Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2016 2:11 PM GMT Updated On
date_range 22 Dec 2016 2:11 PM GMTഇനി നോട്ടില്ലാ കാലം
text_fieldsbookmark_border
തൃശൂര്‍: ഒരു കുടുംബത്തിലെ ഒരാളെയെങ്കിലും നോട്ട് രഹിത രൂപ കൈമാറ്റത്തെക്കുറിച്ച് ബോധവാനാക്കുക, ആധാര്‍ നമ്പര്‍, ഡെബിറ്റ് കാര്‍ഡ്, സ്മാര്‍ട്ട് ഫോണ്‍ ഇവയില്‍ ഏതെങ്കിലുമൊരു രീതി ഉപയോഗിക്കാന്‍ പ്രാപ്തരാക്കുക എന്നീ ഉദ്ദേശ്യത്തോടെ കാഷ്ലെസ് തൃശൂര്‍ പദ്ധതിക്ക് തുടക്കമായി. അക്ഷയയിലൂടെ നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യം ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുകയാണ്. പ്രാഥമിക പരിശീലനം അക്ഷയ ജില്ല പ്രോജക്ട് ഓഫിസിന്‍െറയും അക്ഷയ വി.എല്‍.ഇ സൊസൈറ്റിയുടെയും സഹകരണത്തോടെ പൂര്‍ത്തിയായി. ആര്‍.ഡി.ഒ മോന്‍സി ഉദ്ഘാടനം ചെയ്തു. ഇ-ഗവേണന്‍സ് സൊസൈറ്റി ജില്ല പ്രോജക്ട് മാനേജര്‍ എസ്. അരുണ്‍ നായര്‍ അധ്യക്ഷത വഹിച്ചു. നബാര്‍ഡ് ജനറല്‍ മാനേജര്‍ ദീപ പിള്ള, ലീഡ് ബാങ്ക് മാനേജര്‍ ആര്‍.ആര്‍. കനകാംബരന്‍, അക്ഷയ കോഓഡിനേറ്റര്‍ ടി.എസ്. ജെന്നി, ടി.എം. ദിലീപ്, ഷംസു കല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ഗ്ളാന്‍േറാ ആന്‍ഡ്രൂസ്, സീമ സുധീര്‍, റംഷീദ അലി എന്നിവര്‍ ക്ളാസെടുത്തു. പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാള കാര്‍മല്‍ കോളജ് കാഷ്ലെസ് കാമ്പസായി പ്രഖ്യാപിച്ചു. 1,200 വിദ്യാര്‍ഥികള്‍ പദ്ധതിയുടെ ഭാഗമായി. വരവൂര്‍, കുഴൂര്‍ പഞ്ചായത്തുകള്‍ കാഷ്ലെസ് പഞ്ചായത്തുകളായി. ചേലക്കര, മണലൂര്‍, പുതുക്കാട് പഞ്ചായത്തുകളെ കാഷ്ലെസായി പ്രഖ്യാപിക്കാന്‍ നടപടി തുടങ്ങി. ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ കാഷ്ലെസ് ഓണ്‍ലൈന്‍ പണമിടപാടുകള്‍ സംബന്ധിച്ച പരിശീലനവും നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ക്ക് ലഭിക്കുമെന്ന് പ്രോജക്ട് മാനേജര്‍ അറിയിച്ചു.
Next Story