Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതീർഥാടകരെ വരവേൽക്കാൻ...

തീർഥാടകരെ വരവേൽക്കാൻ വലിയകോയിക്കൽ ക്ഷേത്രവും പരിസരവും ഒരുങ്ങി

text_fields
bookmark_border
പന്തളം: തീർഥാടകരെ വരവേൽക്കാൻ പന്തളം വലിയകോയിക്കൽ ക്ഷേത്രവും പരിസരവും ഒരുങ്ങി. തീർഥാടന കാലയളവിൽ ശബരിമല കഴിഞ്ഞാൽ ഏറ്റവുമധികം ഭക്തർ എത്തുന്നത് പന്തളത്താണ്. ഇക്കുറി പ്രഥമികാവശ്യങ്ങൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും വാഹനപാർക്കിങ് ഇപ്പോഴും കീറാമുട്ടാണ്. ക്ഷേത്രദർശനത്തിനായി എത്തുന്നവർക്ക് ദേഹശുദ്ധി വരുത്താൻ കുളിക്കടവ് ഉണ്ടെങ്കിലും കടവിൻെറ തീരം തകർന്നത് പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ പ്രളയകാലത്ത് തകർന്ന കടവിൻെറ തീരം പുനർനിർമിക്കുന്നതിനുപകരം അവിടെ സംരക്ഷണവേലി നിർമിച്ച് തടിതപ്പുകയാണ് ബന്ധപ്പെട്ടവർ ചെയ്തത്. കുത്തൊഴുക്കുള്ള ക്ഷേത്രകടവിൽ സംരക്ഷണ വേലി സ്ഥാപിച്ചിട്ടില്ല. പകരം കടവിൽ താൽക്കാലിക സംരക്ഷണം മാത്രം, മാസങ്ങൾക്കുമുമ്പ് നടത്തേണ്ട മാരാമത്തുപണികൾ പോലും ഇപ്പോഴും തുടരുകയാണ്. ക്ഷേത്രത്തിലെ പൊക്കവിളക്കും തെളിയുന്നില്ല. തിരുവാഭരണ ദർദശനത്തിനുള്ള ഒരുക്കം പൂർത്തിയായതായി കൊട്ടാരം നിർവാഹകസംഘം പ്രസിഡൻറ് പി.ജി. ശശികുമാർ വർമ, സെക്രട്ടറി പി.എൻ. നാരായണ വർമ എന്നിവർ പറഞ്ഞു. ദിവസവും പുലർച്ച അഞ്ച് മുതൽ രാത്രി എട്ടുവരെ ക്ഷേത്രത്തിൻെറ വടക്കെനടയിൽ സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിലാണ് ദർദശനം ഒരുക്കിയിട്ടുള്ളത്. കൊട്ടാര മേടക്കല്ലിന് സമീപം രാജാ രാജശേഖര മണ്ഡപത്തിലെ അയ്യപ്പൻെറ ചരിത്ര മ്യൂസിയവും മണ്ഡല മകരവിളക്ക് കാലയളവിൽ തുറന്നുപ്രവർത്തിക്കും. അയ്യപ്പ സേവാസംഘം മണികണ്ഠനാൽത്തറ ക്ഷേത്ര സന്നിധിയും തീർഥാടകരെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. മണ്ഡല മകരവിളക്കുകാലത്ത് അന്നദാനത്തിനുപുറമെ വൈദ്യസഹായം ഇൻഫർമേഷൻ സൻെറർ, പൊലീസ് എയ്ഡ്പോസ്റ്റ്, വിരിെവക്കാൻ ഇടം, ദാഹജല വിതരണം എന്നിവയും ഒരുക്കിയിട്ടുണ്ടെന്നു പ്രസിഡൻറ് കെ. നാരായണക്കുറുപ്പ്, സെക്രട്ടറി പി. നരേന്ദ്രനായർ എന്നിവർ പറഞ്ഞു. തിരുവാഭരണ ദർശനത്തിന് തുടക്കമായി പന്തളം: സ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന അയ്യപ്പെൻെറ തിരുവാഭരണങ്ങൾ ദർശനത്തിനായി തുറന്നു. തിരുവാഭരണങ്ങൾ ജനുവരി 12വരെ തുറന്നുവെക്കും. മണ്ഡലപൂജ കഴിഞ്ഞ് ശബരിമല നടയടക്കുന്ന ഡിസംബർ 27 മുതൽ മകരവിളക്ക് ഉത്സവത്തിനായി തുറക്കുന്ന 30 വരെയുള്ള ഇടവേളകളിൽ ദർശനസൗകര്യം ഉണ്ടാകില്ല. രാവിലെ അഞ്ച് മുതൽ രാത്രി എട്ടുവരെയാണ് ദർശനസമയം. തിരുവാഭരണ ഘോഷയാത്ര സമയം തിരുവാഭരണ ഘോഷയാത്ര ദിവസമായ ജനുവരി 13ന് രാവിലെ അഞ്ചുമുതൽ ഉച്ചക്ക് 12വരെ വലിയകോയിക്കൽ ധർമശാസ്ത ക്ഷേത്രത്തിൽ തിരുവാഭരണ ദർശന സൗകര്യം ഉണ്ടാകും. ഒരുമണിക്കാണ് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നത്. ശബരിമല വാർഡ് തുടങ്ങി പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ശബരിമല വാർഡ് തുടങ്ങി. വീണ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ റോസ്ലിൻ സന്തോഷ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സിന്ധു സുനിൽ, വാർഡ് കൗൺസിലർ പി.കെ. ജേക്കബ് ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ. സാജൻ മാത്യു, ആർ.എം.ഒ ഡോ ആശിഷ് മോഹൻ കുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story