Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2016 3:05 PM GMT Updated On
date_range 3 Nov 2016 3:05 PM GMTവരള്‍ച്ച നിവാരണം : പദ്ധതികള്‍ വൈകുന്നു
text_fieldsbookmark_border
തൃശൂര്‍: താഴുന്ന ജലവിതാനത്തിനൊപ്പം കുടിവെള്ളക്ഷാമം രൂക്ഷമാവുമ്പോള്‍ വരള്‍ച്ച നിവാരണ പദ്ധതികള്‍ വൈകുന്നു. വരള്‍ച്ച നിവാരണ പദ്ധതികളുമായി നാലു ജനപ്രതിനിധികളാണ് ജില്ല ഭൂജല വകുപ്പിനെ സമീപിച്ചത്. കുടിവെള്ളക്ഷാമം രൂക്ഷമാവുന്ന വടക്കന്‍ മേഖലകളിലെ ജനപ്രതിനിധികള്‍ വകുപ്പുമായി ചര്‍ച്ചപോലും നടത്തിയിട്ടില്ല. ചാവക്കാടും വാടാനപ്പള്ളിയും നാട്ടികയും അടക്കമുള്ള വരള്‍ച്ച ബാധിച്ച പ്രദേശങ്ങളിലെ ജനപ്രതിനിധികളാണ് വരള്‍ച്ച നിവാരണ പദ്ധതികളില്‍ അലംഭാവം കാണിക്കുന്നത്. ഒന്നരക്കോടിയുടെ പദ്ധതികളുമായി പി.കെ. ബിജു എം.പിയാണ് കൃത്യമായ പദ്ധതികള്‍ ആവിഷ്കരിച്ചത്. 21കുടിവെള്ള പദ്ധതികളാണ് അദ്ദേഹം തയാറാക്കിയത്. വടക്കാഞ്ചേരി, കുന്നംകുളം നഗരസഭകളിലും ചേലക്കര, തിരുവില്വാമല, പഴയന്നൂര്‍, മുള്ളൂര്‍ക്കര, വള്ളത്തോള്‍നഗര്‍, കടവല്ലൂര്‍, കാട്ടകാമ്പാല്‍, മുളങ്കുന്നത്തുകാവ് പഞ്ചായത്തുകളിലുമാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. വരള്‍ച്ചയുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ആദ്യമായി ചര്‍ച്ച നടത്തിയത് ബി.ഡി. ദേവസി എം.എല്‍.എയാണ്. അതിരപ്പള്ളിയിലെ വാച്ചുമരം, തൊകലപ്പാറ കോളനികളില്‍ അഞ്ചുലക്ഷത്തിന്‍െറ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. വാച്ചുമരം കോളനിയില്‍ പദ്ധതിക്ക് അംഗീകാരമായി. തൊകലപ്പാറയില്‍ അനുയോജ്യമായ സ്ഥലം ഇതുവരെ ലഭിച്ചിട്ടില്ല. മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് ചര്‍ച്ച നടത്തുകയും പദ്ധതികള്‍ തയാറാക്കുകയും ചെയ്തു. പറപ്പൂക്കര, വരന്തരപ്പിള്ളി പഞ്ചായത്തുകളിലാണ് പദ്ധതി ഒരുങ്ങുന്നത്. ഇതുകൂടാതെ 50 ലക്ഷത്തിന്‍െറ പദ്ധതികളുമായി കോര്‍പറേഷനും ഭൂഗര്‍ഭ ജല വകുപ്പിനെ സമീപിച്ചിട്ടുണ്ട്. പുഴക്കല്‍ ബ്ളോക്ക്, കൈപറമ്പ് പഞ്ചായത്തുകളും പദ്ധതികളുമായി രംഗത്തുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ 90 ശതമാനവും സമയബന്ധിതമായി പൂര്‍ത്തിയാക്കി. പീച്ചി, വാഴാനി, ഷോളയാര്‍ അണക്കെട്ടുകളിലും ഭാരതപ്പുഴ, ചാലക്കുടി, കരുവന്നൂര്‍ പുഴകളും വറ്റുകയാണ്. ജില്ലയിലെ ജലവിതാനം പരിശോധിച്ച 37 കുഴല്‍കിണറുകളില്‍ 31 എണ്ണത്തിലും വെള്ളം താഴുകയാണ്. മലയോര, തീരമേഖകളും നഗരപ്രദേശങ്ങളും അടക്കം കുടിവെള്ളത്തിനായി ഓട്ടം തുടങ്ങിയിട്ടുണ്ട്.
Next Story