Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2019 5:01 AM IST Updated On
date_range 3 Dec 2019 5:01 AM ISTകട്ടേപ്പുറം പെരുമ്പാറ റോഡ് വികസനത്തിന് 32 ലക്ഷത്തിെൻറ പദ്ധതി
text_fieldsbookmark_border
കട്ടേപ്പുറം പെരുമ്പാറ റോഡ് വികസനത്തിന് 32 ലക്ഷത്തിൻെറ പദ്ധതി വിനോദസഞ്ചാര വികസനത്തിനും വഴിയൊരുങ്ങും കോഴഞ്ചേരി: തോണിപ്പുഴ-തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ കട്ടേപ്പുറം പെരുമ്പാറ റോഡ് വികസനത്തിന് ജില്ല പഞ്ചായത്ത് 32 ലക്ഷത്തിൻെറ പദ്ധതി നടപ്പാക്കുന്നു. കോഴഞ്ചേരിയിൽനിന്ന് നെടുമ്പ്രയാർ പനച്ചേരിമുക്ക് പ്രമാടം വഴി ചരൽകുന്നിലെത്തുന്നതിനുള്ള എളുപ്പ വഴിയാണിത്. ചെറുകോൽപ്പുഴ പുല്ലാട് റോഡിൽ കട്ടേപ്പുറത്തുനിന്ന് പെരുമ്പാറവരെയുള്ള രണ്ടുകിലോമീറ്റർ ദൂരം പൂർണമായി റീടാറിങ് നടത്തി വശങ്ങളിൽ കരിങ്കൽ ഭിത്തി നിർമിച്ച് ഐറീഷ് ഡ്രെയിൻ ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടത്തി നവീകരിക്കുന്നതിനാണ് പദ്ധതി. ജില്ല പഞ്ചായത്ത് പൊതുമരാമത്ത് വികസന ഫണ്ടിൽനിന്നുള്ള തുകയാണ് ഇതിനായി അനുവദിച്ചത്. ഗ്രാമപഞ്ചായത്തിലെ പഴക്കം ചെന്ന റോഡ് രണ്ട്, അഞ്ച്,13 വാർഡുകളിലൂടെയാണ് കടന്നുപോകുന്നത്. പെരുമ്പാറ, മയിലാടുംപാറ,കുന്നോക്കാലി, ഇളംപുരയിടം എന്നീ പ്രദേശത്തുള്ളവർ കോഴഞ്ചേരി, പത്തനംതിട്ട ഭാഗങ്ങളിലേക്ക് പോകുന്നതിന് പ്രധാനമായും ആശ്രയിക്കുന്ന പാതയാണിത്. പ്രസിദ്ധമായ ചരൽകുന്ന് ക്യാമ്പ് സൻെറർ, മയിലാടുംപാറക്ഷേത്രം, പെരുമ്പാറ എൽ.പി സ്കൂൾ, പമ്പ് ഹൗസ്, കുറിയന്നൂർ ഹൈസ്കൂൾ, മാർത്തോമപള്ളി, ഗവ. ആയുർവേദാശുപത്രി തുടങ്ങിയവയും റോഡിന് സമീപത്തുണ്ട്. പാർശ്വഭിത്തികളുടെ അഭാവംമൂലം പലയിടത്തും റോഡിൻെറ വശങ്ങൾ ഇടിയുന്നതിന് കാരണമാകാറുണ്ട്. വെള്ളം കെട്ടിക്കിടന്ന് ടാറിങ് ഇളകുന്നതും പതിവാണ്. ഇതിന് പരിഹാരമായാണ് കരിങ്കൽ ഭിത്തി നിർമിച്ച് ഐറീഷ് ഡ്രെയിൻ പദ്ധതി നടപ്പാക്കുന്നത്. റോഡ് നവീകരണം പൂർത്തിയാകുന്നതോടെ പ്രകൃതിരമണീയമായ അരുവിക്കുഴി, ചരൽക്കുന്ന്, പെരുമ്പാറ, മയിലാടുംപാറ, പ്രമാടത്ത് പാറ പ്രദേശങ്ങളെ ബന്ധിപ്പിച്ച് വിനോദസഞ്ചാര വികസനത്തിനും വഴിയൊരുക്കും. കുറിയന്നൂറിൻെറ സമഗ്ര വികസനത്തിനും നൂറുകണക്കിന് കുടുംബങ്ങൾക്കും പ്രയോജനം ലഭിക്കും. ടെൻഡർ നടപടികൾ പൂർത്തിയായതായും നിർമാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മാമ്മൻ കൊണ്ടൂർ പറഞ്ഞു. എസ്.സി.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിജയികൾ തിരുവല്ല: മാര്‍ത്തോമ കോളജില്‍ നടന്ന ഉമ്മന്‍ തലവടി മെമ്മോറിയല്‍ ഇൻറര്‍ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമൻെറില്‍ തിരുവല്ല എസ്.സി.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിജയികളായി. ഫൈനലില്‍ പ്രമാടം നേതാജി ഹൈസ്‌കൂളിനെയാണ് തോല്‍പിച്ചത്. മാത്യു ടി. തോമസ് എം.എൽ.എ വിജയികള്‍ക്കുള്ള ട്രോഫികളും കാഷ് അവാര്‍ഡും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story