Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2016 7:39 PM IST Updated On
date_range 24 Feb 2016 7:39 PM ISTമച്ചാടിന്‍െറ താഴ്വരയില്‍ പൊയ്കുതിരകളുടെ ആര്‍പ്പുവിളി
text_fieldsbookmark_border
വടക്കാഞ്ചേരി: പ്രസിദ്ധമായ മച്ചാട് മാമാങ്കം കെങ്കേമമായി. മംഗലം, പാര്‍ളിക്കാട്, മണലിത്തറ, കരുമത്ര, വിരുപ്പാക്ക ദേശങ്ങളില്‍ നിന്നുള്ള കുതിരക്കോലങ്ങളും ക്ഷേത്രം വക ഭഗവതിക്കുതിരയും കുംഭച്ചൂടിനെ ഗൗനിക്കാത്ത തട്ടകദേശക്കാരുടെ ചുമലിലേറി ഗ്രാമവീഥികളെ പുളകമണിയിച്ച് നെല്‍വയലുകളെ ചവിട്ടിമെതിച്ച് ഹര്‍ഷാരവത്തോടെ വന്നത് ദൃശ്യചാരുതയേകി. മച്ചാടിന്‍െറ മണ്ണില്‍ മാമാങ്ക ദേശങ്ങളുടെ പൊയ്ക്കുതിരകളുമായി തട്ടകത്തുകാര്‍ നൃത്തംചവിട്ടി. ആര്‍പ്പുവിളികളുടെ അകമ്പടിയോടെ മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രം വലംചുറ്റിയിട്ടുള്ള കുതിരകളികളും തിറ, പൂതന്‍, ആണ്ടി, നായാടി തുടങ്ങിയ നാടന്‍ കലാരൂപങ്ങളും കുംഭക്കുടം എഴുന്നള്ളിപ്പും വാദ്യമേള താളലഹരിയും സമന്വയിച്ചതോടെ മറ്റൊരു മാമാങ്കംകൂടി കണ്‍കുളിര്‍ക്കെ കണ്ട നിര്‍വൃതിയിലായി ആയിരങ്ങള്‍. അഞ്ചുദിവസത്തെ ഉത്സവത്തിന്‍െറ അവസാന നാളില്‍ കുതിരക്കോലങ്ങളുടെ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പില്‍ ആര്‍പ്പുവിളികളുമായി ആളായിരങ്ങള്‍ അണിനിരന്നു. കുതിരവേലയും ചെണ്ടമേളവും കൂടിച്ചേര്‍ന്ന മച്ചാട്ടുവേലയുടെ മാമാങ്കപ്പൊലിമ ആസ്വാദകക്കൂട്ടം ഏറ്റുവാങ്ങി. ഉത്സവപ്രേമികളുടെ മനസ്സിനെ തൊട്ടറിഞ്ഞുള്ള കുതിരവേല മാമാങ്കത്തിനു സ്വന്തം. തിരുവാണിക്കാവ് ഭഗവതിക്കുതിരകള്‍ക്കൊപ്പം പഞ്ചവാദ്യ അകമ്പടിയോടെയുള്ള എഴുന്നള്ളിപ്പ് ഭക്തിനിര്‍ഭരമായി. തുടര്‍ന്ന് നടന്ന ഹരിജന്‍ വേല, കുതിരക്കളി, വെടിക്കെട്ട് എന്നിങ്ങനെ മാമാങ്ക കാഴ്ചകള്‍ ഉത്സവപ്രേമികള്‍ക്ക് ഹരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story