Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2016 3:44 PM IST Updated On
date_range 20 Jan 2016 3:44 PM ISTവഞ്ചിക്കുളം വികസനത്തിന് പദ്ധതിയൊരുങ്ങുന്നു
text_fieldsbookmark_border
തൃശൂര്‍: കഴിഞ്ഞ ഇടത് കോര്‍പറേഷന്‍ ചെയ്ത പാതകത്തിന് കേവലഭൂരിപക്ഷമില്ലാതെ ഭരിക്കുന്ന പുതിയ ഇടത് ഭരണസമിതി പ്രായശ്ചിതത്വത്തിനൊരുങ്ങുന്നു. തൃശൂര്‍-കൊച്ചി വാണിജ്യ ജലപാതയായിരുന്ന വഞ്ചിക്കുളത്തിനെ, ലക്ഷങ്ങള്‍ ചെലവിട്ട് മാലിന്യവെള്ളം കെട്ടിനിര്‍ത്താനുള്ള കുളമാക്കി തകര്‍ത്തത് കഴിഞ്ഞ ഇടത് ഭരണസമിതിയായിരുന്നു. അന്ന് നടപടിക്കെതിരെ ഏറെ ആക്ഷേപമുയര്‍ന്നതാണെങ്കിലും മൃഗീയ ഭൂരിപക്ഷത്തില്‍ എതിര്‍പ്പുകളെ അവഗണിക്കുകയായിരുന്നു. പിന്നീട് വന്ന യു.ഡി.എഫ് ഭരണസമിതിയും വഞ്ചിക്കുളത്തിനെ അവഗണിച്ചതോടെ നഗരത്തിലെ പ്രധാന അഴുക്കുവെള്ളം കെട്ടിക്കിടക്കുന്ന കുളമായി വഞ്ചിക്കുളം മാറി. കേവല ഭൂരിപക്ഷമില്ളെങ്കിലും വികസനത്തില്‍ കൂട്ടായ്മയുടെ പുതിയ മാതൃക സൃഷ്ടിക്കുന്ന കോര്‍പറേഷന്‍ പുതിയ ഭരണസമിതിയാണ് വഞ്ചിക്കുളത്തിനെ വികസിപ്പിക്കാനുള്ള പദ്ധതിയൊരുക്കിയിരിക്കുന്നത്. വഞ്ചിക്കുളം വഞ്ചിക്കടവില്‍നിന്നും മൂന്നരകിലോമീറ്റര്‍ ദൂരം ജലപാത സംരക്ഷിച്ച് ബോട്ടിങ് സംവിധാനമൊരുക്കി അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കി. ടൂറിസം വികസനത്തിന് പ്രയോജനപ്പെടുത്താനാണ് പദ്ധതി. മിഷന്‍ 2020 പദ്ധതിയില്‍ സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സിയായി നിയോഗിച്ച ‘ജിറ്റ്പാക്' വിദഗ്ധര്‍ തൃശൂരിലത്തെി പ്രാഥമികപഠനം നടത്തി. ദേശീയ ജലപാതയുമായി ബന്ധപ്പെടുത്തി കോള്‍മേഖലയിലെ വീതിയേറിയ കനാലുകള്‍ പ്രയോജനപ്പെടുത്തി തൃശൂരിന്‍െറ പടിഞ്ഞാറന്‍ മേഖലയിലെ ഉള്‍നാടന്‍ ജലഗതാഗതം വികസിപ്പിക്കലും പദ്ധതി ലക്ഷ്യമാക്കുന്നു.കോട്ടപ്പുറത്ത്നിന്നും കനോലികനാല്‍വഴി കരുവന്നൂര്‍ പുഴയില്‍ നിന്ന് വഞ്ചിക്കുളത്തേക്ക് 22 മീറ്റര്‍ വീതിയില്‍ മനുഷ്യനിര്‍മിത തോട് നിലവിലുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുതല്‍ ദേശീയപാതവരുന്നതുവരെ കൊച്ചിയുമായുള്ള തൃശൂരിന്‍െറ വാണിജ്യ-ജലഗതാഗതബന്ധം ഇതുവഴിയായിരുന്നു. ജലപാതപുന$സ്ഥാപിക്കണമെന്ന ആവശ്യം ശക്തിയായ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ പദ്ധതി പരിഗണിക്കുന്നത്.പക്ഷെ നിലവിലുള്ള പാത ഇരുവശവും കൈയേറി പലയിടത്തും പ്രത്യേകിച്ച് വഞ്ചിക്കുളം അരണാട്ടുകര മേഖലയില്‍ വീതികുറഞ്ഞിട്ടുണ്ട്. ചണ്ടി മൂടിക്കിടന്ന് ഒഴുക്കും ഇല്ലാതായ സ്ഥിതിയാണ്. മലിനജലപ്രശ്നത്തിന് പരിഹാരമുണ്ടാക്കി കൃഷിഭൂമി കൃഷിയോഗ്യമാക്കലും നിര്‍ദിഷ്ഠപദ്ധതിയുടെ ഭാഗമാണ്. വഞ്ചിക്കുളത്തില്‍നിന്ന് പടിഞ്ഞാറ് ഏനാമാവുവരേയും കിഴക്കു ഒല്ലൂര്‍ വരെയും കനാല്‍ സംവിധാനമുള്ളതിനാല്‍ വിപുലമായ ജലഗതാഗത സംവിധാനമൊരുക്കാമെന്ന് പ്രതീക്ഷ.സംസ്ഥാന സര്‍ക്കാര്‍ ടൂറിസവുമായി ബന്ധപ്പെടുത്തി 10 വര്‍ഷം മുമ്പ് പദ്ധതി തയാറാക്കി 50 ലക്ഷം രൂപ കോര്‍പറേഷനനുസരിച്ചതാണെങ്കിലും പദ്ധതി ഏറ്റെടുത്ത കോര്‍പറേഷന്‍ 69 ലക്ഷം ചെലവാക്കി വിശാലമായ വഞ്ചിക്കടവിനെ മൂന്നിലൊന്നാക്കി ചുരുക്കി തോടിന്‍െറ മുഖം തന്നെ അടച്ചുകെട്ടി കുളമാക്കിയൊതുക്കുകയായിരുന്നു. 20 വഞ്ചികള്‍ക്കുവരെ നിരന്ന് നില്‍ക്കാവുന്ന വഞ്ചികടവും കനാല്‍ പുനരുദ്ധാരണവും നടത്താനുള്ള സര്‍ക്കാര്‍ നിര്‍ദേശം കോര്‍പറേഷന്‍ പാലിക്കാത്തതിനാല്‍ അനുവദിച്ച 50 ലക്ഷവും സര്‍ക്കാര്‍ കോര്‍പറേഷന് നല്‍കിയിരുന്നില്ല. പുതിയ പദ്ധതി നടപ്പാക്കണമെങ്കില്‍ നിലവിലുള്ള കുളം പൊളിച്ചുകളയേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story