Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2019 5:03 AM IST Updated On
date_range 24 Nov 2019 5:03 AM ISTലഹരിവിമുക്ത വാര്‍ഡ് ലഹരിവിമുക്ത വീട് എന്ന നിലയിലേക്ക് എല്ലാവരും മാറണം -മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ
text_fieldsbookmark_border
പത്തനംതിട്ട: ലഹരിവിമുക്ത വാര്‍ഡ് ലഹരിവിമുക്തവീട് എന്ന നിലയിലേക്ക് ഏവരും മാറണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട ്ടിയമ്മ. നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം ബോധവത്കരണ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവർ. സംസ്ഥാനതലത്തില്‍ തുടങ്ങിയ ലഹരിവിമുക്ത നവകേരളമെന്ന ബോധവത്കരണ പരിപാടി വാര്‍ഡുതലം വരെ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. ലൈബ്രറി പ്രസ്ഥാനത്തിലെ പുതിയ നായകന്മാര്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ലഹരിവിമുക്ത ഗ്രാമത്തിനു നേതൃത്വം നല്‍കണം. നിരോധനം ഒരു പരിഹാരമാര്‍ഗമല്ല. സ്വയം പിന്മാറാനുള്ള കാമ്പയിനുകള്‍ സംഘടിപ്പിക്കുകയാണ് ഉചിതമെന്നും മന്ത്രി പറഞ്ഞു. വിമുക്തിമിഷൻെറ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിൻെറയും രാഷ്ട്രപിതാവിൻെറ 150ാം ജന്മവാര്‍ഷികത്തിൻെറയും ഭാഗമായി ലഹരിവിമുക്തമായ സമൂഹം കെട്ടിപ്പടുക്കുന്നതിനായി 90 ദിന തീവ്രയത്‌ന പരിപാടിയായാണ് 'നാളത്തെ കേരളം ലഹരിവിമുക്ത നവകേരളം' സംസ്ഥാനത്ത് നടത്തുന്നത്. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാര്‍ഡ് നേടിയ പി. ശ്യാമള കുമാരിയെ ചടങ്ങില്‍ മന്ത്രി പൊന്നാടയും പുരസ്‌കാരവും നല്‍കി ആദരിച്ചു. വീണ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്‍ണാദേവി, ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ എന്‍.കെ. മോഹന്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്സ് അസോസിയേഷന്‍ ജില്ല പ്രസിഡൻറ് ജെറി മാത്യു സാം, അസി. എക്‌സൈസ് കമീഷണര്‍ ബി. ജയചന്ദ്രന്‍, വാര്‍ഡ് മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.കെ. ജേക്കബ്, 14 കേരള എന്‍.സി.സി ബറ്റാലിയന്‍ പത്തനംതിട്ട കമാൻഡിങ് ഓഫിസര്‍ കേണല്‍ എന്‍.പി.എസ് ടൂര്‍, ഡി.എം.ഒ എ.എല്‍. ഷീജ എന്നിവര്‍ പങ്കെടുത്തു. പത്തനംതിട്ടയില്‍ എക്‌സൈസ് സമുച്ചയം നിർമിക്കും പത്തനംതിട്ട: പത്തനംതിട്ടയില്‍ പുതിയ എക്‌സൈസ് സമുച്ചയം നിര്‍മിക്കുന്നതിന് സര്‍ക്കാറില്‍നിന്നുള്ള അക്യുസിഷന്‍ നടപടിയായെന്ന് വീണ ജോര്‍ജ് എം.എൽ.എ പറഞ്ഞു. നാളത്തെ കേരളം ലഹരിവിമുക്ത നവകേരളം ബോധവത്കരണ പരിപാടിയുടെ ജില്ലതല ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു എം.എൽ.എ. പരിപാടികൾ ഇന്ന് ഉള്ളന്നൂർ മലദേവർകുന്ന് ശിവക്ഷേത്രം: വൃശ്ചിക ചിറപ്പ്, ഭാഗവത പാരായണം -രാവിലെ 8.00 പന്തളം ഉളമ മുനിസിപ്പൽ സ്റ്റേഡിയം: നഗരസഭ കേരളോത്സവം -രാവിലെ 9.00 മല്ലപ്പള്ളി സി.എം.എസ്.എച്ച്.എസ്.എസ്: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം -രാവിെല 9.30 തിരുവല്ല സത്രം ഹാൾ: ഇൻറർനാഷനൽ നാച്വറോപ്പതി ഓർഗനൈസേഷൻ പ്രകൃതി ചികിത്സ ദിനാചരണം -രാവിലെ 10.00 പത്തനംതിട്ട സൻെറ് പീറ്റേഴ്സ് കത്തീഡ്രൽ: എം.സി.എ രൂപത ബൈബിൾ കലോത്സവം -ഉച്ച 1.30 പ്രക്കാനം സൻെറ് മേരീസ് ഓർത്തഡോക്സ് പള്ളി: ഇടവക സംഗമം -വൈകീട്ട് 5.30 അങ്ങാടിക്കൽ വടക്ക് ശാലേം മാർത്തോമ പള്ളി: ഇടവക സ്ഥാപക ദിനാചരണം, കുർബാന - 8.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story