Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാറ്റല്‍ മഴക്കൊപ്പം...

ചാറ്റല്‍ മഴക്കൊപ്പം വോട്ടുയാത്ര...

text_fields
bookmark_border
തൃശൂര്‍: ആദ്യ രണ്ടുമണിക്കൂറില്‍ 12.56 ശതമാനം. അടുത്ത ഒരുമണിക്കൂര്‍കൂടി പിന്നിട്ടപ്പോള്‍ 14. പതിനൊന്നായപ്പോള്‍ 22. പന്ത്രണ്ടരയോടെ 40 ശതമാനം പിന്നിട്ടു. ചാറിനിന്ന മഴപോലെയായിരുന്നു ജില്ലയുടെ പോളിങ് നിലയും. മഴ പ്രതീക്ഷിച്ച പ്രവര്‍ത്തകര്‍ വീട്ടുവരാന്തകളിലും വഴിയോരത്തും ടാര്‍പോളിന്‍ ഷീറ്റ് മേഞ്ഞ് ബൂത്തുകളൊരുക്കിയിരുന്നു. മഴ നനഞ്ഞ് വോട്ടുവഴിയിലൂടെ പൂങ്കുന്നത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലത്തെുമ്പോള്‍ ഉദ്യോഗസ്ഥര്‍ മാത്രം. കറന്‍റ് വന്നും പോയുമിരിക്കുന്നതിനാല്‍ മെഴുകിതിരി കത്തിച്ചുവെച്ചിരിക്കുന്നു. ഇതിനിടെ വോട്ട് യന്ത്രത്തിന്‍െറ ട്രയല്‍ റണ്‍ പരിശോധനക്ക് ഒരുങ്ങുകയാണ് ഉദ്യോഗസ്ഥര്‍. അവിടെനിന്നിറങ്ങുമ്പോള്‍ പുറത്ത് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും എത്തിത്തുടങ്ങി. പിന്നാലെ ഒറ്റക്കും തെറ്റക്കും വോട്ടര്‍മാരും. മഴ വോട്ടര്‍മാരെ വീട്ടില്‍ പിടിച്ചിരുത്തുമെന്ന ആശങ്കയിലായിരുന്നു രാവിലെ സ്ഥാനാര്‍ഥികളും നേതാക്കളും. പാട്ടുരായ്ക്കലില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ രാഷ്ട്രീയ ചര്‍ച്ച. പൂങ്കുന്നത്ത് ഹരിശ്രീ സ്കൂളിലെ ബൂത്തിലത്തെിയപ്പോള്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണനും മകള്‍ ഗീതക്കൊപ്പം എത്തിയിട്ടുണ്ട്. വലിയ തിരക്കില്ളെങ്കിലും ഇരുവരും വരിയിലാണ്. മന്ത്രിയെ കാത്ത് മാധ്യമപ്പട. അമിത പ്രതീക്ഷയില്ളെന്ന് വോട്ട് ചെയ്തിറങ്ങിയ മന്ത്രി. തുടര്‍ഭരണം വോട്ടെണ്ണിക്കഴിഞ്ഞ് പറയാമെന്ന് പറഞ്ഞ മന്ത്രി ജില്ലയിലെ ആറ് സീറ്റും നിലനിര്‍ത്തുമെന്ന് കൂട്ടിച്ചേര്‍ത്തു. മഴച്ചാറല്‍ അടിക്കാതെ സ്കൂള്‍ വരാന്തയില്‍ ഒതുങ്ങി കുറേപ്പേര്‍. യന്ത്രത്തിന്‍െറ പിണക്കം മാറാന്‍ കാത്തിരിക്കുന്ന വോട്ടര്‍മാരും ടെന്‍ഷനടിച്ച് നില്‍ക്കുന്ന സ്ഥാനാര്‍ഥികളും ചില ബൂത്തുകളില്‍ ഉണ്ടായിരുന്നു. രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ചിത്രം മാറിത്തുടങ്ങി. പോളിങ് ശതമാനം പതിയെ പതിയെ ഉയര്‍ന്നു. മഴ മാറിയതോടെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വോട്ടര്‍മാരെ ഫോണിലും മറ്റും വിളിച്ച് വേഗമത്തെി വോട്ട് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. പത്തു മണി കഴിഞ്ഞതോടെ ചാറ്റല്‍ മഴയും അടങ്ങി. പ്രായമായവരെ ബൂത്തുകളിലത്തെിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേതാക്കളുടെ നിര്‍ദേശം. സ്ഥാനാര്‍ഥികള്‍ നേരത്തെ തന്നെ എത്തിയിരുന്നു. കോലഴി ഇസഡ്.എം.എല്‍.പി സ്കൂളിന് മുന്നിലത്തെിയപ്പോള്‍ സമയം 8.57. കന്യാസ്ത്രീകളടക്കം സ്ത്രീ വോട്ടര്‍മാരും നിരയിലുണ്ട്. കിലയുടെ ബൂത്തിലും ഭേദപ്പെട്ട തിരക്ക്. വടക്കാഞ്ചേരി ആനപ്പാറ ഗവ. എല്‍.