Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2016 8:20 PM IST Updated On
date_range 14 Oct 2016 8:20 PM ISTഹര്‍ത്താലില്‍ നട്ടം തിരിഞ്ഞത് ജനം
text_fieldsbookmark_border
തൃശൂര്‍: ബി.ജെ.പി ഹര്‍ത്താലില്‍ ജനം നട്ടംതിരിഞ്ഞു. അങ്ങിങ്ങ് അക്രമങ്ങളും, സി.പി.എം കൊടിക്കാലുകളും ബോര്‍ഡുകളും വ്യാപകമായും തൃശൂര്‍ ചെട്ടിയങ്ങാടിയില്‍ അഴീക്കോടന്‍ സ്മാരക സ്തൂപവും തകര്‍ത്തു. ബൈക്ക് യാത്രികരെ തടയുന്ന ദൃശ്യം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ ഹര്‍ത്താലനുകൂലികള്‍ കൈയേറ്റം ചെയ്തു. സ്വരാജ് റൗണ്ടില്‍ പ്രതിഷേധ പ്രകടനത്തിനിടെയാണ് പ്രവര്‍ത്തകര്‍ അക്രമാസക്തരായത്. ട്രാഫിക് ബാരിക്കേഡുകള്‍ മറിച്ചിട്ടു. ഇരുചക്രവാഹനങ്ങളില്‍ വന്നവരെ തടഞ്ഞ് കൈയേറ്റത്തിന് മുതിര്‍ന്നു. ഇത് പകര്‍ത്താനത്തെിയ ഏഷ്യാനെറ്റ് കാമറാമാന്‍ മധു മേനോന്‍, ജീവന്‍ ടി.വി കാമറാമാന്‍ ജിതിന്‍ എന്നിവരെയാണ് മര്‍ദിച്ചത്. പുരോഗമന കലാസാഹിത്യ സംഘം സമ്മേളനത്തിന്‍െറ ഭാഗമായി സ്ഥാപിച്ച കുറത്തി കാവ്യശില്‍പം തകര്‍ത്തു. പ്രകടനത്തിന് ശേഷം ബൈക്കിലത്തെിയ സംഘം ചെട്ടിയങ്ങാടിയിലെ അഴീക്കോടന്‍ സ്മാരക സ്തൂപം മറിച്ചിട്ടു. ഭാര്യയെ ആശുപത്രിയിലാക്കി മടങ്ങിയ ബൈക്ക് യാത്രികന്‍ കാഞ്ഞാണിയില്‍ മറ്റൊരു വാഹനത്തില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. തൃശൂര്‍ നഗരത്തിലടക്കം കട കമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫിസുകള്‍ ബി.ജെ.പി പ്രവര്‍ത്തകരത്തെി അടപ്പിച്ചു. സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെ പ്രവര്‍ത്തകരുടെ അതിക്രമമുണ്ടായി, ഇരുചക്രവാഹനം-കാര്‍ പോലുള്ള അപൂര്‍വം സ്വകാര്യ വാഹനങ്ങളൊഴികെ മറ്റ് സ്വകാര്യ-കെ.എസ്.ആര്‍.ടി.സി ബസുകളൊന്നും സര്‍വിസ് നടത്തിയില്ല. വിമാനത്താവളത്തില്‍നിന്ന് പുലര്‍ച്ചെ കോഴിക്കോട്ടേക്കുള്ള കെ.യു.ആര്‍.ടി.സി ബസ് ആറരയോടെ തൃശൂരില്‍ സര്‍വിസ് നിര്‍ത്തിയത് ഏതാനും പ്രവാസി യാത്രക്കാരെ വലച്ചു. ഇവരെ പിന്നീട് മറ്റ് വാഹനത്തില്‍ പൊലീസ് സംരക്ഷണത്തില്‍ യാത്രയാക്കി. മറ്റു ജില്ലകളില്‍ കെ.എസ്.ആര്‍.ടി.സി ബസിന് കല്ളേറുണ്ടായ സാഹചര്യത്തിലാണ് ബസ് തൃശൂരില്‍ സര്‍വിസ് അവസാനിപ്പിച്ചത്. ഹര്‍ത്താലിനത്തെുടര്‍ന്ന് തൃശൂര്‍ ഡിപ്പോയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ പൂര്‍ണമായും മുടങ്ങി. റെയില്‍വേ സ്റ്റേഷനിലും യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടില്ല. ഹര്‍ത്താല്‍ അനുകൂലികളുടെ പ്രകടനവും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്ത് ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് പൊലീസ് പട്രോളിങ്ങും, സുരക്ഷാ സേനയെ നിയോഗിക്കുകയും ചെയ്തിരുന്നു. തൃശൂര്‍ നടുവിലാല്‍ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം സ്വരാജ് റൗണ്ട് ചുറ്റിയത്തെുന്നതിനിടെ ക്ഷേത്രദര്‍ശനത്തിനത്തെിയവരെയും, വിവിധ ആവശ്യങ്ങള്‍ക്കത്തെിയവരെയും പ്രവര്‍ത്തകര്‍ തടഞ്ഞു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് അസഭ്യം പറയുകയും, താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് പകര്‍ത്താനാണ് ഏഷ്യാനെറ്റ്, ജീവന്‍ ടി.വി കാമറാമാന്മാര്‍ എത്തിയത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ടതോടെ മറ്റ് ഹര്‍ത്താലനുകൂലികള്‍ മാധ്യമപ്രവര്‍ത്തകരെ വളഞ്ഞു. മധുവിനെ തള്ളിമാറ്റി കാമറ തകര്‍ക്കാന്‍ ശ്രമം നടന്നു. ജിതിനെ തള്ളി അടിക്കുന്നത് മറ്റുള്ളവരത്തെി തടഞ്ഞു. പ്രകടനത്തിന് ജില്ലാ പ്രസിഡന്‍റ് എ.നാഗേഷ്, വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍, സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്‍, രവികുമാര്‍ ഉപ്പത്ത്, ഷാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇരിങ്ങാലക്കുടയിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ആര്‍.എസ്.എസ് കാര്യാലയത്തില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിനിടെ വന്ന വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. നഗരത്തില്‍ സ്ഥാപിച്ച സി.പി.എം ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. സുനില്‍കുമാര്‍, സന്തോഷ്, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. തീരദേശത്ത് ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. ബി.ജെ.പി എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തില്‍ ചെന്ത്രാപ്പിന്നിയില്‍ പ്രകടനം നടത്തി. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ജ്യോതിബാസു തേവര്‍ക്കാട്ടില്‍, ടി.ഡി.രാധാകൃഷ്ണന്‍, സിനോജ് ഏറാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ദേശീയപാതയില്‍ പുതുക്കാടും നന്തിക്കരയിലും ബി.ജെ.പി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ലോറികളാണ് തടഞ്ഞത്. നന്തിക്കര, ആമ്പല്ലൂര്‍, നന്തിപുലം എന്നിവിടങ്ങളില്‍ പ്രകടനം നടത്തി. നന്തിക്കരയില്‍ നിന്ന് ആരംഭിച്ച പ്രകടനം നെല്ലായിയില്‍ സമാപിച്ചു. ആമ്പല്ലൂരില്‍ നിന്നുള്ള പ്രകടനം പുതുക്കാട് സെന്‍ററില്‍ സമാപിച്ചു. മാള മേഖലയില്‍ അപൂര്‍വം സ്വകാര്യ വാഹനങ്ങളേ നിരത്തിലിറങ്ങിയുള്ളൂ. ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വി.ഡി.അംബുജാക്ഷന്‍, സി.എം.സദാശിവന്‍, പി.എന്‍.