്കുന്നത്. കരാർ ഏറ്റെടുക്കുമ്പോഴുണ്ടായ പ്ലാനിന് പുറമെ അടിപ്പാതകളും സർവിസ് റോഡുകളും പിന്നീട് ജനകീയ സമരത്തെത്തുടർന്ന് ഉൾപ്പെടുത്തേണ്ടിവന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നിർമാണം നീട്ടുന്നത്. ഇേപ്പാഴത്തെ സ്ഥിതിയനുസരിച്ച് നാലുമാസത്തിലേറെ വേണ്ടിവരും പാതയുടെ നിർമാണം പൂർത്തിയാക്കാൻ. തുരങ്കത്തിലൂടെ യാത്ര നടത്താൻ പിന്നെയും കാത്തിരിക്കേണ്ടിവരും.
Next Story