Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2016 6:06 PM IST Updated On
date_range 24 July 2016 6:06 PM ISTജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രതൈ
text_fieldsbookmark_border
തൃശൂര്‍: ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. രോഗങ്ങള്‍ പടരാതിരിക്കാന്‍ ജില്ലയില്‍ തീവ്രനടപടി തുടങ്ങി. അഞ്ച് വയസ്സിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ഒ.ആര്‍.എസ് ലായനി വിതരണം ചെയ്യും. വയറിളക്കം പ്രതിരോധിക്കാനും ആവര്‍ത്തിക്കാതിരിക്കാനും മുന്‍കരുതല്‍ എന്നനിലക്കാണ് ഒ.ആര്‍.എസ് വിതരണം ചെയ്യുന്നത്. രക്ഷിതാക്കള്‍ക്കും ബോധവത്കരണം നടത്തും. വെള്ളിയാഴ്ചകളില്‍ സ്കൂളുകളിലും ശനിയാഴ്ച ഓഫിസുകളിലും ഞായറാഴ്ച വീടുകളിലുമാണ് ശുചീകരണ ബോധവത്കരണം നടത്തുക. ബ്ളോക്കുതല ബോധവത്കരണവും സംഘടിപ്പിക്കും. പ്രതിവാര ആരോഗ്യ റിപ്പോര്‍ട്ടുകള്‍ പരസ്പരം കൈമാറാനും ആരോഗ്യ വിഭാഗങ്ങള്‍ തീരുമാനിച്ചു. മലമ്പനി, ഡെങ്കിപ്പനി എന്നിവയെക്കുറിച്ച് അവലോകനം നടത്തി. ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലം നിരീക്ഷിക്കും. മലമ്പനി വ്യാപകമായ സാഹചര്യത്തില്‍ രോഗവാഹകരാകാന്‍ സാധ്യതയുള്ള ഇതര സംസ്ഥാനക്കാരെയും ശരിയായ രീതിയില്‍ ചികിത്സ എടുക്കാത്ത രോഗികളെയും കണ്ടത്തെി തുടര്‍ചികിത്സക്ക് നടപടി സ്വീകരിക്കും. ഇതിന് സാമൂഹിക നീതി വകുപ്പ്, തൊഴില്‍ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പട്ടികവര്‍ഗ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, പൊലീസ്, റെയില്‍വേ എന്നിവയുടെ സഹകരണം തേടും. പുതുതായി ജില്ലയിലത്തെുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും തൊഴില്‍ വകുപ്പും പൊലീസും നടപടി സ്വീകരിക്കും. കുട്ടികളില്‍ വിളര്‍ച്ച, നെറുക കുഴിഞ്ഞിരിക്കുക, മലത്തില്‍ രക്തത്തിന്‍െറ അംശം ഉണ്ടാകുക എന്നിവ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ആഹാരത്തിന് മുമ്പും ശേഷവും കൈ വൃത്തിയായി കഴുകുക, കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക തുടങ്ങിയ സന്ദേശം അടങ്ങിയ പോസ്റ്ററുകള്‍ സ്കൂളുകളിലും പ്രധാന ജനസഞ്ചയ കേന്ദ്രങ്ങളിലും പതിക്കും. ഹോട്ടലുകളിലും കാറ്ററിങ് സ്ഥാപനങ്ങളിലും ശുചിത്വ-ഗുണനിലവാര പരിശോധന കര്‍ശനമാക്കും. ബോധവത്കരണ ക്ളാസ്, ഡ്രൈ ഡേ ആചരണം, കൊതുക്-കൂതാടി ഉറവിട നശീകരണ പ്രവര്‍ത്തനം, റബര്‍ തോട്ടങ്ങളില്‍ ഫോഗിങ് എന്നിവയും സംഘടിപ്പിക്കും. ഫിനാന്‍സ് ഓഫിസര്‍ വി.ജി. ഷണ്‍മുഖന്‍, ഡി.എം.ഒമാരായ ഡോ. കെ. സുഹിത, ഡോ. സി.ബി. വല്‍സലന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആര്‍. ബേബി ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story