Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2016 5:26 PM IST Updated On
date_range 24 Dec 2016 5:26 PM ISTക്രിസ്മസ് ആഘോഷവുമായി നാട് ഹാപ്പി
text_fieldsbookmark_border
അന്തിക്കാട്: കെ.ജി.എം സ്കൂളിലെ ക്രിസ്മസ് ആഘോഷം പി.ടി.എ പ്രസിഡന്‍റ് ഗോകുല്‍ കരിപ്പിള്ളി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ ജോഷി ഡി. കൊള്ളന്നൂര്‍, ഷിവിന്‍, സുമ, ഷജില്‍, സതീശന്‍, രജനി, പ്രിയങ്ക, സോമന്‍, ജല, ഷൈനി, നബില, റേഷ്നി എന്നിവര്‍ സംസാരിച്ചു. കൊടുങ്ങല്ലൂര്‍: പുല്ലൂറ്റ് ലേബര്‍ എല്‍.പി സ്കൂള്‍ ക്രിസ്മസ് ആഘോഷം കൗണ്‍സിലര്‍ സുമ നാരായണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് പി.ബി. രഘു അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ മദര്‍ സുപ്പീരിയര്‍ ജീന്‍ മേരി ക്രിസ്മസ് സന്ദേശം നല്‍കി. പ്രധാനാധ്യാപിക സിസ്റ്റര്‍ തെരേസ്, എം.കെ. ദിനില്‍ കുമാര്‍, ഹാരീഷ് എന്നിവര്‍ സംസാരിച്ചു. കലാപരിപാടികളും നടത്തി. തുടര്‍ന്ന്, വിദ്യാര്‍ഥികളടക്കം താലൂക്ക് ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡ് സന്ദര്‍ശിച്ച് കേക്ക് വിതരണം ചെയ്തു. അധ്യാപകര്‍ ശേഖരിച്ച 7,000 രൂപ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റിലേക്ക് നല്‍കി. അന്തിക്കാട്: സാന്ത്വനം സ്പെഷല്‍ സ്കൂള്‍ ക്രിസ്മസ് ആഘോഷം താന്ന്യം പഞ്ചായത്ത് പ്രസിഡന്‍റ് സി.പി.ജോസ് ഉദ്ഘാടനം ചെയ്തു. മാനേജിങ് ട്രസ്റ്റിഎം.പി.ഷാജി അധ്യക്ഷത വഹിച്ചു. ഇയുണ്ണി മാളിയേക്കല്‍, ഇ.ജി.സുധാകരന്‍, വിശ്വംഭരന്‍, പി.വി. സുബി, ശോഭ എന്നിവര്‍ സംസാരിച്ചു. അന്തിക്കാട്: മുറ്റിച്ചൂര്‍ എ.എല്‍.പി സ്കൂളില്‍ ക്രിസ്മസ് ആഘോഷം പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം. കിഷോര്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് കിഷോര്‍ പള്ളിയാറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജ്യോതി രാമന്‍ കേക്ക് വിതരണം നടത്തി. പ്രധാനാധ്യാപകന്‍ ബൈജു ജോര്‍ജ് ക്രിസ്മസ് സന്ദേശം നല്‍കി. പഞ്ചായത്ത് അംഗങ്ങളായ എ.ബി. ബാബു, ശാന്ത സോളമന്‍, ബി.പി.ഒ വി.വി. സാജന്‍, ഒ.എസ്.എ പ്രസിഡന്‍റ് ഉമ്മര്‍ കാരണപറമ്പില്‍, സജി രജിത്, ക്രിസ്മസ് ആഘോഷമായി സാന്ത്വനം സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണവും കേക്കും നല്‍കി. ആമ്പല്ലൂര്‍: പുതുക്കാട് സെന്‍റ് ആന്‍റണീസ് ഫൊറോന ദേവാലയത്തില്‍ ബോണ്‍നതാലെ ക്രിസ്മസ് കരോള്‍ നടത്തി. മൂന്നുമുതല്‍ 70 വയസ്സുവരെയുള്ള ക്രിസ്മസ് പാപ്പമാര്‍ കരോള്‍ ആഘോഷത്തില്‍ അണിചേര്‍ന്നു. അമ്പതിലേറെപേര്‍ അണിനിരന്ന ഫ്ളാഷ്മോബും കരോള്‍ ആഘോഷങ്ങളുടെ മാറ്റുകൂട്ടി. വികാരി ഫാ. ജോസ് വല്ലൂരാന്‍, സഹവികാരി ഫാ. ജെയ്സണ്‍ വടക്കത്തേല, കൈക്കാരന്‍ വര്‍ഗീസ് വാടയ്ക്കകത്ത്, കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്‍റ് ജോസ് തെക്കിനിയത്ത് വിവിധ ഭക്തസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്‍റ് സ്കൂളിലെ ക്രിസ്മസ് ആഘോഷം സിസ്റ്റര്‍ നമിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് പി.ടി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. കൊടകര : എ.യു.പി.എസ് തേശ്ശേരി ക്രിസ്മസ് ദിനാഘോഷം പഞ്ചായത്തംഗം വി.കെ. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ രാജന്‍ സേവ്യര്‍, പി.ടി.എ പ്രസിഡന്‍റ് സി.എസ്. സുരേഷ്, സജിനി സന്തോഷ്, വി.എസ്. മിനി തുടങ്ങിയവര്‍ സംസാരിച്ചു. കൊടകര: പ്രസ് ഫോറം ക്രിസ്മസ് ആഘോഷം പ്രസിഡന്‍റ് ടി.ജി. അജോ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കൊടകര ഉണ്ണി, ലോനപ്പന്‍ കടമ്പോട്, ശ്രീധരന്‍ കളരിക്കല്‍, കെ.വി. സുരേഷ്, രഞ്ജിത് മാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അംഗങ്ങള്‍ക്ക് ക്രിസ്മസ് കേക്കും വിതരണംചെയ്തു. കൊടകര: അഴീക്കോടന്‍ നഗര്‍ അംഗന്‍വാടിയില്‍ ക്രിസ്മസ് ആഘോഷം പഞ്ചായത്ത് പ്രസിഡന്‍റ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. അംഗന്‍വാടി വര്‍ക്കര്‍ പി.കെ. സിന്ധു, ഹെല്‍പര്‍ എം.കെ. ഓമന എന്നിവര്‍ സംസാരിച്ചു. പേരാമ്പ്ര: സെന്‍റ് ആന്‍റണീസ് യു.പി സ്കൂളില്‍ ക്രിസ്മസ് ആഘോഷിച്ചു. പി.ടി.എ പ്രസിഡന്‍റ് പി.വി. പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ. പോളി പുതുശ്ശേരി സന്ദേശം നല്‍കി. പഞ്ചായത്തംഗം ടി.വി. പ്രജിത്ത്, പ്രധാനാധ്യാപിക കെ.എല്‍. ലിസി, എം.പി.ടി.എ പ്രസിഡന്‍റ് സിന്ധു ഷാബു, ഡേവിസ് കണ്ണൂക്കാടന്‍, നാരായണന്‍ എന്നിവര്‍ സംസാരിച്ചു. കൊടുങ്ങല്ലൂര്‍: എം.ഇ.എസ് അസ്മാബി കോളജില്‍ സംഘടിപ്പിച്ച ക്രിസ്മസ്, പുതുവത്സര പരിപാടികളുടെ ഭാഗമായി അട്ടപ്പാടി ആദിവാസി ഊരുകളിലേക്ക് പയറുവര്‍ഗങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതി ‘തമ്പ്’ ഡയറക്ടര്‍ രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. വേറിട്ട രീതിയില്‍ ആഘോഷം സംഘടിപ്പിച്ചതിലൂടെ സേവനത്തിന്‍െറ മാതൃകയാണ് സമൂഹത്തിന് കോളജ് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ. അജിംസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.എം. അബ്ദുല്‍ സലാം, സിയാവുദ്ദീന്‍ അഹമ്മദ്, ഡോ. കെ.പി. സുമേധന്‍, എം.എം. സബിത തുടങ്ങിയവര്‍ സംസാരിച്ചു. യൂനിയന്‍ ചെയര്‍മാന്‍ കെ.ബി. ഫയാസ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story