Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2016 2:46 PM GMT Updated On
date_range 21 Dec 2016 2:46 PM GMTആരോപണ വിധേയനെ ഉൾപ്പെടുത്തി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ
text_fieldsbookmark_border
തൃശൂർ: അഴിമതി ആരോപണ വിധേയനെ ഉൾപ്പെടുത്തി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പുന$സംഘടിപ്പിച്ചു. ആദ്യ എക്സിക്യൂട്ടിവ് യോഗം ബുധനാഴ്ച 10.30ന് കലക്ടറുടെ ചേംബറിൽ നടക്കും. ഇടത് സർക്കാറിെൻറ കാലത്ത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയായിരുന്ന ഇ.എൻ. പ്രേംകുമാർ, സി.എം.പി നേതാവ് പി. വിജയകുമാർ എന്നിവരെയാണ് ഉൾപ്പെടുത്തിയത്. എം.എൽ.എമാരായ കെ. രാജൻ, ബി.ഡി. ദേവസി, കെ.വി. അബ്ദുൽ ഖാദർ എന്നിവരും പി.കെ. ബിജു എം.പിയുമാണ് എക്സിക്യൂട്ടിവ് കമ്മിറ്റിയിലുള്ളത്. ഹോട്ടൽ ആൻഡ് റെസ്റ്റാറൻറ്, ആർക്കിടെക്റ്റ്, എൻ.ജി.ഒ, ടൂറിസ്റ്റ് വിദഗ്ധർ എന്നിങ്ങനെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് നാലുപേരെയാണ് നാമനിർദേശം ചെയ്യേണ്ടതെന്നിരിക്കേ രണ്ടുപേരെയാണ് ഉൾപ്പെടുത്തിയത്. ഇതിൽ ഇ.എൻ.പ്രേംകുമാർ സെക്രട്ടറിയായിരിക്കേ നടത്തിയ പ്രവൃത്തികളിലാണ് ആരോപണം. തൃപ്രയാറിൽ ഡി.ടി.പി.സിയുടെ ഹൗസ് ബോട്ട് നശിച്ചത്, തിരുവില്വാമലയിൽ 30 ലക്ഷത്തിെൻറ നാടൻ മാന്തോപ്പ് പദ്ധതി, നാട്ടികയിലെ സ്നേഹതീരം പാർക്കിലേക്ക് ഭരണാനുമതിയില്ലാതെ കളിയുപകരണങ്ങൾ സ്വകാര്യ ഏജൻസി വഴി ഇറക്കിയതിലൂടെ വരുത്തിവെച്ച നഷ്ടം എന്നിങ്ങനെ ആരോപണങ്ങൾ പലതുണ്ട്. സ്നേഹതീരം പാർക്കിന് ഇറക്കിയ കളിയുപകരണങ്ങൾക്ക് പണം ലഭിക്കാത്തതിനെ തുടർന്ന് ഏജൻറ് കോടതിയെ സമീപിച്ചിരുന്നു. കലക്ടറുടെ വാഹനം ജപ്തി ചെയ്യാൻ കോടതി ഉത്തരവിടുകയും ചെയ്തു. ഡി.ടി.പി.സി തുക കെട്ടിവെച്ചാണ് നടപടികളിൽനിന്ന് ഒഴിവായത്. ഇതിന് കാരണക്കാരായവർക്കെതിരെ തുക വസൂലാക്കാനുള്ള റവന്യൂ റിക്കവറി നടപടിക്ക് കലക്ടർ ഉത്തരവിട്ടിരുന്നു. ഇടത് സർക്കാറിെൻറ കാലത്തെ ഡി.ടി.പി.സി പദ്ധതി പ്രവർത്തനങ്ങളുടെ ഓഡിറ്റിങ് കഴിഞ്ഞിട്ടില്ല. 2010–11 വർഷത്തേത് പുരോഗമിക്കുകയാണ്. കോടികളുടെ പദ്ധതികളാണ് 2010–11സാമ്പത്തിക വർഷം നടന്നത്. ക്രമക്കേടുകൾ പലതും ഓഡിറ്റിെൻറ കരട് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഈ വിവാദ വിഷയങ്ങളും പൂമല, നാട്ടിക സ്നേഹതീരം, അതിരപ്പിള്ളി, വാഴാനി, പീച്ചി എന്നിവിടങ്ങളിലായി നടത്താനുള്ള സർക്കാറിെൻറ അന്തിമ അനുമതി കാത്തുകിടക്കുന്ന കോടികളുടെ പദ്ധതികളും ബുധനാഴ്ച ചേരുന്ന എക്സിക്യൂട്ടിവ് യോഗത്തിലെ അജണ്ടയിലുണ്ട്.
Next Story