പി സ്കൂളിലെ ബൂത്തില്‍ സ്ത്രീ വോട്ടര്‍മാരുടെ നിര. ഇതിനിടെ അജിത്തും റഹ്മാനും രാജേഷും ബിനുവും കമലുമടങ്ങുന്ന കന്നിവോട്ടര്‍മാര്‍. ആര്‍ക്ക് വോട്ട് ചെയ്തെന്ന് ചോദിച്ചപ്പോള്‍ രാഷ്ട്രീയത്തോട് പുച്ഛം. പ്രതിഷേധം തീര്‍ക്കാന്‍ വന്നതാണെന്ന് മറുപടി. മാറിനിന്ന മഴ വീണ്ടും ചാറിത്തുടങ്ങി. മണലൂര്‍ മണ്ഡലത്തിലെ കേച്ചേരി ജ്ഞാനപ്രകാശിനി സ്കൂളിലത്തെുമ്പോള്‍ തിരക്കേറുന്നു. പോളിങ് 33 ശതമാനമായി. ഉച്ചകഴിഞ്ഞതോടെ 40 ശതമാനം കടന്നു. ഗുരുവായൂര്‍ മണ്ഡലത്തിലെ ലിറ്റില്‍ ഫ്ളവര്‍ കോളജ്. ഇതാണ് ജില്ലയിലെ മാതൃകാ പോളിങ് സ്റ്റേഷന്‍. കാണുമ്പോള്‍ തന്നെ ശാന്തവും കൗതുകകരവും. ചാവക്കാട് ഗവ. സ്കൂളിലത്തെിയപ്പോള്‍ തോക്കുമേന്തി കേന്ദ്രസേനയുടെ അകമ്പടി. തൃശൂര്‍ മണ്ഡലത്തിലെ അയ്യന്തോള്‍ ചുങ്കത്ത് എത്തുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍ ബൂത്തില്‍ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ചയിലാണ്. പോളിങ് ശതമാനം കണ്ട് എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന് ജയിക്കുമെന്ന് മറുപടി. മലയോര മേഖലയിലും പോളിങ് കുറഞ്ഞില്ല. ഇതിനിടെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നിരക്ക് നീളമേറിത്തുടങ്ങി. എങ്കിലും പോളിങ് കുറയുമെന്ന ആശങ്കയില്‍ വോട്ടര്‍മാരെ എത്തിക്കാനുള്ള ഓട്ടത്തിലാണ് പ്രവര്‍ത്തകര്‍. ഇത്തവണ പോളിങ് സമയം ഒരു മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിച്ച് ആറുമണിയാക്കിയെങ്കിലും സമയം തീരുമ്പോഴും ബൂത്തില്‍ വോട്ടര്‍മാരുണ്ടായിരുന്നു. വോട്ടുകാഴ്ചകള്‍ മാറിക്കൊണ്ടേയിരുന്നു. ജില്ലയില്‍ ഏറ്റവും ശക്തമായ പോളിങ് പ്രകടമായത് തീരദേശ മേഖലകളില്‍. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ തങ്ങളുടെ വോട്ടുകള്‍ കൃത്യമായി രേഖപ്പെടുത്താന്‍ മുന്നണികള്‍ ശ്രമിച്ചതോടെ വോട്ടര്‍മാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. കിഴക്കന്‍ മലയോര മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് സാവധാനമാണ് പുരോഗമിച്ചത്. ഇവിടെ മിക്കയിടങ്ങളിലും ബൂത്തുകളില്‍ തിരക്ക് കുറവായിരുന്നു. നാട്ടിക, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, കയ്പമംഗലം തീരദേശ മണ്ഡലങ്ങളില്‍ രാവിലെ മുതല്‍ പല ബൂത്തിലും വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു. രാവിലത്തെ മഴ വോട്ടെടുപ്പിനെ ബാധിച്ചില്ല. രാവിലെ മുതല്‍ പോളിങ് അവസാനിച്ച ആറ് മണി വരെ വോട്ടര്‍മാരത്തെി. പലയിടങ്ങളിലും വോട്ടെടുപ്പ് അവസാനിച്ചത് നിശ്ചയിച്ച സമയത്തിനും ശേഷമായിരുന്നു. ആദ്യ മൂന്ന് മണിക്കൂറുകളില്‍ തന്നെ ശക്തമായ പോളിങ്ങാണ് ഇവിടങ്ങളില്‍ രേഖപ്പടുത്തിയത്. കയ്പമംഗലം, നാട്ടിക, കൊടുങ്ങല്ലൂര്‍, പുതുക്കാട്, ചാലക്കുടി മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരത്തിന്‍െറ ലക്ഷണങ്ങള്‍ വോട്ടെടുപ്പ് നാളിലും പ്രകടമായി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ നീണ്ട നിരയായിരുന്നു മിക്ക ബൂത്തിലും. സ്ത്രീ വോട്ടര്‍മാര്‍ക്കായി പ്രത്യേകം സജ്ജീകരിച്ച എറിയാട്ടെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കേറെയായിരുന്നു. ഇരിങ്ങാലക്കുട, ചാലക്കുടി മണ്ഡലങ്ങളിലെ പല പോളിങ് ബൂത്തുകളിലും ചില സമയങ്ങളില്‍ വോട്ടര്‍മാരുടെ തിരക്ക് തീരെ കണ്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story