Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2016 3:40 PM IST Updated On
date_range 3 Feb 2016 3:40 PM ISTബോട്ട് അവശിഷ്ടം: അന്വേഷണം എങ്ങുമത്തെിയില്ല
text_fieldsbookmark_border
ചാവക്കാട്: മത്സ്യത്തൊഴിലാളികള്‍ ആഴക്കടലില്‍ കണ്ടത്തെി കരക്കത്തെിച്ച ബോട്ടിന്‍െറ അവശിഷ്ടത്തെക്കുറിച്ച് അന്വേഷണം എങ്ങുമത്തെിയില്ല. തുടര്‍ നടപടിയെടുക്കേണ്ടത് കൊച്ചി ആസ്ഥാനമായ തീരദേശ സേനയെന്ന് അഴീക്കോട് തീരദേശ പൊലീസ്. കടപ്പുറം മുനക്കക്കടവ് ഹാര്‍ബറില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ പോക്കാക്കില്ലത്ത് കബീറിന്‍െറ ഉടമസ്ഥതയിലുള്ള പോക്കാക്കില്ലത്ത് എന്ന ബോട്ടിലെ തൊഴിലാളികള്‍ക്കാണ് 17 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലില്‍ നിന്ന് തകര്‍ന്ന ബോട്ടിന്‍െറ അടിപ്പലകയും യന്ത്ര ഭാഗങ്ങളും പങ്കയും വലയുമുള്‍പ്പെടെ അവശിഷ്ടം ലഭിച്ചത്. തീരദേശ പൊലീസിന്‍െറ നിര്‍ദേശപ്രകാരം ഏറെ ക്ളേശിച്ചാണ് തൊഴിലാളികള്‍ ഇത് കെട്ടിവലിച്ച് കരക്കത്തെിച്ചത്. കെട്ടിവലിച്ച് കൊണ്ടുവരുന്നതിനിടെ മണ്ണില്‍ കുടുങ്ങിയിനാല്‍ ഞായറാഴ്ച ക്രെയിനുപയോഗിച്ച് ഹാര്‍ബറിന് സമീപം കരയില്‍ കയറ്റുകയായിരുന്നു. ഏരാവ് മരത്തില്‍ പണിത ബോട്ടിന്‍െറ അടിപ്പലകക്ക് 10 മീറ്ററോളം നീളമുണ്ട്. കടലില്‍ അകപ്പെടുകയോ കാണാതാവുകയോ ചെയ്ത ഏതെങ്കിലും ബോട്ടിന്‍െറ അവശിഷ്ടമാകാമെന്നാണ് തീരദേശ പൊലീസിന്‍െറ നിഗമനം. 12 വര്‍ഷമെങ്കിലും ഇത് കടലില്‍ കിടന്നിട്ടുണ്ടാകാമെന്നും കരുതുന്നു. സംസ്ഥാന തീരദേശ പൊലീസിന്‍െറ കടലിലെ പരിധി 12 നോട്ടിക്കല്‍ മൈല്‍ വരെ മാത്രമാണ്. അതു കഴിഞ്ഞാല്‍ തീരദേശ സേനക്കാണ് ചുമതല. ബോട്ട് അവശിഷ്ടം ലഭിച്ചത് 17 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നായതാണ് പൊലീസ് അന്വേഷണത്തിന് തടസ്സമാകുന്നത്. സംഭവത്തെക്കുറിച്ച് ചിത്രങ്ങള്‍ സഹിതം തീരദേശ സേനയെ അറിയിച്ചെങ്കിലും ആരുമത്തെിയില്ല. 2015ലെ പുതുവര്‍ഷത്തലേന്ന് അറബിക്കടലില്‍ സംശയകരമായി കണ്ട പാകിസ്ഥാനി മീന്‍പിടിത്ത ബോട്ടിനെ ഇന്ത്യന്‍ തീരദേശസേന ഒരു മണിക്കൂറോളം പിന്തുടരുകയും തടഞ്ഞു നിര്‍ത്തി മുന്നറിയിപ്പ് വെടിവെപ്പ് നടത്തുകയും ചെയ്തിരുന്നു. ആ ബോട്ട് സ്വയം പൊട്ടിത്തെറിച്ചെന്നായിരുന്നു ഒൗദ്യോഗിക വിശദീകരണം. ഗുജറാത്തിലെ പോര്‍ബന്തറിന് 350 കിലോമീറ്റര്‍ അകലെയായിരുന്നു ഈ സംഭവം. ഈ ബോട്ടിന്‍െറ അവശിഷ്ടം കിട്ടിയിട്ടില്ളെന്നും പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story