Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2019 5:01 AM IST Updated On
date_range 1 Aug 2019 5:01 AM ISTമണ്ണടി കാമ്പിത്താൻ കടവിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി
text_fieldsbookmark_border
അടൂർ: മണ്ണടി കാമ്പിത്താൻ കടവിൽ ആയിരങ്ങൾ പിതൃമോക്ഷ പ്രാപ്തിക്കായി ബലിതർപ്പണം നടത്തി. മണ്ണടി പഴയകാവ് ദേവീക്ഷേത്ര മേൽശാന്തി ശിവദാസൻ പോറ്റി, ഇഞ്ചക്കാട് രമേശ് കെ.നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ആരംഭിച്ച ബലിതർപ്പണത്തിൽ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. ആറന്മുളയിൽ ആയിരങ്ങൾ പിതൃതർപ്പണം നടത്തി കോഴഞ്ചേരി: ആറന്മുളയിൽ ആയിരങ്ങൾ പിതൃതർപ്പണം നടത്തി. വിവിധ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ നടന്നത്. പുണ്യനദിയായ പമ്പയിൽ പിത്യതർപ്പണം നടത്തുന്നതിനും ആറന്മുള ശ്രീ പാർഥസാരഥി ക്ഷേത്രത്തിൽ പിതൃപുജ കഴിക്കുന്നതിനുമായി നാടിൻെറ നാനാഭാഗങ്ങളിൽനിന്ന് നൂറുകണക്കിനാളുകളാണ് എത്തിയത്. പുലർച്ച അഞ്ചുമണിയോടെ തന്നെ ക്ഷേത്രക്കടവിലും സമീപത്തെ മേൽശാന്തിയുടെ താമസസ്ഥലത്തിന് സമീപമുള്ള കടവ് സത്രക്കടവ് എന്നിവിടങ്ങളിലും പിതൃതർപ്പണ കർമങ്ങൾ ആരംഭിച്ചു. ജലനിരപ്പ് താഴ്ന്ന അവസ്ഥയിൽ ദേവസ്വം അധികൃതർ നദിയിേലക്ക് ഇറങ്ങാൻ വേണ്ട സൗകര്യം ഒരുക്കാതിരുന്നത് ചടങ്ങിനെത്തിയവർക്ക് ബുദ്ധിമുട്ടുണ്ടാക്കി. കടവ് ചളിനിറഞ്ഞ അവസ്ഥയിലായിരുന്നു. തിരുവല്ല: കർക്കടക വാവുബലിയോടനുബന്ധിച്ച് വിവിധ ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും ആയിരങ്ങൾ ബലിയർപ്പിച്ചു. എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂനിയൻെറ ആഭിമുഖ്യത്തിൽ മനക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ നഗറിൽ മണിമലയാറിൻെറ തീരത്ത് വാവുബലി അർപ്പിക്കാൻ ബുധനാഴ്ച പുലർച്ച മുതൽ നല്ല തിരക്കായിരുന്നു. തിലഹവനം, പിതൃബലി, പിതൃപൂജ, വിഷ്ണു സഹസ്രനാമാർച്ചന എന്നിവയും ഉണ്ടായിരുന്നു. ശ്രീനാരായണ വൈദിക സമിതി രക്ഷാധികാരി ഷാജി ശാന്തി മുഖ്യകാർമികത്വം വഹിച്ചു. എസ്.എൻ.ഡി.പി യോഗം 4538 കുന്നന്താനം പൊയ്ക ശാഖയുടെ ഗുരുദേവ ക്ഷേത്രക്കടവിൽ നടന്ന കർക്കടക വാവുബലി ചടങ്ങുകൾക്ക് സുജിത് ശാന്തി മുഖ്യകാർമികനായി. എസ്.എൻ.ഡി.പി യോഗം നെടുമ്പ്രം ശാഖയുടെ ആഭിമുഖ്യത്തിൽ നെടുമ്പ്രം വാണിയപ്പുരക്കൽ കടവിൽ നടന്ന ബലിതർപ്പണ ചടങ്ങുകൾക്ക് സദാനന്ദൻ ശാന്തി മുഖ്യകാർമികത്വം വഹിച്ചു. പമ്പാ മണിമല ഹിന്ദുധർമ പരിഷത്തിൻെറ നേതൃത്വത്തിൽ വളഞ്ഞവട്ടം കിച്ചേരിവാൽ കടവിൽ വാവുബലി വിപുലമായി നടത്തി. പുലർച്ച മൂന്നിന് വിഷ്ണുപൂജ ഉണ്ടായിരുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം തർപ്പണം ചെയ്യാൻ സൗകര്യം ഒരുക്കിയിരുന്നു. വള്ളംകുളം തിരുവാമനപുരം മഹാവിഷ്ണു ക്ഷേത്രക്കടവിൽ ബലിതർപ്പണം പ്രദീപ് നാരായണൻെറ മുഖ്യകാർമികത്വത്തിൽ നടന്നു. ക്ഷേത്ര മേൽശാന്തി അക്കരച്ചിറക്കൽ ഇല്ലത്ത് മധു ശർമയുടെ കാർമികത്വത്തിൽ ചടങ്ങുകൾ തുടക്കംകുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story