Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightക്ഷീരകര്‍ഷകര്‍ക്ക്...

ക്ഷീരകര്‍ഷകര്‍ക്ക് ജയില്‍-ക്ഷീരവികസന വകുപ്പുകളുടെ കൈത്താങ്ങ്

text_fields
bookmark_border
തിരുവല്ല: പ്രളയബാധിതരായ ക്ഷീരകര്‍ഷകരെ ക്ഷീരവികസന വകുപ്പുമായി കൈകോര്‍ത്ത് ജയില്‍ വകുപ്പ് സഹായിക്കുന്നു. പ്രള യം സാരമായി ബാധിച്ച പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ് ബ്ലോക്കിൽപെടുന്ന പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് തിരുവനന്തപുരം ജില്ലയിലെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍നിന്ന് ഒരു ലോറി തീറ്റപ്പുല്ല് സൗജന്യമായി നല്‍കും. വെള്ളിയാഴ്ച രാവിലെ 11ന് പെരിങ്ങര പഞ്ചായത്തിലെ ആലംതുരുത്തി ക്ഷീരസംഘത്തില്‍ നടക്കുന്ന വിതരണ പരിപാടി ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്യും. ക്ഷീരവികസന വകുപ്പിൻെറ സൗജന്യ വയ്ക്കോല്‍ വിതരണം മാത്യു ടി. തോമസ് എം.എല്‍.എ നിര്‍വഹിക്കും. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സതീഷ് ചാത്തങ്കേരി അധ്യക്ഷത വഹിക്കും. പ്രളയംമൂലം പ്രതിസന്ധിയിലായ ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടിയുടെ തുടര്‍ച്ചയായാണ് ജയില്‍ വകുപ്പ് തീറ്റപ്പുല്ല് വിതരണം ചെയ്യുന്നത്. പുതിയ പദ്ധതികളുമായി നെഹ്റു യുവകേന്ദ്ര പത്തനംതിട്ട: ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നീ മേഖലകളില്‍ യൂത്ത് ക്ലബുകളിലൂടെ നെഹ്റു യുവകേന്ദ്ര പുതിയ പദ്ധതികള്‍ നടപ്പാക്കും. ആർ.ആർ ഡെപ്യൂട്ടി കലക്ടര്‍ ആശ ആര്‍. നായരുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം ഇതുസംബന്ധിച്ച തീരുമാനമെടുത്തു. മാതൃകാഗ്രാമം സൃഷ്ടിക്കുന്നതിന് യുവആദര്‍ശ് ഗ്രാം വികാസ് പരിപാടിയും പ്രകൃതിസംരക്ഷണ, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം നടത്തുന്നതിന് മഹാത്മാഗാന്ധി സ്വച്ഛത മഹാഅഭിയാന്‍-ശ്രമദാന ക്യാമ്പും നടത്തും. ജില്ലയില്‍ എട്ട് ബ്ലോക്കുകളിലായി 342 യൂത്ത് ക്ലബുകളാണ് പ്രവര്‍ത്തിക്കുന്നത്. 11,750 പേരാണ് വിവിധ യൂത്ത് ക്ലബുകളിലെ അംഗങ്ങള്‍. യോഗത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ സി.എസ്. നന്ദിനി, റെഡ്ക്രോസ് സെക്രട്ടറി എം. അബ്ദുല്‍ കലാം ആസാദ്, കാതോലിക്കേറ്റ് കോളജ് അസി. പ്രഫ. ആര്‍. രേഖ, നെഹ്റു യുവകേന്ദ്ര പ്രോഗ്രാം കോ ഓഡിനേറ്റര്‍ ലിജ മാധവന്‍, സനൂപ് രാജന്‍, കെ. ഹരികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. സൻെറ് ബേസിൽ അസോസിയേഷൻ ദ്വിദിന കോൺഫറൻസ് പത്തനംതിട്ട: കാതോലിക്കേറ്റ് കോളജിൽ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രിസ്ത്യൻ വിദ്യാർഥി പ്രസ്ഥാനം യൂനിറ്റായ സൻെറ്ബേസിൽ അസോസിയേഷൻ ദ്വിദിന കോൺഫറൻസ് ശനി, ഞായർ ദിവസങ്ങളിൽ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രിൻസിപ്പൽ ഡോ. മാത്യു പി. ജോസഫ് അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ എം.ജി.ഒ.സി.എം ദേശീയ പ്രസിഡൻറ് ഡോ. സഖറിയാസ് മാർ അപ്രേം മുഖ്യപ്രഭാഷണം നടത്തും. സാമൂഹിക പ്രവർത്തക ദയാബായി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത കുറിയാക്കോസ് മാർ ക്ലീമിസ് പ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ സ്റ്റുഡൻറ്സ് സെക്രട്ടറി ജെനറ്റ് സജി വെള്ളാവൂർ, റെനി വർഗീസ് എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story