Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2015 5:36 PM IST Updated On
date_range 24 Dec 2015 5:36 PM ISTകറുവപ്പട്ടയുടെ ’വ്യാജന്‍’ ഇറക്കുമതി വ്യാപകം; കൊച്ചി വഴിയത്തെിയത് 7.60 ലക്ഷം കിലോ
text_fieldsbookmark_border
തൃശൂര്‍: കറുവപ്പട്ടക്ക് പകരം ഉപയോഗിക്കുന്ന, സയനൈഡിന് സമാനം മാരകവിഷമുള്ള കാസിയ കൊച്ചി തുറമുഖം വഴി വന്‍ തോതില്‍ അനധികൃതമായി ഇറക്കുമതി ചെയ്യുന്നതായി കണ്ണൂരിലെ കറുവപ്പട്ട കര്‍ഷകന്‍ ലിയോനാര്‍ഡ് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 7.60 ലക്ഷം കിലോ ഇറക്കുമതി ചെയ്തതായി വിവരാവകാശ അപേക്ഷക്ക് മറുപടി ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന കാസിയ മൈസൂരിലെ ലബോറട്ടറിയില്‍ പരിശോധിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, എറണാകുളം കാക്കനാട്ടെ ലബോറട്ടറിയിലേക്കാണ് സാമ്പിള്‍ അയച്ചത്. ജി.സി.എം.എസ് ഉപകരണം ഇല്ലാത്തതിനാല്‍ ഇവിടെ പരിശോധന നടന്നില്ല. മൈസൂരിലേക്ക് പരിശോധനക്ക് അയക്കണമെന്ന കാക്കനാട്ടെ ലബോറട്ടറി അധികൃതരുടെ നിര്‍ദേശവും തള്ളി. ഇതില്‍ തുറമുഖ അധികൃതരും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുമടക്കം വന്‍ അഴിമതിയാണ് നടത്തുന്നത്. വിലക്കുറവ് മൂലം കാസിയ ഹോട്ടലുകളില്‍ കൂടിയ അളവില്‍ ഉപയോഗിക്കുന്നതായി കണ്ടത്തെിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടും കേരളത്തില്‍ പരിശോധനക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് തയാറായില്ല. വിഷപദാര്‍ഥമാണെന്ന് കണ്ടത്തെിയതിനത്തെുടര്‍ന്ന് പല വിദേശ രാജ്യങ്ങളും കാസിയ നിരോധിച്ചിട്ടുണ്ട്. കറുവപ്പട്ട കിലോക്ക് 400 രൂപ വിലയുള്ളപ്പോള്‍ കാസിയക്ക് 100 രൂപയാണ്. തലച്ചോറിനെയും നാഡീവ്യൂഹത്തെയും വൃക്കയെയും കരളിനെയും ബാധിക്കുന്ന കൊമറിന്‍ എന്ന രാസവസ്തു ഇതില്‍ കൂടുതലായി അടങ്ങിയിട്ടുണ്ടെന്ന് തമിഴ്നാട്ടിലെ റഫറല്‍ ഫുഡ് ലാബിന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിട്ടും കറുവപ്പട്ട എന്ന പേരില്‍ കാസിയ വില്‍ക്കരുതെന്നേ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളൂ. കാസിയ ഭക്ഷ്യയോഗ്യമാണോയെന്ന റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനോട് ഹൈകോടതി ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ളെന്നും ലിയോനാര്‍ഡ് ജോണ്‍ പറഞ്ഞു. ഓള്‍ കേരള ആന്‍റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍റൈറ്റ്സ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി സി.പി. ജോസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story