Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമത്സ്യക്കുഞ്ഞ് വിതരണം...

മത്സ്യക്കുഞ്ഞ് വിതരണം സി.പി.എം തടഞ്ഞു

text_fields
bookmark_border
വാടാനപ്പള്ളി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ഫിഷറീസ് വകുപ്പ് മത്സ്യസമൃദ്ധി പദ്ധതിപ്രകാരം തൃത്തല്ലൂരില്‍ നടത്തിയ മത്സ്യക്കുഞ്ഞ് വിതരണം സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു. ശ്രീശൈലം ഓഡിറ്റോറിയം അധികൃതരുടെ അനുമതിയില്ലാതെയാണ് സമീപം ചൊവ്വാഴ്ച രാവിലെ പത്തോടെ വിതരണം ആരംഭിച്ചത്. 47 മത്സ്യകര്‍ഷകരില്‍ ആദ്യം പഞ്ചായത്തംഗം കൂടിയായ സി.പി.ഐയിലെ സി.ബി. സുനില്‍കുമാറിനാണ് നല്‍കിയത്. വോട്ടര്‍മാരെ സ്വാധീനിക്കാനാണ് വിതരണമെന്നു പറഞ്ഞ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.എമ്മിലെ ഷിജിത്ത് വടക്കുഞ്ചേരിയുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു. ബഹളമായതോടെ വാടാനപ്പള്ളി എസ്.ഐ അഭിലാഷ് കുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസ് എത്തി. വിതരണ രേഖകള്‍ ഇല്ലാത്തതിനാല്‍ മത്സ്യക്കുഞ്ഞുങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യാന്‍ സെപ്റ്റംബര്‍ 29ന് പഞ്ചായത്ത് തീരുമാനിച്ചതിന്‍െറ നോട്ടീസ് ഹാജരാക്കിയതോടെ ഉച്ചയോടെ മത്സ്യക്കുഞ്ഞുങ്ങളെ വിട്ടുകൊടുത്തു. എന്നാല്‍, 7,500ഓളം മത്സ്യക്കുഞ്ഞുങ്ങള്‍ ചത്തിരുന്നു. അതേസമയം, എല്‍.ഡി.എഫ് ഭരിക്കുന്ന ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ ചൊവ്വാഴ്ചതന്നെ വിതരണം ചെയ്തു. തൃത്തല്ലൂരില്‍ വിതരണം തടഞ്ഞതിനെതിരെ മത്സ്യസമൃദ്ധി പ്രോജക്ട് കോഓഡിനേറ്റര്‍ മുഹമ്മദ് ഹാഷിം വാടാനപ്പള്ളി പൊലീസില്‍ പരാതി നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story