Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2015 6:13 PM IST Updated On
date_range 18 Aug 2015 6:13 PM ISTകാര്‍ഷിക സ്മൃതിയില്‍ ചിങ്ങപ്പുലരി
text_fieldsbookmark_border
കരുപ്പടന്ന: വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍െറ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാഘോഷം വെള്ളാങ്ങല്ലൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ആലീസ് തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് അനില്‍ മാന്തുരുത്തി അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇ.വി. സജീവ് കര്‍ഷകരെ ആദരിച്ചു. ശിവരാമന്‍ കോമ്പാത്ത് (നാളികേരം), രാമചന്ദ്രന്‍ കദളിക്കാട്ടില്‍ (സമ്മിശ്രം), ഇസ്മായില്‍ കാരുമാത്ര (നെല്‍), മുഹമ്മദാലി അറയ്ക്കല്‍ (ജൈവം), ആലീസ് ഡേവിസ് (വനിത), ഹരിഹരന്‍ കൂവപ്പുഴ (പട്ടികജാതി), രാജീവ് തുപ്രത്ത് (ക്ഷീരം), അഭിജിത് തോണിയില്‍ (വിദ്യാര്‍ഥി), ഉണ്ണികൃഷ്ണന്‍ വേലപറമ്പില്‍ (പച്ചക്കറി) എന്നിവരെയാണ് ആദരിച്ചത്. കൊടകര: ജി.എല്‍.പി സ്കൂളില്‍ കര്‍ഷക ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റോസിലി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പിന്‍െറ ശ്രമശക്തി അവാര്‍ഡുനേടിയ ഇന്ദിര ലോറന്‍സ് വിദ്യാര്‍ഥികള്‍ക്ക് മുള്ളാത്ത വിത്ത് വിതരണം ചെയ്തു. കൃഷിഭവന്‍െറ കര്‍ഷക ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റോസിലി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കെ.വി. അമ്പിളി അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്തംഗം സി.എം. ബബീഷ് കര്‍ഷകരെ ആദരിച്ചു. പച്ചക്കറി വിത്ത് വിതരണോദ്ഘാടനം പഞ്ചായത്തംഗം പി.എം. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ആമ്പല്ലൂര്‍: കിസാന്‍സഭ പുതുക്കാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ 101 കര്‍ഷകരെ ആദരിച്ചു. സി.എന്‍. ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. ജോഷി അധ്യക്ഷത വഹിച്ചു. വി.എസ്. പ്രിന്‍സ്, ഡോ. രഞ്ജന്‍ എസ്. കരിപ്പായി, എന്‍.കെ. സുബ്രഹ്മണ്യന്‍, കെ.എം. ചന്ദ്രന്‍, പി.എം. നിക്സണ്‍, കെ.ആര്‍. രാജേന്ദ്രന്‍, ശ്യാല്‍ പുതുക്കാട് എന്നിവര്‍ സംസാരിച്ചു. പുതുക്കാട് സെന്‍റ് ആന്‍റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കാര്‍ഷിക ക്ളബ് നേതൃത്വത്തില്‍ കൊയ്ത്തുപാട്ടുത്സവം സംഘടിപ്പിച്ചു. വാര്‍ഡ് മെംബര്‍ സെബി കൊടിയന്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കര്‍ഷകനായ ജോജോ കുറ്റിക്കാടനെ ആദരിച്ചു. പ്രധാനാധ്യാപകന്‍ സി.കെ. ജോസഫ്, അജിത എന്നിവര്‍ സംസാരിച്ചു. തൃക്കൂര്‍ പഞ്ചായത്തിലെ കര്‍ഷക ദിനാചരണം പ്രഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ഷെന്നി ആന്‍േറാ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മികച്ച അഞ്ച് കര്‍ഷകരെയും ഒരു പാടശേഖര സമിതിയെയും ആദരിച്ചു. ഷിജു തെരുത്തിക്കുളങ്ങര, പ്രസാദ് മലയില്‍, സൂസമ്മ ജോസഫ്, പ്രസീദ് പള്ളിവളപ്പില്‍, രവീന്ദ്രന്‍ തയ്യില്‍ എന്നീ കര്‍ഷകരെയും മതുക്കുന്ന് പാടശേഖര സമിതിയെയുമാണ് ആദരിച്ചത്. വരന്തരപ്പിള്ളി സി.ജെ.എം അസംപ്ഷന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കാര്‍ഷിക ക്ളബിന്‍െറ ഉദ്ഘാടനവും കര്‍ഷക ദിനാചരണവും നടന്നു. പൂര്‍വവിദ്യാര്‍ഥിയും കര്‍ഷക പ്രതിഭ അവാര്‍ഡ് ജേതാവുമായ സുബ്രഹ്മണ്യന്‍ മണക്കാടന്‍ അപൂര്‍വ ഇനമായ ‘മരത്തൊണ്ടി നെല്‍വിത്ത്’ സ്കൂള്‍ അങ്കണത്തില്‍ പാകി ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഡോ. ഷാജു ഊക്കന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ജെസി, പി.ടി.എ പ്രസിഡന്‍റ് കെ.കെ. പോള്‍, മദര്‍ പി.ടി.എ പ്രസിഡന്‍റ് ഷീജ ബീഗം, സലീം, ഷേര്‍ളി, വി.എ. ഷാജു, രാജു, വിദ്യാര്‍ഥി പ്രതിനിധികളായ അനന്യ, അനാമിക എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട: കാട്ടൂര്‍ ഗ്രാമപഞ്ചായത് കൃഷിവകുപ്പിന്‍െറയും കേരള കൃഷി വകുപ്പിന്‍െറയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനവും കര്‍ഷകരെ ആദരിക്കലും നടന്നു. ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ കര്‍ഷകദിനം ഉദ്ഘടാനം ചെയ്തു. കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീരേഖഷാജി അധ്യക്ഷത വഹിച്ചു. നഗരസഭയുടെയും കീഴീലുള്ള പൊറത്തിശേരി കൃഷിഭവന്‍െറയും ഇരിങ്ങാലക്കുട കൃഷിഭവന്‍െറയും സംയുക്താഭിമുഖ്യത്തില്‍ കരുവന്നൂര്‍ കമ്യൂണിറ്റി ഹാളില്‍ കര്‍ഷക ദിനം ആഘോഷിച്ചു. ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ കര്‍ഷകദിനം ഉദ്ഘടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story