Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2016 5:40 PM IST Updated On
date_range 7 Nov 2016 5:40 PM ISTഭിന്നശേഷിക്കാരുടെ ജോലിസംവരണം; കരട് നിയമത്തിന് നിര്‍ദേശം
text_fieldsbookmark_border
തൃശൂര്‍: ഭിന്നശേഷിക്കാര്‍ക്ക് ജോലിസംവരണം ഉറപ്പാക്കാനുള്ള നിയമനിര്‍മാണത്തിന് കരട് തയാറാക്കാന്‍ നിയമവകുപ്പിന് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. ഭിന്നശേഷിക്കാരുടെ ജോലി സംവരണത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് സാമൂഹികനീതി വകുപ്പ് വിളിച്ച ഉന്നത വകുപ്പുമേധാവികളുടെ യോഗത്തില്‍ ധാരണയായിരുന്നു. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാറും നിര്‍ദേശിച്ച ഒന്ന്, 34, 67 ടേണ്‍ എന്ന നിയമഭേദഗതിയില്‍ സര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന് പി.എസ്.സിയും വ്യക്തമാക്കി. എയ്ഡഡ് സ്കൂളുകളിലും എയ്ഡഡ് കോളജുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും മൂന്ന് ശതമാനം സംവരണം അനുവദിക്കാമെന്നും യോഗത്തില്‍ ധാരണയായിരുന്നു. 1996 വരെയുള്ള നിയമനങ്ങള്‍ പരിശോധിച്ചും, ചില വകുപ്പുകളില്‍ സംവരണം നടപ്പാക്കുന്നതിലുണ്ടാകുന്ന അപ്രായോഗികതയും ക്രമീകരണവും സാങ്കേതികത്വവും പഠിച്ച റിപ്പോര്‍ട്ടിനാണ് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയത്. വര്‍ഷങ്ങളായുള്ള വിഷയത്തില്‍ പി.എസ്.സി ഒരു മാസം മുമ്പാണ് തീരുമാനം സര്‍ക്കാറിനെ അറിയിച്ചത്. എന്നിട്ടും ഫയല്‍ നീങ്ങിയില്ല. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ മുഖ്യമന്ത്രിയെ സമീപിച്ചതിനെ തുടന്നാണ് നടപടി വേഗത്തിലായത്. സുപ്രീംകോടതി വരെ നിയമപ്പോരാട്ടം നടത്തിയാണ് മൂന്നുശതമാനം സംവരണമെന്ന വിധി ഭിന്നശേഷിക്കാര്‍ നേടിയത്. വിധി വന്നെങ്കിലും സാമൂഹികക്ഷേമ വകുപ്പിന്‍െറ അനാസ്ഥയില്‍ നടപടിയുണ്ടായില്ല. 1995ലാണ് ഭിന്നശേഷിക്കാര്‍ക്ക് മൂന്നുശതമാനം ജോലിസംവരണം നിലവില്‍ വന്നത്. എന്നാല്‍, നടപ്പാക്കിയില്ല. പിന്നീട് ഉദ്യോഗാര്‍ഥികളുടെ പരാതിയെയും നിയമപ്പോരാട്ടത്തെയും തുടര്‍ന്ന് വിവിധ ഒഴിവുകളില്‍ ഒന്ന്, 34, 67 ക്രമത്തില്‍ അന്ധര്‍, ബധിരര്‍ പിന്നെ അംഗവൈകല്യമുള്ളവര്‍ എന്നിങ്ങനെ പരിഗണിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ ഇതിന് വിരുദ്ധമായി 2008ല്‍ പി.എസ്.സി 100 യൂനിറ്റ് ഒഴിവുപട്ടികയില്‍ ഭിന്നശേഷിക്കാരെ 33, 66, 99 എന്ന ക്രമത്തില്‍ പരിഗണിച്ചാല്‍ മതി എന്ന് ഉത്തരവിറക്കി. സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാറും ഉത്തരവിട്ട നിര്‍ദേശമാണ് അട്ടിമറിച്ചത്. ഒടുവില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അഭിപ്രായം തേടി പി.എസ്.സിക്ക് അയച്ച നിര്‍ദേശത്തിന് സര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന് ആഗസ്റ്റില്‍ മറുപടി നല്‍കി. സര്‍ക്കാറിന്‍െറ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് അഞ്ചുമാസം ഫയല്‍ പിടിച്ചുവെച്ച പി.എസ്.സി ബോര്‍ഡ് യോഗംചേര്‍ന്ന് തീരുമാനം അറിയിച്ചത്. ഈ സാഹചര്യത്തിലാണ് പുതിയ നിയമനിര്‍മാണത്തിന് ഒരുങ്ങുന്നത്. 2003ലാണ് സര്‍ക്കാര്‍ മൂന്നുശതമാനം ജോലിസംവരണം പ്രഖ്യാപിച്ചത്. ഇതും നടപ്പായില്ല. 4500നടുത്ത് ഭിന്നശേഷിക്കാര്‍ക്കാണ് സംവരണത്തിലൂടെ ജോലി നല്‍കേണ്ടിയിരുന്നത്. എന്നാല്‍, ആ സ്ഥാനത്ത് വെറും 1500ല്‍ താഴെ മാത്രം ആളുകള്‍ക്കാണ് സംവരണം വഴി ജോലി ലഭിച്ചത്. ഇതിനിടെ 2014ലെ റാങ്ക് ലിസ്റ്റ് കാലാവധിയും അവസാനിക്കാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story