ചാവക്കാട്ട് ആരവങ്ങളില്ലാതെ കൊട്ടിക്കലാശം
text_fieldsചാവക്കാട്: നഗരത്തില്‍ ആരവങ്ങളും ആവേശത്തിമര്പ്പിലുള്ള പ്രകടനങ്ങളുമില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം. തെരഞ്ഞെടുപ്പിന്‍െറ പരസ്യപ്രചാരണത്തിന് അവസാനം കുറിച്ച് പതിവായി ചാവക്കാട്ടെ ട്രാഫിക് ഐലന്‍ഡ് പരിസരത്ത് മണിക്കൂറുകളോളം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്രീകരിച്ച് ആഘോഷപൂര്‍വം നടത്തിയിരുന്ന കൊട്ടിക്കലാശം ഇത്തവണയുണ്ടായില്ല. നേരത്തെ വിവിധ രാഷ്ട്രീയ പ്രതിനിധികളുമായി പൊലീസ് നടത്തിയ ചര്‍ച്ചയില്‍ നഗരത്തില്‍ വെച്ചുള്ള കൊട്ടിക്കലാശം വേണ്ടെന്ന് തീരുമാനിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലായതോടെ സി.ഐ എ.ജെ. ജോണ്‍സന്‍െറ നേതൃത്വത്തില്‍ വനിത പൊലീസുള്‍പ്പെടെ 25ഓളം പൊലീസുകാര്‍ ട്രാഫിക് ഐലന്‍ഡ് പരിസരത്ത് നിരന്നു. ഇതിനിടെ നഗരസഭ 16ാം വാര്‍ഡ് ചാവക്കാട് നഗരത്തില്‍പെട്ട തെക്കഞ്ചോരിയില് നിന്ന് ഇടതുമുന്നണിയുടെ പ്രകടനം വന്ന് ട്രാഫിക് ഐലന്‍ഡ് കടന്നു നഗരസഭാ പരിസരത്തേക്കു പോയി.
പിന്നീട് 17ാം വാര്‍ഡ് കോഴിക്കുളങ്ങരയില്‍ നിന്നുള്ള ഇടതുമുന്നണിയുടെ പ്രകടനം ട്രാഫിക് ഐലന്‍ഡ് ചുറ്റി അരി മാര്‍ക്കറ്റിലൂടെ വഞ്ചിക്കടവിലേക്ക് പോയി നേരത്തെ കടന്നുപോയ തെക്കഞ്ചേരിയില്‍ നിന്നുള്ള പ്രകടനത്തോടൊപ്പം സ്ഥാനാര്‍ഥികളായ എ.എച്ച്.
അക്ബര്‍, എന്‍.കെ. അക്ബര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീണ്ടും വന്നു ഏനാമാവ് റോഡിലേക്ക് കയറി ബസ് സ്റ്റാന്‍ഡ് പരിസരത്തേക്ക് പോയി. ഇവരുടെ പ്രചാരണ വാഹനങ്ങള്‍ നിരവധി പ്രവാശ്യം ട്രാഫിക് ഐലന്‍ഡ് ചുറ്റിയടിച്ചപ്പോള്‍ സി.ഐ താക്കീത് നല്കി.
ബസ് സ്റ്റാന്‍ഡ് പരിസരത്തേക്ക് കടന്നുപോയ പ്രകടനം വീണ്ടും ചേറ്റുവ വഴി വന്നപ്പോള്‍ സി.ഐയുടെ നേതൃത്വത്തിലത്തെിയ പൊലീസ് തടയാന്‍ ശ്രമിച്ചു. ഇവര്‍ പോയിക്കഴിഞ്ഞപ്പോള്‍ ചെറിയ പ്രകടനമായി കോഴിക്കുളങ്ങരയില്‍ നിന്നുള്ള മുസ്ലിംലീഗ് സ്ഥാനാര്‍ഥി പി.കെ. ഇസ്മായിലുമായി യു.ഡി.എഫ് പ്രകടനം വന്നത്തെി ട്രാഫിക് ഐലന്‍ഡ് ചുറ്റി തിരിച്ചുപോയതോടെ കൊട്ടിക്കലാശത്തിന്‍െറ സമയവും കഴിഞ്ഞു. നരത്തില്‍ ഗതാഗത തടസ്സങ്ങളില്ലാതെ സമാധാനമായ അന്തരീക്ഷത്തിലാണ് ഇത്തവണ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശമുണ്ടായത്. അതേ സമയം പൊലീസ് നടപടിയില്‍ 16ാം വാര്‍ഡില്‍ നിന്നുള്ള യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. എല്‍.ഡി.എഫ് പ്രകടനം പലവട്ടം കടന്നുപോകാന്‍ പൊലീസ് അനുവദിച്ചതിലായിരുന്നു ഇവരുടെ പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.