Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2019 5:01 AM IST Updated On
date_range 1 Aug 2019 5:01 AM ISTപ്രളയബാധിതർക്ക് മൂന്നുമാസത്തെ വാടക ഇളവ്
text_fieldsbookmark_border
റാന്നി: പഴവങ്ങാടി പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ കച്ചവടം നടത്തിയ പ്രളയബാധക്കിരയായവർക്ക് മൂന്നുമാസത് തെ വാടക ഇളവ് അനുവദിക്കാൻ സർക്കാർ ഉത്തരവായതായി രാജു എബ്രഹാം എം.എൽ.എ അറിയിച്ചു. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ മഹാപ്രളയത്തിൽ മുങ്ങിയ പഞ്ചായത്തിൻെറ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്സുകളിലെ കടമുറികൾ വാടകക്കെടുത്തവർക്കാണ് ഈ ഇളവ് ലഭിക്കുന്നത്. 2018 ആഗസ്റ്റ് ഒന്ന് മുതൽ മൂന്നുമാസത്തെ വാടകയിളവാണ് ലഭിക്കുക. 1998ലെ പഞ്ചായത്ത് രാജ് ആക്ട് പ്രകാരമാണ് ഉത്തരവിറക്കിയത്. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ മഹാപ്രളയത്തിൽ റാന്നി-പഴവങ്ങാടി പഞ്ചായത്തിൻെറ ഉടമസ്ഥതയിൽ ഇട്ടിയപ്പാറ സ്റ്റാൻഡിലും ടൗണിലും ഉള്ള ഷോപ്പിങ് കോംപ്ലക്സുകളിലെ കടകൾ മുങ്ങി വലിയ നാശനഷ്ടമാണ് ഉണ്ടായത്. കടകളിൽ മണ്ണും ചളിയും കയറി മൂടിയതിനാൽ മാസങ്ങളോളം കച്ചവടം ചെയ്യാനാകാതെ അടച്ചിടേണ്ടതായും വന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇളവ് അനുവദിച്ചത്. എസ്.ഡി.പി.ഐ അവലോകന യോഗം പത്തനംതിട്ട: സാധാരണപ്പെട്ട ജനങ്ങൾക്ക് ഒരു പരിഗണനയും നൽകാത്തവരാണ് കേന്ദ്ര-സംസ്ഥാന ഭരണകർത്താക്കളെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ പറഞ്ഞു. എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് അൻസാരി ഏനാത്ത് അധ്യക്ഷതവഹിച്ചു. കഴിഞ്ഞ ഒരുവർഷത്തെ റിപ്പോർട്ട് ജില്ല സെക്രട്ടറി മുഹമ്മദ് അനീഷ് അവതരിപ്പിച്ചു. വരുന്ന ഒരുവർഷത്തെ ആക്ഷൻപ്ലാൻ ജില്ല ജനറൽ സെക്രട്ടറി താജുദ്ദീൻ നിരണം അവതരിപ്പിച്ചു. നിസാമുദ്ദീൻ തച്ചോണം, അസ്ലം തിരുവല്ല, റിയാഷ് കുമ്മണ്ണൂർ എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റിയിലെ ഒഴിവുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിസാമുദ്ദീൻ തിരുവല്ല, സഫിയ പന്തളം, എ.കെ. അംജിത എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story