Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2016 6:29 PM IST Updated On
date_range 4 Feb 2016 6:29 PM ISTചുങ്കപ്പാതയിലെ നിയമലംഘനം: മൂന്ന് വര്‍ഷത്തെ പിഴ 70 കോടി
text_fieldsbookmark_border
തൃശൂര്‍: മണ്ണുത്തി -അങ്കമാലി ചുങ്കപ്പാതയില്‍ മൂന്ന് വര്‍ഷത്തിനിടെ ഗതാഗത നിയമം ലംഘിച്ചത് 17 ലക്ഷം വാഹനങ്ങള്‍. 2013 മാര്‍ച്ചില്‍ റോഡ് സുരക്ഷാ അതോറിറ്റിയുടെ ശിപാര്‍ശ പ്രകാരം തൃശൂര്‍ നടത്തറ മുതല്‍ അങ്കമാലി വരെ സ്ഥാപിച്ച 38 നിരീക്ഷണ കാമറകളില്‍ പതിഞ്ഞ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴയായി ഈടാക്കിയത് 70 കോടി രൂപ. നേര്‍ക്കാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി പി.ബി. സതീഷിന് എറണാകുളം മധ്യമേഖല ഡെപ്യൂട്ടി കമീഷണറുടെ ഓഫിസില്‍നിന്ന് വിവരാവകാശ നിയമ പ്രകാരമാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ആദ്യത്തെ 10 മാസം നടത്തറ മുതല്‍ കറുകുറ്റി വരെ 17 കാമറകളില്‍ ഗതാഗത നിയമം ലംഘിച്ച 15,24,278 വാഹനങ്ങള്‍ പതിഞ്ഞു. ഇതില്‍ അമിത വേഗത്തില്‍ ഓടിച്ചതും റെഡ് സിഗ്നല്‍ അവഗണിച്ചതുമായി 2,06,143 വാഹനങ്ങളുണ്ട്. ഇതിന് പിഴയിനത്തില്‍ 8,24,57,200 രൂപ സര്‍ക്കാറിന് ലഭിച്ചു. അമിത വേഗത്തിന് 400 രൂപയും റെഡ് സിഗ്നല്‍ അവഗണിച്ചതിന് 1,000 രൂപയുമാണ് പിഴ. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ എണ്ണം മൂന്ന് വര്‍ഷം കൊണ്ട് 17,33,312 ആയി ഉയര്‍ന്നു. റെഡ് സിഗ്നല്‍ അവഗണിച്ച വാഹനങ്ങളുടെ എണ്ണം 2,06,243 ആണ്. നാലുവരിപ്പാത സുരക്ഷിതമായി മുറിച്ചു കടക്കാന്‍ അടിപ്പാതകളും സബ്വേകളും ഇല്ലാത്തതിനാല്‍ സിഗ്നല്‍ ജങ്ഷനുകള്‍ അപകടക്കെണികളായി. മണ്ണുത്തി മുതല്‍ കറുകുറ്റി വരെ നാല് വര്‍ഷത്തിനിടെ വിവിധ ജങ്ഷനുകളില്‍ 364 അപകടങ്ങളില്‍ 115 പേര്‍ മരിച്ചു. 213 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 73 പേരുടെ പരിക്ക് ഗുരുതരമാണ്. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പറയപ്പെടുന്നു. നിയമ ലംഘനം കണ്ടത്തൊന്‍ റോഡ് സുരക്ഷാ അതോററ്റിക്ക് വേണ്ടി കെല്‍ട്രോണാണ് 2014 മാര്‍ച്ച് ഒന്നിന് 38 കാമറകള്‍ സ്ഥാപിച്ചത്. റോഡ് വികസനം പൂര്‍ത്തിയാക്കാതെയാണ് പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത്. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ ഈ പ്രശ്നമില്ല. 25 കിലോമീറ്റര്‍ വരുന്ന കോയമ്പത്തൂര്‍ -അവനാശി ആറുവരി ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് ഒമ്പത് അടിപ്പാതയും കാല്‍നടക്കാര്‍ക്ക് 19 സബ്വേയും കന്നുകാലികള്‍ക്കും കര്‍ഷകര്‍ക്കുമായി ഏഴ് സബ്വേകളുമുണ്ടെന്ന് കോയമ്പത്തൂര്‍ നാഷനല്‍ ഹൈവേ അതോറിറ്റി ഡെപ്യൂട്ടി മാനേജര്‍ ഗണേഷ്കുമാര്‍ സാരിഡേ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story