പോസ്റ്റര്‍ പതിക്കുന്നതിനെചൊല്ലി തര്‍ക്കം; രണ്ടുപേര്‍ക്ക് വെട്ടേറ്റു
text_fieldsപെരിങ്ങോട്ടുകര: പോസ്റ്റര്‍ പ തിക്കുന്നതിനെചൊല്ലി ബി.ജെ.പി -ജെ.ഡി.യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തത്തെുടര്‍ന്ന് രണ്ടുപേര്‍ക്ക് വെട്ടേറ്റു. ജെ.ഡി.യു പ്രവര്‍ത്തകരായ താന്ന്യം ഹയര്‍സെക്കന്‍ഡറി സ്കൂളിന് തെക്ക് അമ്പലത്ത് വീട്ടില്‍ മുള്ളന്‍ ഫാസില്‍ എന്ന് വിളിക്കുന്ന ഫാസില്‍ (23), ചന്ദ്രപടിക്കല്‍ ജിഷ്ണു (23) എന്നിവര്‍ക്കാണ് വെട്ടേറ്റത്. കഴുത്തിന് വെട്ടേറ്റ ഫാസിലിന്‍െറ നില ഗുരുതരമാണ്. വിഷ്ണുവിന് കാലിനും പുറത്തുമാണ് വെട്ടേറ്റത്. ഇരുവരെയും തൃശൂരിലെ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവങ്ങളുടെ തുടക്കം. താന്ന്യം സ്കൂളിന് തെക്ക് താമസിക്കുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലാടിക്കല്‍ രവീന്ദ്രന്‍െറ മകന്‍ ശരവണന്‍െറ വീട്ടുമതിലിനോട് ചേര്‍ന്ന് പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ജെ.ഡി.യു പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് താന്ന്യം സ്കൂളിന് മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ തകര്‍ത്തതായി പറയുന്നു. സംഭവമറിഞ്ഞ് പൊലീസത്തെി ഒരാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ശരവണനാണ് ഇതിന് പിന്നിലെന്നാരോപിച്ച് ഫാസില്‍ അടക്കം മൂന്നുപേര്‍ സ്ഥലത്തത്തെി പ്രശ്നം ഉണ്ടാക്കുന്നതിനിടെ രവീന്ദ്രന്‍ പ്രശ്നത്തില്‍ ഇടപെട്ടു. തുടര്‍ന്നുണ്ടായ സംഘട്ടനത്തിലാണ് ഇരുവര്‍ക്കും വെട്ടേറ്റത്. ജിഷ്ണുവിനെ ആക്ട്സ് പ്രവര്‍ത്തകരും ഫാസിലിനെ അന്തിക്കാട് പൊലീസുമാണ് ആശുപത്രിയില്‍ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.