Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2019 5:00 AM IST Updated On
date_range 28 Aug 2019 5:00 AM ISTവാഹനങ്ങള്‍ സ്ഥിര രജിസ്‌ട്രേഷന്‍ എടുക്കണം
text_fieldsbookmark_border
പത്തനംതിട്ട: സ്മാര്‍ട്ട് മൂവ് സോഫ്റ്റ്വെയര്‍ മുഖാന്തരം താൽക്കാലിക രജിസ്‌ട്രേഷന്‍ എടുത്ത വാഹനങ്ങള്‍ സ്ഥിര രജ ിസ്‌ട്രേഷന്‍ എടുക്കണമെന്ന് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. 27ന് ശേഷം സ്ഥിര രജിസ്‌ട്രേഷന്‍ നേടാത്ത അപേക്ഷകള്‍ക്ക് സാധുത ഉണ്ടായിരിക്കില്ല. സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്മാര്‍ട്ട് മൂവ് ഡാറ്റ ഘട്ടം ഘട്ടമായി വാഹന്‍ സോഫ്റ്റ് വെയറിലേക്ക് മാറ്റുന്നതിനാല്‍ എല്ലാ നമ്പര്‍ സീരീസിലെയും ഒന്ന് മുതല്‍ 500വരെ നമ്പറിലെ വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സര്‍വിസുകളും 27 മുതല്‍ നിര്‍ത്തിവെക്കുന്നതും ഓണ്‍ലൈന്‍ സേവനങ്ങള്‍ നിര്‍ത്തുന്നതുമാണ്. രജിസ്‌ട്രേഷന്‍ നമ്പര്‍ ഒന്ന് മുതല്‍ 500വരെ എല്ലാ നമ്പര്‍ സീരീസുകളിലെ വാഹനങ്ങളുടെ ലഭിച്ച അപേക്ഷയിന്മേലുള്ള എല്ലാ സേവനങ്ങളും 31ന് പൂര്‍ത്തിയാക്കും. ഒന്ന് മുതല്‍ 500വരെ നമ്പറുള്ള വാഹനങ്ങളുടെ സര്‍വിസുകള്‍ സെപ്റ്റംബര്‍ ഏഴിന് ശേഷം പുതിയ പരിവാഹന്‍ സോഫ്റ്റ്വെയറിലൂടെ പുനരാരംഭിക്കും. എല്ലാ വാഹന ഉടമകളും പൊതുജനങ്ങളും ആവശ്യമായ മുന്‍കൂര്‍ നടപടി സ്വീകരിക്കണമെന്നും ആർ.ടി.ഒ അറിയിച്ചു. സപ്ലൈകോ സ്‌പെഷല്‍ ഓണം കിറ്റ് തയാറാക്കും പത്തനംതിട്ട: ഓണവിപണിയിലെ സപ്ലൈകോ ഇടപെടല്‍ വ്യാപിപ്പിക്കുന്നതിൻെറ ഭാഗമായി ഈ വര്‍ഷം രണ്ട് സ്‌പെഷല്‍ ഓണം കിറ്റുകള്‍ തയാറാക്കി വിതരണം ചെയ്യും. ഒരു ശരാശരി കുടുംബത്തിൻെറ ഓണക്കാല ആവശ്യകത കണക്കാക്കി ഏകദേശ വില 800ഉം 1200 രൂപയും വിലയുള്ള രണ്ടുതരം കിറ്റുകളാണ് തയാറാക്കുന്നത്. കിറ്റുകള്‍ വാങ്ങുന്ന ഉപഭോക്താവിന് ആകെ വില്‍പനയില്‍നിന്ന് ഡിസ്‌കൗണ്ടും അനുവദിക്കും. സെക്രട്ടേറിയറ്റ്, കലക്ടറേറ്റുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, റെസിഡൻറ് അസോസിയേഷനുകള്‍ എന്നിവക്ക് കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാം. ഓര്‍ഡറുകള്‍ സപ്ലൈകോ ജില്ല ഡിപ്പോയിലാണ് നല്‍കേണ്ടത്. കിറ്റുകളുടെ ഐറ്റം സംബന്ധിച്ച വിവരം ജില്ല ഡിപ്പോയില്‍ ലഭിക്കും. ഭക്ഷ്യഭദ്രത നിയമം: ശിൽപശാല നാളെ പത്തനംതിട്ട: ദേശീയ ഭക്ഷ്യഭദ്രത നിയമം, ഇ-പോസ് മെഷീനുകളുടെ പ്രവര്‍ത്തനം, പൊതുവിതരണ രംഗത്തെ നൂതന മാറ്റം എന്നിവയില്‍ അവബോധം സൃഷ്ടിക്കുന്നതിന് പൊതുവിതരണ വകുപ്പ് ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച രാവിലെ 11ന് പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശിൽപശാല നടത്തും. എ.ഡി.എം അലക്‌സ് പി. തോമസ് ഉദ്ഘാടനം ചെയ്യും. കളഞ്ഞുകിട്ടിയ പണം തിരികെ നൽകി ഓട്ടോഡ്രൈവർ കോന്നി: കളഞ്ഞുകിട്ടിയ പണം തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. കോന്നി വകയാർ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ അജയകുമാറിന് കൊല്ലൻ പടി ഭാഗെത്ത റോഡിൽനിന്ന് 41,500 ലഭിച്ചത്. പണം ഇദ്ദേഹം കോന്നി പൊലീസിന് കൈമാറി. പണം കിട്ടിയിട്ടുണ്ടെന്ന വിവരം പൊലീസ് ജനമൈത്രി പൊലീസിൻെറ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തതോടെ പണം നഷ്ടപ്പെട്ട ഫർണിച്ചർ കച്ചവടം നടത്തുന്ന ഊട്ടുപാറ സ്വദേശി മനോജ് സ്റ്റേഷനിൽ എത്തി. ഓട്ടോ ഡ്രൈവർ അജയനെ വിളിച്ചു വരുത്തി കോന്നി സി.ഐ അഷാദ് എ.എസ്.ഐ മനോജ്, വനിത സി.പി.ഒ ജയശ്രീ എന്നിവരുടെ സാന്നിധ്യത്തിൽ ഉടമക്ക് പണം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story