Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2017 8:42 PM IST Updated On
date_range 9 April 2017 8:42 PM ISTഭൂമിയില്ലാത്തവർക്ക് വീടും ഒരാൾക്ക് തൊഴിലും ഉറപ്പാക്കും –മുഖ്യമന്ത്രി
text_fieldsbookmark_border
തൃശൂര്‍: വീടും ഭൂമിയും സ്വന്തമായില്ലാത്ത രണ്ടുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഭവനസമുച്ചയം നിർമിക്കുന്നതിനൊപ്പം ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ സ്ഥലം നല്‍കിയാല്‍ വീടില്ലാത്തവര്‍ക്ക് ഭവനസമുച്ചയം നിര്‍മിച്ചുനല്‍കാമെന്ന് കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍. പൂങ്കുന്നം പുഷ്പഗിരി സീതാരാമസ്വാമി ക്ഷേത്ര ജീവനക്കാര്‍ക്കായി പണിത ഭവനസമുച്ചയം ഉദ്ഘാടന ചടങ്ങിലാണ് ഇരുവരുടെയും പ്രതികരണം. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി പ്രായോഗികമല്ല. എങ്കിലും സ്ഥിരവരുമാനം ഉറപ്പാക്കുന്ന തരത്തില്‍ എല്ലാവര്‍ക്കും തൊഴില്‍പരിശീലനം നല്‍കുമെന്നും ഉദ്ഘാടനം നിർവഹിച്ച്- മുഖ്യമന്ത്രി പറഞ്ഞു. രോഗികള്‍, അവശര്‍ തുടങ്ങിയവരെ പരിചരിക്കാനും കുട്ടികള്‍ക്ക് പഠനത്തിന് ലൈബ്രറിയടക്കമുള്ള സൗകര്യങ്ങളും സര്‍ക്കാര്‍ ഭവനസമുച്ചയത്തിെൻറ ഭാഗമായുണ്ടാകും. പിന്നാക്കാവസ്ഥയിലുള്ള കുട്ടികളെ മുന്നിലെത്തിക്കാനും പദ്ധതിയുണ്ട്. പാലിയേറ്റിവ് പരിചരണമടക്കമുള്ള ചികിത്സാസൗകര്യവും ഒരുക്കും. എല്ലാത്തരത്തിലും സാമൂഹികസുരക്ഷ ഒരുക്കുന്നതാകും ഭവനസമുച്ചയങ്ങള്‍. ഇത് കേവലം വീടെന്ന ആവശ്യം മാത്രമല്ല നിറവേറ്റുക. സ്വന്തമായി വീടെന്നത് എല്ലാ മലയാളികളുടെയും സ്വപ്നമാണ്. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇക്കാര്യത്തില്‍ ഒരു കുറവും വരുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടരക്കോടി െചലവിട്ട് ടി.എസ്. കല്യാണരാമനാണ് സീതാരാമസ്വാമി ക്ഷേത്രത്തിലെ ഭവനസമുച്ചയം നിർമിച്ചത്. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് ഡോ. എം.കെ. സുദര്‍ശന്‍, കല്യാൺ സില്‍ക്സ് സി.എം.ഡിയും ഫെസ്റ്റിവല്‍ കമ്മിറ്റി ചീഫ് കോ-ഓഡിനേറ്ററുമായ ടി.എസ്. പട്ടാഭിരാമന്‍, കോർപറേഷൻ കൗൺസിലര്‍മാരായ വി. രാവുണ്ണി, ഐ. ലളിതാംബിക എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റംഗം ടി.ആര്‍. രാജഗോപാല്‍ മുഖ്യമന്ത്രിയെ പൊന്നാടയണിയിച്ചു. എക്സിക്യൂട്ടീവ് ട്രസ്റ്റി ടി.എസ്. രാമകൃഷ്ണന്‍ ഉപഹാരം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story