Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2015 3:55 PM IST Updated On
date_range 20 Oct 2015 3:55 PM ISTറോഡ് ഗതാഗതയോഗ്യമാക്കിയില്ളെങ്കില്‍ പ്രക്ഷോഭമെന്ന് പൗരസമിതി
text_fieldsbookmark_border
തൃശൂര്‍: വെട്ടുകാട് പുളിഞ്ചോട് ബസ് സ്റ്റോപ്പില്‍ നിന്നും ചെമ്പംകണ്ടത്തേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പൗരസമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു. സമരരീതി ബുധനാഴ്ച ചേരുന്ന പൗരസമിതിയോഗം തീരുമാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെന്‍റ് ജോണ്‍സ് അക്കാദമി സ്കൂളും പുത്തൂര്‍ പഞ്ചായത്തിലെ 11ാം വാര്‍ഡ് അങ്കണവാടിയും ഈ റോഡിലാണ്. ഇതിലൂടെയുള്ള യാത്ര സാഹസികമാണെന്നും കരാറുകാരന്‍ പണിപൂര്‍ത്തിയാക്കാതെ പോവുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ നവംബര്‍ ഒന്നിന് റോഡ് നിര്‍മാണം ഉദ്ഘാടനം ചെയ്തതല്ലാതെ പണി തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതുള്‍പ്പെടെ പ്രതിഷേധമാര്‍ഗത്തെക്കുറിച്ച് ആലോചിക്കുന്നതെന്ന് പൗരസമിതി പ്രസിഡന്‍റ് സി.ജി.തങ്കപ്പന്‍ നായര്‍, ഇ.പി.ജോസ്,കെ.കെ.അബ്രഹാം,ഐ.വി.ജോണി എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story