Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2019 5:01 AM IST Updated On
date_range 3 Aug 2019 5:01 AM ISTരക്ഷാകര്‍തൃ-അധ്യാപക-വിദ്യാര്‍ഥി സംഗമവും ശിൽപശാലയും
text_fieldsbookmark_border
പത്തനംതിട്ട: ലോക കൗമാര ദിനാചരണത്തോടനുബന്ധിച്ച് വനിത ശിശുവികസന വകുപ്പ് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിൻെറ ആഭിമുഖ്യത്തില്‍ കോയിപ്രം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി. കരുതല്‍ സ്പര്‍ശം പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്ത രക്ഷാകര്‍തൃത്വം എന്ന വിഷയവും കുട്ടികളുടെ സെഷനില്‍ വ്യക്തിത്വ വികസനം, പ്രതിസന്ധി അതിജീവനം, പഠനം എളുപ്പമാക്കല്‍ എന്നിവയെ അധികരിച്ചുമാണ് ശിൽപശാല സംഘടിപ്പിച്ചത്. ൈചല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഇന്ദു അജികുമാർ അധ്യക്ഷത വഹിച്ചു. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ നീതദാസ് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പൽ കെ. ശ്രീലത, ഹെഡ്മിസ്ട്രസ് എൽ.ഡി. വത്സലകുമാരി, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് ഫാക്കല്‍റ്റികളായ ഷാന്‍ രമേഷ്‌ഗോപൻ, ബിനി മറിയം ജേക്കബ്, നിഷ മാത്യു, എം.ആര്‍. രഞ്ജിത് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story