Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2019 5:01 AM IST Updated On
date_range 3 Aug 2019 5:01 AM ISTവലഞ്ചുഴിയിലും കൊടുമൺ ചൂരകുന്നിൽ മലനടയിലും ക്ഷേത്രങ്ങളിൽ മോഷണം
text_fieldsbookmark_border
പത്തനംതിട്ട: വലഞ്ചുഴി ദേവീക്ഷേത്രത്തിലും കൊടുമൺ ചൂരകുന്നിൽ മലനട മഹാദേവ ക്ഷേത്രത്തിലും മോഷണം. വലഞ്ചുഴി ദേവീക്ഷേത്രത്തിലെ കൊടിമരത്തിൻെറ മുന്നിെല കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ചു. വ്യാഴാഴ്ച രാത്രി 12.30ന് ശേഷമായിരുന്നു സംഭവം. മലനട മഹാദേവ ക്ഷേത്രത്തിൻെറ ചുറ്റമ്പലത്തിനകത്ത് സൂക്ഷിച്ചിരുന്ന 60,000 രൂപയോളം വിലവരുന്ന വലിയ വാർപ്പ്, ചെമ്പിൻെറ കലശ കുടം എന്നിവയാണ് മോഷണം പോയത്. വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നു. വെള്ളിയാഴ്ച രാവിലെയാണ് മോഷണവിവരം അറിയുന്നത്. കൊടുമൺ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. വലഞ്ചുഴി ക്ഷേത്രത്തിൽ സെക്യൂരിറ്റി ഉണ്ടായിരുെന്നങ്കിലും ഇയാൾ ഉറങ്ങിയ സമയത്താണ് മോഷണം നടന്നത്. പത്തനംതിട്ട പൊലീസ് അന്വേഷണമാരംഭിച്ചു. കർക്കടവാവ് മുതലുള്ള പണം വഞ്ചിയിൽനിന്ന് എടുത്തിരുന്നില്ല. കർക്കടകവാവിന് രണ്ടായിരത്തിലധികം പേർ ബലിയിട്ട സ്ഥലമാണ് വലഞ്ചുഴി ദേവീക്ഷേത്രം. സാധാരണ ഒരുമാസം 70,000 രൂപ വരെ ഇവിടെ കാണിക്കയായി ലഭിക്കാറുണ്ട്. കർക്കടകവാവായിരുന്നതിനാൽ കാണിക്ക രണ്ട് ലക്ഷം കവിഞ്ഞിട്ടുണ്ടാകാമെന്നാണ് ക്ഷേത്ര അധികൃതരുടെ നിഗമനം. സ്റ്റീലുകൊണ്ടുണ്ടാക്കിയ കാണിക്കവഞ്ചി ക്ഷേത്രത്തിന് സമീപമുള്ള പാലത്തിന് താഴെ കൊണ്ടുവന്ന് കമ്പിപ്പാരകൊണ്ട് കുത്തിപ്പൊളിച്ച് നോട്ടുകൾ മാത്രമാണ് എടുത്തുകൊണ്ടുപോയത്. നാണയങ്ങളും പൊളിഞ്ഞ വഞ്ചിയും കമ്പിപ്പാരയും പൊലീസ് കണ്ടെടുത്തു. ആരോഗ്യ ഇൻഷുറൻസ് രജിസ്ട്രേഷൻ പത്തനംതിട്ട: ഇലന്തൂർ ഗ്രാമപഞ്ചായത്തിൽ ഇതുവരെ രജിസ്ട്രേഷന് നടപടികൾ പൂര്‍ത്തീകരിക്കാത്ത അര്‍ഹരായ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് ഗുണഭോക്താക്കളുടെ രജിസ്ട്രേഷൻ ശനിയാഴ്ച രാവിലെ 10 മുതൽ അഞ്ചാം വാര്‍ഡിലെ ഇടപ്പരിയാരം ജനകീയ വായനശാലയിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story