Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2019 5:02 AM IST Updated On
date_range 17 Dec 2019 5:02 AM ISTനഗരസഭ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ടൂർണമെൻറ്: എൽ.ഡി.എഫ് റവന്യൂ ഓഫിസറെ ഉപരോധിച്ചു
text_fieldsbookmark_border
നഗരസഭ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ടൂർണമൻെറ്: എൽ.ഡി.എഫ് റവന്യൂ ഓഫിസറെ ഉപരോധിച്ചു പത്തനംതിട്ട: നഗരസഭ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ടൂർണമൻെറ് നടത്തുന്നതിൻെറ മറവിലുള്ള കോഴ വിവാദത്തിൽ തുടർനടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ റവന്യൂ ഓഫിസർ ചിത്രകുമാരിയെ ഉപരോധിച്ചു. തിങ്കളാഴ്ച രാവിലെ 11നാണ് സംഭവം. ടൂർണമൻെറിനായി സ്റ്റേഡിയം സൗജന്യമായി വിട്ടുനൽകിയ നടപടി തിരുത്തി ഫീസടക്കാൻ നോട്ടീസ് നൽകിയിട്ട് നാലു ദിവസമായിട്ടും തുടർനടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഉപരോധം. ദിവസേന 3213 രൂപ വാടകയുള്ള സ്റ്റേഡിയം 16 ദിവസത്തേക്ക് ടൂർണമൻെറിന് സൗജന്യമായി വിട്ടുനൽകിയിരുന്നു. വാടക ഇളവ് അപേക്ഷയില്ലാതെ ചെയർപേഴ്സൻ സ്റ്റേഡിയം നൽകുകയായിരുന്നുവെന്നാണ് ആരോപണം. ഇതിനെതിരെ എൽ.ഡി.എഫ് പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ് ഫീസ് ഈടാക്കാൻ തീരുമാനമായത്. എന്നാൽ, നോട്ടീസ് നൽകി രണ്ടു പ്രവൃത്തി ദിവസം ഉൾപ്പെടെ നാലു ദിവസമായിട്ടും പണം വാങ്ങിയെടുക്കാൻ നടപടിയായില്ല. ഇതിൽ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച എൽ.ഡി.എഫ് കൗൺസിലർമാർ റവന്യൂ ഓഫിസർ ചിത്രകുമാരിയെ ഉപരോധിച്ചത്. ഉച്ചയോടെ പണം അടക്കുമെന്ന് റവന്യൂ ഓഫിസറുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. എൽ.ഡി.എഫ് പാർലമൻെററി പാർട്ടി നേതാവ് പി.കെ. അനീഷ്, സെക്രട്ടറി പി.വി. അശോക്കുമാർ, വി. മുരളീധരൻ, ആർ. ഹരീഷ്, വി.ആർ. ജോൺസൺ, ശുഭകുമാർ, ശോഭ കെ. മാത്യു എന്നിവർ നേതൃത്വം നൽകി. ഇത് സംബന്ധിച്ച് ഓംബുഡ്സ്മാനും നഗരകാര്യ ഡയറക്ടർക്കും പരാതി നൽകുമെന്ന് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. ശബരിമല പാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു വടശ്ശേരിക്കര: മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ശബരിമല പാതയിൽ ഗതാഗതതടസ്സം. മാടമൺ മുണ്ടപ്ലാക്കൽ പടിയിലാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ് അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല. ശബരിമല തീര്ഥാടകര് സഞ്ചരിച്ച കാറുകളാണ് അപകടത്തിൽപെട്ടത്. മുന്നിൽ പോയ കാർ നിയന്ത്രണം വിട്ടതോടെ പിന്നാലെ വന്ന മറ്റു രണ്ടുകാറുകളും കൂട്ടിയിടിക്കുകയായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story