Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2016 5:34 PM IST Updated On
date_range 27 April 2016 5:34 PM ISTവിദേശമദ്യം കയറ്റിയ ലോറി ടയര്‍പൊട്ടി ദേശീയപാതയില്‍ മറിഞ്ഞു
text_fieldsbookmark_border
കൊടുങ്ങല്ലൂര്‍: വിദേശമദ്യം കയറ്റിയ ലോറി ടയര്‍പൊട്ടി ദേശീയപാതയില്‍ മറിഞ്ഞു. പരിക്കുകളോടെ ആശുപത്രിയിലത്തെിച്ച ഡ്രൈവറും ഉടമയും അവിടെ നിന്ന് മുങ്ങി. എന്‍.എച്ച്. 17 എസ്.എന്‍ പുരം പള്ളിനടയില്‍ തിങ്കളാഴ്ച അര്‍ധരാത്രി വലിയ ശബ്ദത്തോടെയാണ് ടയര്‍ പൊട്ടിയ ലോറി മറിഞ്ഞത്. ശബ്ദം കേട്ട് ഓടിയത്തെിയ എസ്.വൈ.എസ് പ്രവര്‍ത്തകരാണ് അവരുടെ ആംബുലന്‍സില്‍ പരിക്കേറ്റവരെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലത്തെിച്ചത്. ലോറിയിലുണ്ടായിരുന്നത് രേഖകളുള്ള ഗവ. അംഗീകൃത മദ്യമാണെന്ന് എക്സൈസ് അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍ പരിക്കേറ്റ ലോറിയുടമ ദിനേഷ്, ഡ്രൈവര്‍ ചന്ദ്രന്‍ എന്നിവര്‍ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍നിന്ന് മുങ്ങിയതിന് കാരണം വ്യക്തമായിട്ടില്ല. ഇവര്‍ മദ്യപിച്ചതാകാം കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ മദ്യത്തിന്‍െറ പെര്‍മിറ്റും മറ്റു രേഖകളുമായി ഉടന്‍ തന്നെ ഇരുവരും ആശുപത്രിയില്‍ നിന്ന് കടക്കുകയായിരുന്നു. ഇതോടെ മദ്യ ലോറി മറിഞ്ഞത് സംബന്ധിച്ച് ദുരൂഹത ശക്തിപ്പെട്ടെങ്കിലും പിന്നീട് നടന്ന പരിശോധനയില്‍ മദ്യം അംഗീകൃതമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തി. കോഴിക്കോട് ഡിസ്റ്റിലറിയില്‍ നിന്ന് കൊട്ടാരക്കരയിലെ ബിവറേജ് കോര്‍പറേഷന്‍െറ ഗോഡൗണിലേക്ക് കൊണ്ടു പോയ 625 പെട്ടി വിദേശമദ്യമാണ് ലോറിയിലുണ്ടായിരുന്നത്. ഇവയില്‍ ഉയര്‍ന്ന ഇനങ്ങള്‍ ചില്ല് കുപ്പിയിലായിരുന്നു. ഇതില്‍ പലതും പൊട്ടിയതോടെ അപകട സ്ഥലത്ത് മദ്യഗന്ധം രൂക്ഷമായി. അപകടം നടന്നയുടന്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി എസ്.ടി. സുരേഷ്കുമാര്‍ കൊടുങ്ങല്ലൂര്‍ സി.ഐ സിബി ടോം, മതിലകം എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും, സി.ഐ ടി.കെ. അഷറഫ്, എസ്.ഐ സാബുജോര്‍ജ് എന്നിവര്‍ ഉള്‍പ്പെടുന്ന എക്സൈസും സ്ഥലത്തത്തെി. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. മറിഞ്ഞ ലോറിയിലുണ്ടായിരുന്ന മദ്യം ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ മറ്റൊരു ലോറിയിലേക്ക് മാറ്റി കൊടകരയിലേക്ക് കൊണ്ടുപോയി. മുങ്ങിയവര്‍ കോട്ടയത്ത് ചികിത്സ തേടിയതായി സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story