Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2015 3:51 PM IST Updated On
date_range 20 Oct 2015 3:51 PM ISTപക്ഷമില്ലാതെയവര്‍ കൈകോര്‍ത്ത് പടിയിറങ്ങി
text_fieldsbookmark_border
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു. സ്വയം വിമര്‍ശവുമായി വൈസ് ചെയര്‍മാനും ക്ഷമാപണവുമായി പ്രതിപക്ഷ നേതാവ് കൗണ്‍സിലിനെ അഭിസംബോധന ചെയ്ത്. നിലവിലുള്ള നഗരസഭ കൗണ്‍സിലിന്‍െറ അവസാന യോഗം വൈകാരികമായി. പ്രതിപക്ഷ സഹകരണത്തിന് ഭരണപക്ഷവും, ഭരണപക്ഷത്തിന്‍െറ നല്ല സമീപനത്തിന് പ്രതിപക്ഷവും പരസ്പരം വാഴ്ത്തി. ലഭ്യമായ ഫണ്ട് ഉപയോഗിച്ച് പരമാവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനായെന്നും പ്രതിപക്ഷവും ഉദ്യോഗസ്ഥരും എല്ലാം തനിക്ക് നല്ല സഹകരണമാണ് നല്‍കിയതെന്നും ചെയര്‍പേഴ്സണ്‍ കെ.ബി. മഹേശ്വരി പറഞ്ഞു. എന്നാല്‍, കൗണ്‍സില്‍ തന്‍െറ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ളെന്ന സ്വയം വിമര്‍ശമാണ് വൈസ് ചെയര്‍മാന്‍ കെ.എ. സുഭാഷില്‍ നിന്നുണ്ടായത്. നിശ്ചയദാര്‍ഢ്യമില്ലാത്ത നേതൃത്വ സമീപനം ലക്ഷ്യങ്ങളില്‍നിന്ന് വ്യതിചലിക്കുന്നതിന് കാരണമാകും. എങ്കിലും ഒരുവിധം മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാനായിട്ടുണ്ട്. കൂട്ടായ്മയുടെ അഭാവം പ്രകടമായി. ഗുണകരമല്ലാത്തതിനാല്‍ എല്ലാം അക്കമിട്ട് നിരത്തുന്നില്ളെന്നും വൈസ് ചെയര്‍മാന്‍ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങള്‍ വേണ്ടവിധം പരിഹരിക്കാന്‍ അധികാരം ലഭിക്കാത്ത പഞ്ചായത്തീരാജ് നഗരപാലിക നിയമം പൊളിച്ചെഴുതേണ്ട കാലം കഴിഞ്ഞതായി പ്രതിപക്ഷ നേതാവ് ടി.എ. ഗിരീഷ്കുമാര്‍ ജനാധിപത്യ രീതിയിലുള്ള സഹകരണം നിലനിര്‍ത്തിയാണ് പ്രതിപക്ഷം പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇതില്‍നിന്ന് വ്യതിചലിച്ച രണ്ട് സംഭവം അജണ്ട വലിച്ചുകീറിയതും പട്ടിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭ ഹാളിലത്തെി പ്രതിഷേധിച്ചതുമാണ്. രണ്ട് സംഭവങ്ങളിലും ക്ഷമ ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു. നിലവാരമുള്ള ഒരുചര്‍ച്ചപോലും കൗണ്‍സിലില്‍ ഉണ്ടായിട്ടില്ളെന്ന് നിരീക്ഷിച്ച എ.വി. സുകുമാരന്‍ കാര്യങ്ങള്‍ പഠിച്ച് ക്രിയാത്മകമായി ഇടപ്പെടാന്‍ കൗണ്‍സിലര്‍മാര്‍ തയാറാവണമെന്നും പറഞ്ഞു. മണ്‍മറഞ്ഞ പ്രഗല്ഭ കൗണ്‍സിലര്‍മാരെ അനുസ്മരിച്ച എ.കെ. മാലിക് ഭരണരംഗത്ത് പോരായ്മകളും കുറവുകളും ഉണ്ടെങ്കിലും ആദരവും നല്ല സമീപനവും ലഭിച്ചതായി അഭിപ്രായപ്പെട്ടു. സുമ ശിവന്‍, സി.യു. ഉണ്ണികൃഷ്ണന്‍, റസോജ ഹരിദാസ്, ലത ഉണ്ണികൃഷ്ണന്‍, പി.ജി. നൈജി, അഡ്വ. സി.പി. രമേശന്‍, സി.കെ. രാമനാഥന്‍, പി.പി. അനില്‍കുമാര്‍, ഒ.സി. ജോസഫ്, മാഗി ഒൗസേഫ്, പി.എച്ച്. അബ്ദുല്‍ റഷീദ്, വി.എം. ജോണി, ജോളി ദില്‍ഷന്‍, ബാബു മങ്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു. കൗണ്‍സില്‍ സ്റ്റാഫ് ഇസ്മായിലിന്‍െറ പ്രതിബദ്ധയെ കൗണ്‍സില്‍ കൈയടിച്ച് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story