Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇ​ഴ​ഞ്ഞി​ഴ​ഞ്ഞ്​...

ഇ​ഴ​ഞ്ഞി​ഴ​ഞ്ഞ്​ പൂ​ർ​ത്തി​യാ​യി, കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു

text_fields
bookmark_border
കുന്നിക്കോട്: കോടികൾ മുടക്കി പത്തനാപുരം താലൂക്കിൽ നിർമിച്ച ഇ.എസ്.ഐ ആശുപത്രി കാടുകയറി നശിക്കുന്നു. കിഴക്കൻ മേഖലയിലെ ഏക ഇ.എസ്.ഐ ആശുപത്രിയുടെ നിർമാണം പൂർത്തിയായിട്ടും ഇതുവരെ ഉദ്ഘാടനം നടത്തിയിട്ടില്ല. 22 വർഷം മുമ്പ് നടപ്പാക്കിയ പദ്ധതിയുടെ നിർമാണം ഒച്ചിഴയുംപോലെയാണ് പൂർത്തിയായത്. ഫണ്ടിെൻറ അപര്യാപ്തതയും നിർമാണസാമഗ്രികളുടെ അഭാവവും കാരണം പലതവണ നിർത്തിെവച്ചിരുന്നു. 1993ൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാകുകയും ചുറ്റുമതിലുകൾ നിർമിക്കുകയും ചെയ്തു. ഫണ്ട് ലഭ്യമല്ലാത്തതിനാൽ തുടർനിർമാണങ്ങൾക്ക് 20 വർഷം കാത്തിരിക്കേണ്ടിവന്നു. 2013ൽ കൊടിക്കുന്നിൽ സുരേഷ് എം.പി ഇടപെട്ട് ഇ.എസ്.ഐ കോർപറേഷനിൽനിന്ന് കെട്ടിടനിർമാണത്തിന് തുക അനുവദിപ്പിച്ചു. ഒന്നരക്കോടിയായിരുന്നു പദ്ധതി വിഹിതം. 2013 ഏപ്രിൽ 13നാണ് ആശുപത്രിക്ക് ശിലാസ്ഥാപനം നടത്തിയത്. പുനലൂർ, പത്തനാപുരം മേഖലകളിൽ കിടത്തിച്ചികിത്സയുള്ള ഏക ഇ.എസ്.ഐ ആശുപത്രിയാണ് കുന്നിക്കോട് നിർമിച്ചത്. ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡിനായിരുന്നു നിർമാണച്ചുമതല. കഴിഞ്ഞവർഷം മാർച്ചിൽ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. നിലവിൽ സമീപത്തെ വാടകെക്കട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ കിടത്തിച്ചികിത്സാ സൗകര്യങ്ങളില്ല. ഇതിനിടെ നിരവധി തവണ ആശുപത്രി നിർമാണം വേഗത്തിലാക്കാനാവശ്യപ്പെട്ട് സമരപരിപാടികളും നടന്നിരുന്നു. മേഖലയിലുള്ളവർ നിലവിൽ കൊല്ലത്തെ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. തോട്ടം തൊഴിലാളികളും കശുവണ്ടി തൊഴിലാളികളും ഏറെയുള്ള മലയോരമേഖലയിൽ കിടത്തി ചികിത്സയുള്ള.ഇ.എസ്.ഐ ആശുപത്രി വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
Show Full Article
TAGS:LOCAL NEWS
Next Story