Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2019 5:00 AM IST Updated On
date_range 18 Aug 2019 5:00 AM ISTവയനാട്ടിലേക്ക് ഡി.സി.സിയുടെ ആദ്യ വാഹനം പുറപ്പെട്ടു
text_fieldsbookmark_border
പത്തനംതിട്ട: മലബാര്‍ മേഖലയിലെ പ്രളയ ദുരിത പ്രദേശങ്ങളിലെത്തിക്കാന്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത ്തില്‍ ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും ഡി.സി.സിയില്‍ സമാഹരിച്ചത് കയറ്റി ആദ്യ ലോഡ് വാഹനം വയനാട്ടിലേക്ക് പുറപ്പെട്ടു. ഡി.സി.സി ഓഫിസില്‍നിന്ന് പുറപ്പെട്ട ആദ്യ വാഹനത്തിന് മുന്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന് ഫ്ലാഗ്ഓഫ് ചെയ്തു. ഡി.സി.സി പ്രസിഡൻറ് ബാബു ജോര്‍ജ്, വി.പി. സജീന്ദ്രന് എം.എല്‍.എ, മുന്‍ ഡി.സി.സി പ്രസിഡൻറുമാരായ കെ. ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ്, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, റിങ്കു ചെറിയാന്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുസ്സലാം, മാത്യു കുളത്തുങ്കല്‍, എ. ജയവര്‍മ, ജോണ്സണ് വിളവിനാല്‍, സജി കൊട്ടക്കാട്, എം.എസ്. പ്രകാശ്, എസ്.വി. പ്രസന്നകുമാര്‍, ലിജു ജോര്‍ജ്, റോജി പോള്‍ ഡാനിയേല്‍, നഗരസഭ ചെയര്പേഴ്സൻ ഗീത സുരേഷ്, ബ്ലോക്ക് പ്രസിഡൻറ് അബ്ദുൽ കലാം ആസാദ് എന്നിവര്‍ നേതൃത്വം നല്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രളയ ദുരിതാശ്യാസ പ്രവര്‍ത്തനം തുടരുമെന്നും അവശ്യവസ്തു ശേഖരണത്തിനായി ഡി.സി.സി കലക്ഷന്‍ സൻെറര്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും ഡി.സി.സി പ്രസിഡൻറ് ബാബു ജോര്‍ജ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story