അശോകന്‍ എന്നിവര്‍ സംസാരിച്ചു. തൃശൂരില്‍ അഴീക്കോടന്‍ സ്മാരക സ്തൂപം തകര്‍ത്തതില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ വൈകീട്ട് തൃശൂര്‍ നഗരത്തില്‍ പ്രകടനം നടത്തി. ചെറുതുരുത്തി: പാഞ്ഞാള്‍, വരവൂര്‍, മുള്ളൂര്‍ക്കര, ദേശമംഗലം, വള്ളത്തോള്‍ നഗര്‍ പഞ്ചായത്തുകളിലെ സംഘ്പരിവാര്‍, ബി.ജെ.പി പ്രവര്‍ത്തകര്‍ ചെറുതുരുത്തിയില്‍ പ്രകടനം നടത്തി. ഷാജി വരവൂര്‍ ഉദ്ഘാടനം ചെയ്തു. പി.ആര്‍. രാജ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ ആറ് വിവാഹങ്ങള്‍ നടന്നു. ക്ഷേത്രനടയിലെ ഹോട്ടലുകള്‍ തുറന്നത് തീര്‍ഥാടകര്‍ക്ക് ആശ്വാസമായി. തീര്‍ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞില്ല. കട കമ്പോളങ്ങളും സര്‍ക്കാര്‍ ഓഫിസുകളും അടഞ്ഞുകിടന്നു. ക്ഷേത്രത്തിലെ പ്രസാദമൂട്ടില്‍ ആറായിരത്തോളം പേര്‍ പങ്കെടുത്തു. ചേംബര്‍ ഓഫ് കോമേഴ്സ് പ്രവര്‍ത്തകര്‍ മഞ്ജുളാലിന് സമീപം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. ഹര്‍ത്താല്‍ അനുകൂലികള്‍ നഗരത്തില്‍ പ്രകടനം നടത്തി. കൈരളി ജങ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി പടിഞ്ഞാറേ നടയില്‍ സമാപിച്ചു. പ്രതിഷേധയോഗം ബി.ജെ.പി സംസ്ഥാന സമിതി അംഗം പി.എം. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.എസ് താലൂക്ക് കാര്യവാഹക് ഇ.എം. മഹേഷ് അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി: ഹര്‍ത്താലിനിടെ മാരാത്ത് കുന്നില്‍ സി.പി.എം -സി.പി.ഐ കൊടിതോരണങ്ങള്‍ തകര്‍ത്തു. ബൈക്ക് യാത്രികരെ തടഞ്ഞതിന് ഒമ്പതുപേര്‍ക്കെതിരെ കേസെടുത്തു. കൊടികള്‍ നശിപ്പിച്ച സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി വടക്കാഞ്ചേരി പൊലീസില്‍ പരാതി നല്‍കി. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെ സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് പൊലീസുകാരന്‍ ബൈക്കില്‍ ഡ്യൂട്ടിക്ക് വരുന്നതിനിടെ ഓട്ടുപാറയില്‍ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. എസ്.ഐയും സംഘവും സ്ഥലത്തത്തെിയാണ് സംഘര്‍ഷം ഒഴിവാക്കിയത്. തുടര്‍ന്ന് പൊലീസിന്‍െറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തി കേസെടുത്തു. പഴയന്നൂര്‍: ചേലക്കര, പഴയന്നൂര്‍, തിരുവില്വാമല ടൗണുകളില്‍ കടകള്‍ അടഞ്ഞുകിടന്നു. ഇരുചക്ര വാഹനങ്ങള്‍ നിരത്തിലിറങ്ങി. ചേലക്കരയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി പ്രഭാകരന്‍ മഞ്ചാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് പി.കെ. മണി അധ്യക്ഷത വഹിച്ചു. പഴയന്നൂരില്‍ സഹകാര്‍ ഭാരതി സംസ്ഥാന സഹ സംഘടനാ സെക്രട്ടറി കെ.യു. ഷാജി ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.എസ് താലൂക്ക് കാര്യവാഹക് എ.എം. രാമദാസ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story