Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2016 2:11 PM GMT Updated On
date_range 22 Dec 2016 2:11 PM GMTഒരു പകല്‍ നീണ്ട പ്രതിഷേധത്തിന് ഒടുവില്‍ നടപടി
text_fieldsbookmark_border
വാടാനപ്പള്ളി: ഇരുട്ടിന്‍െറ മറവില്‍ വാടാനപ്പള്ളി കൃഷി ഓഫിസിലെ വളം കടത്തിയതിന്‍െറ പശ്ചാത്തലത്തില്‍ കൃഷി ഓഫിസറെ സസ്പെന്‍ഡ് ചെയ്യണമെന്നും ലീഗ് നേതാവിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കര്‍ഷകസംഘം, ബി.ജെ.പി, എസ്.ഡി.പി.ഐ പാര്‍ട്ടികള്‍ കൃഷി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ചൊവ്വാഴ്ച രാത്രിയാണ് ഓട്ടോയില്‍ അഞ്ച് ചാക്ക് വളം കടത്തിയത്. വളച്ചാക്കുകള്‍ രാത്രി തന്നെ ലീഗ് നേതാവ് ശരീഫിന്‍െറ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. സി.പി.എം ജനപ്രതിനിധികളും എസ്.ഡി.പി.ഐ പ്രവര്‍ത്തകരും രാത്രി ശരീഫിന്‍െറ വീട്ടില്‍ എത്തിയിരുന്നു. ഫയലുകളും വളവും രാത്രി കൊണ്ടുപോയതിനെ തുടര്‍ന്ന് വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ഷിജിത്ത് വടക്കുഞ്ചേരിയും നാട്ടുകാരും ചേര്‍ന്ന് കൃഷി ഓഫിസ് മറ്റൊരു താഴിട്ട് പൂട്ടിയിരുന്നു. ബുധനാഴ്ച വിവരം അറിഞ്ഞ് ജില്ല കൃഷി ഓഫിസര്‍ എ.എ. പ്രസാദ്, ബ്ളോക്ക് കൃഷി ഓഫിസര്‍ ട്രീസ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണസംഘമത്തെി. ഓഫിസ് തുറന്നപ്പോഴാണ് വിവിധ പാര്‍ട്ടികള്‍ പ്രതിഷേധവുമായി എത്തിയത്. അഴിമതിക്കാരനായ കൃഷി ഓഫിസര്‍ മുര്‍ഷിദിനെ പിരിച്ചുവിടണമെന്നും ലീഗ് നേതാവ് ശരീഫിനെ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് കര്‍ഷക സംഘം പഞ്ചായത്ത് സെക്രട്ടറി വി.എ. ഷാജുദ്ദീന്‍ പ്രസിഡന്‍റ് എം.ബി. ബിജു എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രകടനമായത്തെി. തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകരും കൃഷി ഓഫിസിലേക്ക് പ്രകടനം നടത്തി. പ്രസിഡന്‍റ് സന്തോഷ് പണിക്കശേരി, കെ.എസ്. ധനീഷ്, കെ.എസ്. സുബിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. തൊട്ടുപിറകെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരും പ്രകടനവുമായത്തെി. പ്രസിഡന്‍റ് അഷറഫ് വലിയകത്ത്, സെക്രട്ടറി സുഹൈല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. ഇതിനിടെ പഞ്ചായത്ത് പ്രസിഡന്‍റ് ഷിജിത്ത് വടക്കുഞ്ചേരി, വൈസ് പ്രസിഡന്‍റ് ഷക്കീല, പഞ്ചായത്തംഗങ്ങള്‍, സി.പി.ഐ നേതാവ് വി.ആര്‍. മനോജ് എന്നിവര്‍ ജില്ല കൃഷി ഓഫിസറുമായി ചര്‍ച്ച നടത്തി. ഓഫിസില്‍ സൂക്ഷിച്ച വളത്തിന്‍െറ അളവും മറ്റും ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ പരിശോധിച്ചു. 30 കിലോ വീതമുള്ള അഞ്ച് ചാക്ക് വളം നഷ്ടപ്പെട്ടതായി കണ്ടത്തെി. ഫയലുകള്‍ കാണാനില്ലായിരുന്നു. വളം കടത്തിനെ സംബന്ധിച്ച് സി.പി.ഐ, കര്‍ഷകസംഘം, എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കള്‍ ജില്ലാ കൃഷി ഓഫിസര്‍ക്ക് മൊഴി നല്‍കി. 18 വര്‍ഷം കൃഷി ഓഫിസറുടെ നേതൃത്വത്തില്‍ അരങ്ങേറിയ അഴിമതികള്‍ ഇവര്‍ ജില്ലാ കൃഷി ഓഫിസറെ ധരിപ്പിച്ചു. ഓട്ടോയില്‍ വളം കടത്തുന്ന മൊബൈല്‍ ദൃശ്യവും പഞ്ചായത്ത് പ്രസിഡന്‍റും നേതാക്കളും കൈമാറി. പരിശോധനയില്‍ കൃഷി ഓഫിസര്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതായി ജില്ലാ കൃഷി ഓഫിസര്‍ എ.എ. പ്രസാദ് പറഞ്ഞു. ആരോപണം ഉയര്‍ന്നതോടെ രണ്ടുമാസം മുമ്പ് കൃഷി ഓഫിസറെ സ്ഥലം മാറ്റിയെങ്കിലും സ്റ്റേ വാങ്ങിയെന്ന് പ്രസാദ് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് കൃഷി ഡയറക്ടര്‍, കൃഷി മന്ത്രിയുടെ സെക്രട്ടറി അടക്കം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അയച്ചു.
Next Story