Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2017 8:42 PM IST Updated On
date_range 8 April 2017 8:42 PM ISTരാജ്യത്ത് നിശ്ശബ്ദ അടിയന്തരാവസ്ഥ –എസ്.ക്യു.ആർ. ഇല്യാസ്
text_fieldsbookmark_border
കൊച്ചി: രാജ്യത്ത് നിശ്ശബ്ദ അടിയന്തരാവസ്ഥയാണെന്ന് വെൽഫെയർ പാർട്ടി ദേശീയ പ്രസിഡൻറ് ഡോ. എസ്.ക്യു.ആർ. ഇല്യാസ്. രാജ്യത്ത് സമസ്ത മേഖലകളിലും സംഘ്പരിവാർ ശക്തികൾ പിടിമുറുക്കി അസഹിഷ്ണുത സംസ്കാരം വളർത്തുകയാണ്. ‘സംഘ്പരിവാർ സമഗ്രാധിപത്യത്തിനെതിരെ’ വെൽഫെയർ പാർട്ടി നടത്തുന്ന ദേശീയ പ്രക്ഷോഭയാത്രക്ക് സംസ്ഥാനത്ത് നൽകുന്ന സ്വീകരണം കൊച്ചിയിൽ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന വാഗ്ദാനം നൽകി അധികാരത്തിലേറിയവർ രാജ്യത്തിെൻറ സ്വാതന്ത്ര്യവും ബഹുസ്വരതയും തകർക്കുകയാണ്. ശ്രീരാമക്ഷേത്ര നിർമാണം, ഏക സിവിൽകോഡ്, ബീഫ് നിരോധനം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് സംഘ്പരിവാർ നീക്കം. ജനാധിപത്യത്തിെൻറ തൂണുകളായ ബ്യൂറോക്രസിെയയും ജുഡീഷ്യറിയെയും കാവിവത്കരിക്കുകയാണ് മോദി സർക്കാറിെൻറ ലക്ഷ്യം. മാധ്യമങ്ങളും കോർപറേറ്റ്്വത്കരിക്കപ്പെടുകയാണെന്ന് ഡോ. ഇല്യാസ് പറഞ്ഞു. മോദി സർക്കാർ നുണ പ്രചരിപ്പിച്ച് മതേതരത്വത്തെയും ഫെഡറലിസത്തെയും തകർക്കുകയാണെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു. വൈകീട്ട് മൂന്നരയോടെ മറൈൻ ഡ്രൈവിൽനിന്ന് സ്വീകരണ ജാഥ ആരംഭിച്ചു. നാലരക്ക് കലൂർ സ്റ്റേഡിയത്തിൽ വൻ ജനാവലിയെ സാക്ഷിയാക്കി സംസ്ഥാന നേതാക്കൾ ദേശീയ പ്രസിഡൻറിന് സ്വീകരണം നൽകി. ദേശീയ ജനറൽ സെക്രട്ടറി പി.സി. ഹംസ, വൈസ് പ്രസിഡൻറ് ഡോ. ബി.ടി. ലളിത നായിക്, സെക്രട്ടറിമാരായ സുബ്രഹ്മണി അറുമുഖം, ഷീമ മുഹ്സിൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. അബ്ദുൽ ഹക്കീം, വൈസ് പ്രസിഡൻറുമാരായ സുരേന്ദ്രൻ കരിപ്പുഴ, ഇ.സി. ആയിശ, സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര, നേതാക്കളായ റസാഖ് പാലേരി, കെ.എ. ഷെഫീഖ്, ശശി പന്തളം, പ്രിയ സുനിൽ, സജീദ് ഖാലിദ്, ജബീന ഇർഷാദ്, ഡോ. സി.എം. നസീമ, ജമാൽ പാനായിക്കുളം, സമദ് നെടുമ്പാശ്ശേരി, ജ്യോതിവാസ് പറവൂർ എന്നിവർ പങ്കെടുത്തു. ഇൗമാസം ഒന്നിന് രാജസ്ഥാനിലെ കോട്ടയിൽനിന്ന് ആരംഭിച്ച യാത്ര 22ന് അഹ്മദാബാദിൽ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story