Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2016 4:58 PM IST Updated On
date_range 13 Jun 2016 4:58 PM ISTനാട് വൃത്തിയാക്കി നാട്ടുകാര്‍
text_fieldsbookmark_border
തൃപ്രയാര്‍: മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനവുമായി വലപ്പാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍. സ്കൂളിന് സമീപത്തെ 500 വീടുകളിലാണ് രോഗ പ്രതിരോധ ബോധവത്കരണവുമായി വിദ്യാര്‍ഥികളിറങ്ങിയത്. വീടുകളുടെ പരിസരം വൃത്തിയാക്കി ബ്ളീച്ചിങ് പൗഡര്‍ വിതറി. വീട്ടുകാരെ ശുചിത്വത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുകയും ജാഗ്രതാ നോട്ടീസ് നല്‍കുകയും ചെയ്തു. വലപ്പാട് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ എന്നിവയുടെ സഹായത്തോടെ എന്‍.എസ്.എസ് യൂനിറ്റാണ് ബോധവത്്കരണവും കൊതുകു നിവാരണ പ്രവര്‍ത്തനവും നടത്തിയത്. പ്രോഗ്രാം ഓഫിസര്‍ ഐ.കെ. ലവന്‍, കെ.ആര്‍. മിഥുന്‍, വി.പി. ആദിഷ് എന്നിവര്‍ നേതൃത്വം നല്‍കി. കരൂപ്പടന്ന: പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നാട്ടുകാര്‍ കാന വൃത്തിയാക്കി. രണ്ടുവര്‍ഷം മുമ്പ് വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായയത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കരൂപ്പടന്ന ഹൈസ്കൂള്‍ കിഴക്ക് ഫാം റോഡിലെ കാനയാണ് നാട്ടുകാര്‍ വൃത്തിയാക്കിയത്. നിര്‍മാണത്തിലെ അശാസ്ത്രീയത മൂലം കാനയില്‍ മണ്ണ് അടിഞ്ഞു. വെള്ളം കെട്ടിക്കിടക്കുകയായിരുന്നു. ഗ്രാമപഞ്ചായത്തംഗം ഖദീജ അലവിയുടെ സാന്നിധ്യത്തില്‍ ടി.കെ. അബ്ദുല്‍ ജബ്ബാര്‍, പി.എ. ഷാഫി, ടി.എം. ഷെരീഫ്, പി.എ. ഷെമ്മി, ഇബ്രാഹിംകുട്ടി എന്നിവരാണ് കാന വൃത്തിയാക്കിയത്. തൃപ്രയാര്‍: ക്ഷേത്ര നഗരത്തെ ശുചീകരിക്കാന്‍ ത്രിദിന ശുചീകരണ പരിപാടി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് പി.വിനു ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ നാട്ടിക ബ്ളോക് കമ്മിറ്റി ആഭിമുഖ്യത്തില്‍ വലപ്പാട് ഗവ. സാമൂഹിക ആരോഗ്യ കേന്ദ്രം ശുചീകരിച്ചു.ചുറ്റുമതില്‍ വൃത്തിയാക്കി പെയ്ന്‍റടിച്ചു. പരിസരത്തെ കാടുകള്‍ വെട്ടി മാലിന്യം നീക്കി. വൃക്ഷത്തൈകള്‍ നട്ടു. സി.പി.എം ഏരിയ സെക്രട്ടറി പി.എം.അഹമ്മദ് ഉദ്ഘാടനം ചെയ്തു. ടി.കെ.രാഗേഷ് അധ്യക്ഷത വഹിച്ചു. കെ.എച്ച് സുല്‍ത്താന്‍, എം.ആര്‍.സുഭാഷിണി, ഇ.കെ. തോമസ്, ഡോ. ഷിളിനി,കെ.എം.കിഷോര്‍, ജിഷ്ണ, ടി.വി.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. വാടാനപ്പള്ളി: മഴക്കാലപൂര്‍വരോഗ മുന്നൊരുക്കത്തിന്‍െറ ഭാഗമായി ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ഭവന സന്ദര്‍ശന ബോധവത്കരണം നടത്തി. സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളുടെ പരിസരം വൃത്തിയാക്കി. വീട്ടുകാര്‍ക്ക് ശുചിത്വ പരിപാലനത്തെക്കുറിച്ചും മാലിന്യ സംസ്കരണത്തെ കുറിച്ചും ബോധവത്കരണവും നിര്‍ദേശവും നല്‍കി. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് ശക്തമായ താക്കീത് നല്‍കി. ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴയടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഗ്രാമപഞ്ചായത്തംഗം ഇര്‍ഷാദ് കെ. ചേറ്റുവയുടെ നേതൃത്വത്തില്‍ നടന്ന ഭവന സന്ദര്‍ശന ബോധവത്കരണ പരിപാടിയില്‍ വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ എസ്.എ. നവാസ്, അയല്‍സഭ കണ്‍വീനര്‍മാരായ കെ.എ. മുഹമ്മദ് റഷീദ്, അക്ബര്‍ ചേറ്റുവ, എ.എന്‍. ആഷിക്, റിയാദ് കന്നത്ത് പടിക്കല്‍, ആശാ വര്‍ക്കര്‍ സീമ ഗണേശ്, അങ്കണവാടി ടീച്ചര്‍ അല്‍മജ, പി.എച്ച്.സി പ്രതിനിധി സനിത, ചലഞ്ചേഴ്സ്, ജി.എസ്.എ.സി ക്ളബ് പ്രവര്‍ത്തകരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story