Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2019 5:01 AM IST Updated On
date_range 3 Aug 2019 5:01 AM ISTതിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്ക് തപാല്‍ വകുപ്പിെൻറ ആദരം
text_fieldsbookmark_border
തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്ക് തപാല്‍ വകുപ്പിൻെറ ആദരം പത്തനംതിട്ട: ആരോഗ്യ പരിപാലന സേവനങ്ങളുടെ 85ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിക്ക് തപാൽ വകുപ്പിൻെറ ആദരം. ദൈവത്തിൻെറ കൈയൊപ്പുള്ള ആശുപത്രി എന്ന് ആലേഖനം ചെയ്ത മൈ സ്റ്റാമ്പിൻെറ പ്രകാശനം കലക്ടർ പി.ബി. നൂഹ് നിർവഹിച്ചു. മെഡിക്കൽ മിഷൻ ആശുപത്രിയിൽ മൂന്നുലക്ഷം ശിശുക്കൾ ജനിച്ചതിൻെറ ആഘോഷാർഥം കൂടിയായാണ് സ്റ്റാമ്പ് പ്രകാശനം ചെയ്തത്. കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി ചെയർമാൻ ജോര്‍ജ് കോശി, എക്‌സിക്യൂട്ടിവ് ഡയറക്ടർ റെജി സാം ചെറിയാൻ, പോസ്റ്റല്‍ സൂപ്രണ്ട് വി. ബാലകൃഷ്ണന്‍ നായർ, എച്ച്.ആര്‍ മാനേജര്‍ സജിത് സാമുവല്‍, പോസ്റ്റല്‍ ബിസിനസ് എക്‌സിക്യൂട്ടിവുമാരായ ജോണി ജോസഫ്, രാജു തോമസ്, ഹഡ്‌സണ്‍ ബാബു എന്നിവര്‍ സാന്നിഹിതരായിരുന്നു. അടൂര്‍ താലൂക്ക് പരാതി പരിഹാര അദാലത് 17ന് പത്തനംതിട്ട: അടൂര്‍ താലൂക്ക് പരാതി പരിഹാര അദാലത് 17ന് രാവിലെ 9.30 മുതല്‍ അടൂര്‍ റവന്യൂ ടവറിലെ ഹൗസിങ് ബോര്‍ഡിൻെറ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അദാലത്തില്‍ പരിഗണിക്കാൻ ആഗസ്റ്റ് 10 വരെ വില്ലേജ് ഓഫിസുകളിലും താലൂക്ക് ഓഫിസിലും അപേക്ഷ നല്‍കാം. ഓരോ വിഷയത്തിനും പ്രത്യേകം അപേക്ഷ നല്‍കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായം, സർവേ സംബന്ധിച്ച പരാതികള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ചുള്ളത്, നിയമപരമായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴിച്ചുള്ള പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. അദാലത് ദിവസം കലക്ടര്‍ക്ക് നേരിട്ടും അപേക്ഷ നല്‍കാം. കലാപരിശീലനത്തിൽ മാതൃകയായി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മല്ലപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന സർക്കാറിൻെറ വജ്രജൂബിലി കലാകാരന്മാരെ പങ്കെടുപ്പിച്ച് ഗ്രാമപഞ്ചായത്തുതലത്തിൽ നടപ്പാക്കുന്ന കലാപരിശീലനത്തിൻെറ ഉദ്ഘാടനം പ്രസിഡൻറ് മനുഭായ് മോഹൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എസ്. ശ്രീലേഖ, അംഗങ്ങളായ കുഞ്ഞികോശി പോൾ, ഷിനി കെ. പിള്ള, കോശി പി. സഖറിയ, മിനു സാജൻ, ജില്ല അസി. പ്ലാനിങ് ഓഫിസർ ജി. ഉല്ലാസ്, ബി.ഡി.ഒ ബി. ഉത്തമൻ എന്നിവർ പങ്കെടുത്തു. ഓട്ടൻതുള്ളൽ, പടയണി, നാടൻപാട്ട്, കേരളനടനം എന്നിവയിൽ അഞ്ച് കലാകാരന്മാരാണ് ഏഴ് ഗ്രാമപഞ്ചായത്തുകളിലായി സൗജന്യ പരിശീലനം നൽകുന്നത്. ഗ്രാമീണ കലകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഈ പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story