Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2016 7:51 PM IST Updated On
date_range 24 Jun 2016 7:51 PM ISTആശങ്ക പരത്തി മലമ്പനി പടരുന്നു; ആരോഗ്യ വകുപ്പിന്‍െറ ജാഗ്രതാ നിര്‍ദേശം
text_fieldsbookmark_border
തൃശൂര്‍: മലമ്പനി പരത്തുന്ന മാരക രോഗാണുവായ ‘പ്ളാസ്മോഡിയം ഫാല്‍ഡിപ്പാരം’ ജില്ലയില്‍ ഏറുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഏഴുകേസാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഈ വര്‍ഷം ഇതുവരെ 42 മലമ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 23 പേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. മലമ്പനി കണ്ടത്തൊനും ചികിത്സിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് വിവിധ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സൗജന്യ ചികിത്സയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുന്നത്. ഇതിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ ഐ.സി.എസ്.പിയിലോ അതത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ അറിയിക്കണം. ചികിത്സ പകുതിവെച്ച് നിര്‍ത്തുന്ന രീതി ഇതര സംസ്ഥാന തൊഴിലാളികളില്‍ വ്യാപകമായതിനാല്‍ ചികിത്സ തുടരാനുളള സംവിധാനം നിര്‍ബന്ധമായും നടപ്പാക്കണം. ഓവര്‍ഹെഡ് ടാങ്കുകള്‍, വെള്ളം കെട്ടിനില്‍ക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ കൊതുക് നശീകരണം ഫലപ്രദമായി നടപ്പാക്കണം. പ്ളാസ്മോഡിയം വൈവാക്സ്, പ്ളാസ്മോഡിയം ഫാല്‍ഡിപ്പാരം, പ്ളാസ്മോഡിയം ഓവെല്‍, പ്ളാസ്മോഡിയം മലേറിയ എന്നിവങ്ങനെ നാല് തരത്തിലാണ് മലമ്പനി പരത്തുന്ന രോഗാണുക്കള്‍ ഉള്ളത്. പുതുതായി കണ്ടത്തെിയ പ്ളാസ്മോഡിയ നോളിസിയും രോഗകാരിയാണ്. അനോഫിലിസ് വിഭാഗത്തില്‍പെട്ട പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്. പുതിയ തരം കൊതുകായ അനോഫിലിസ് സ്റ്റീഫന്‍സിയുടെ സാന്നിധ്യം ജില്ലയിലെ നിര്‍മാണ മേഖലയില്‍ വര്‍ധിച്ചതായി കണ്ടത്തെിയിട്ടുണ്ട്. രോഗപ്പകര്‍ച്ചക്ക് ഇത് കാരണമാവുന്നതായാണ് കണക്കാക്കുന്നത്. 1965 ല്‍ മലേറിയ കേരളത്തില്‍ നിര്‍മാര്‍ജനം ചെയ്തെങ്കിലും ഇതര സംസ്ഥാനതൊഴിലാളികളുടെ കുത്തൊഴുക്ക് രോഗാണുക്കളുടെ സാന്നിധ്യത്തിന് കാരണമാകുന്നുണ്ട്. നഗരവത്കരണത്തിന്‍െറ തോത് ഏറിയത് രോഗപ്പകര്‍ച്ചയെ സ്വാധീനിക്കുന്നുണ്ട്. ഇടവിട്ട് വിറയലോട് കൂടിയ പനി, ക്ഷീണം, വിളര്‍ച്ച തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങള്‍ പിന്നീട് തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ മലേറിയ ആയും വൃക്കയെ ബാധിക്കുന്ന ബ്ളാക് വാട്ടര്‍ ഫീവര്‍ ആയും മാറി മരണഹേതുവാകുകയാണ് പതിവ്. മലമ്പനിക്കെതിരെ ജാഗ്രത പുലര്‍ത്താനും രോഗം വന്നാല്‍ വേണ്ടവിധം ചികിത്സ തേടാനും പൊതുജനങ്ങള്‍ തയാറാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story