Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2016 6:09 PM IST Updated On
date_range 15 Jun 2016 6:09 PM ISTചാട്ടുകല്ലുതറയില്‍ കാട്ടാനവിളയാട്ടം; പ്രദേശവാസികള്‍ ഭീതിയില്‍
text_fieldsbookmark_border
അതിരപ്പിള്ളി: കൊന്നക്കുഴിക്ക് സമീപം ചാട്ടുകല്ലുതറയില്‍ കാട്ടാനയിറങ്ങി നാശം വിതച്ചു. അഞ്ച് കാട്ടാനകളടങ്ങുന്ന സംഘമാണ് പ്രദേശത്ത് വൃക്ഷങ്ങള്‍ക്കും വിളകള്‍ക്കും നാശം വരുത്തിയത്. ഒരുകുട്ടിയാനയും അടങ്ങുന്നതാണ് ആനകളുടെ സംഘം. കപ്പേളയുടെ ഭാഗത്താണ് കൂടുതല്‍ നാശം വരുത്തിയത്. അര്‍ധരാത്രിയോടെ വന്നത്തെിയ കാട്ടാനകള്‍ പകലും ഉള്‍ക്കാട്ടിലേക്ക് തിരിച്ചുപോകാതെ അടുത്ത പ്രദേശത്ത് തമ്പടിച്ചു നില്‍ക്കുകയാണ്. രാത്രിയാണ് പ്രദേശവാസികള്‍ ഏറെ ഭയപ്പെടുന്നത്. പ്രദേശത്ത് വഴിവിളക്കുകള്‍ കുറവാണെന്നത് ഭീതി ഇരട്ടിപ്പിക്കുന്നു. ചൊവ്വാഴ്ച രാത്രി 11ഓടെ കാട്ടാനക്കൂട്ടം വന്നത്തെിയത് കണ്ടവരുണ്ട്. തുമ്പൂര്‍മുഴി ഭാഗത്തെ നല്ലവന്‍ ഫാസ്റ്റ് ഫുഡിന്‍െറ പിന്‍വശത്തെ തോട്ടത്തിലൂടെ കാട്ടില്‍നിന്നാണ് ഇവ ഇറങ്ങി വന്നത്. ഇതറിയാതെ കാട്ടാനക്കൂട്ടത്തിലേക്ക് ടോര്‍ച്ച് തെളിച്ച ഹോട്ടലുടമയുടെ നേര്‍ക്ക് കാട്ടാനക്കൂട്ടം അലറിവിളിച്ച് ഓടിയത്തെി. റോഡിന് തൊട്ടപ്പുറത്തെ കനാലില്‍ എടുത്തുചാടി കഷ്ടിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഇതോട് ചേര്‍ന്ന ആലുവ സ്വദേശി പയസിന്‍െറ പറമ്പിലെ തെങ്ങുകളും കവുങ്ങുകളും പ്ളാവും നശിപ്പിച്ചിട്ടുണ്ട്. എന്നാല്‍, വീടുകളിലോ നല്ലവന്‍െറ കടയോ അതിനടുത്ത കാറുകളും നശിപ്പിച്ചില്ല. പിന്നീട് അവ തോട്ടമിറങ്ങി റോഡുമുറിച്ച് കപ്പേള ഭാഗത്തേക്ക് പോവുകയായിരുന്നു. കപ്പേളയുടെ പിന്‍വശത്തെ ഫ്രന്‍ഡ്സ് ജോസിന്‍െറ പറമ്പിലെ രണ്ട് തെങ്ങ്, റബര്‍, തേക്ക് എന്നിവ ഇവ നശിപ്പിച്ചു. വഴിയിലെ മറ്റ് തെങ്ങുകളും കവുങ്ങുകളും റബര്‍ത്തൈകളും പിഴുതെറിയുകയും ചവിട്ടി ഒടിക്കുകയും ചെയ്തിട്ടുണ്ട്. ഓലകളും നാളികേരവും ഭക്ഷിക്കാനാണ് ഇവ തെങ്ങുകളും മറ്റും കട പിഴുതെറിയുന്നത്. ചക്കയും ഇവക്ക് പ്രിയമാണ്. അതിനായി പ്ളാവുകളുടെ കൊമ്പുകള്‍ ഒടിച്ചിട്ടുണ്ട്. പുലര്‍ച്ചെ ആയതോടെ ഇവ സൊസൈറ്റി പറമ്പില്‍ ചുറ്റിക്കറങ്ങി നടന്നു. അവിടെ ചവിട്ടിമെതിച്ച് കശുമാവുകളുടെ തൊലി പിഴുതെടുത്ത് തിന്നു. തോട്ടത്തിന്‍െറ നെറുകയിലെ കാട്ടില്‍ ഇവ പോകാതെ നില്‍ക്കുകയാണ്. കഴിഞ്ഞ 40 വര്‍ഷത്തിനിടക്ക് പ്രദേശത്ത് കാട്ടാനകളുടെ ആക്രമണം ഉണ്ടാകുന്നത് ഇത് ആദ്യമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പ്ളാന്‍േറഷന്‍ ഭാഗത്തെ ആനകളാണ് ഇവിടെയത്തെിയതെന്ന് സംശയിക്കുന്നു. അഞ്ച് കാട്ടാനകളടങ്ങുന്ന കൂട്ടത്തെ ആറുമാസം മുമ്പ് ഓടിച്ചുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഈ ഭാഗത്ത് പുലിയിറങ്ങിയിരുന്നു. കാട്ടില്‍നിന്ന് വന്യമൃഗങ്ങള്‍ കയറാതിരിക്കാന്‍ ഈ ഭാഗത്ത് കിടങ്ങുകളോ വേലികളോ നിര്‍മിച്ചിട്ടില്ല. പരിയാരം പഞ്ചായത്തിന്‍െറയും അതിരപ്പിള്ളി പഞ്ചായത്തിന്‍െറയും അതിര്‍ത്തിയിലാണ് പ്രദേശം. ഇവിടെ വഴിവിളക്കുകളില്ലാത്തത് ജനങ്ങള്‍ക്ക് രാത്രി പുറത്തിറങ്ങാനുള്ള ഭീതി വര്‍ധിപ്പിച്ചിട്ടുണ്ട്. പലയിടത്തും വഴിയില്‍ വൈദ്യുതി പോസ്റ്റുകള്‍പോലുമില്ല. എത്രയും വേഗം നടപടി സ്വീകരിച്ച് ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story